Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: അവന് ഇന്ത്യന്‍ ടീമിലെന്ത് കാര്യം? തിലകും സഞ്ജുവുമല്ല!! ആഞ്ഞടിച്ച് മുന്‍ താരം

ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയില്‍ സമ്പൂര്‍ണ പരാജയമേറ്റു വാങ്ങിയതിനു പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ഇന്ത്യന്‍ ടീം നേരിട്ടു കൊണ്ടിരിക്കുന്നത്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 4-0നാണ് ഇംഗ്ലണ്ട് ടീം ഇന്ത്യയെ തൂത്തുവാരിയത്.

ഒരു മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടത് കൊണ്ട് കൂടുതല്‍ നാണംകെട്ടില്ല. ഈ പരമ്പരയിലേറ്റ പരാജയത്തോടെ ടി20യിലെ നമ്പര്‍ വണ്‍ ടീമെന്ന പദവിയും ഇന്ത്യക്കു നഷ്ടമായിരുന്നു. ടീമിലെ പല താരങ്ങളുടെയും മോശം പ്രകടനമാണ് ഇന്ത്യക്കു വലിയ ക്ഷീണമായത്.

SHIVAM DUBE

അതിനിടെ ഇന്ത്യന്‍ ടീമിലെ ഒരു താരത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ മധ്യനിര ബാറ്റര്‍ എസ് ബദ്രീനാഥ്. സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശിവം ദുബെയ്‌ക്കെതിരേയാണ് അദ്ദേഹം ആഞ്ഞടിച്ചത്. ടി20 പരമ്പരയെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം നടത്തുകയായിരുന്നു ബദ്രീനാഥ്.

IND vs ENG: രോക്കോ റിട്ടേണ്‍സ്!! സൂപ്പര്‍ താരം ബെഞ്ചില്‍? ഇനി ഏകദിനപ്പോര്, ഇതാ ഇന്ത്യന്‍ ബെസ്റ്റ് 11

IND vs ENG: രോക്കോ റിട്ടേണ്‍സ്!! സൂപ്പര്‍ താരം ബെഞ്ചില്‍? ഇനി ഏകദിനപ്പോര്, ഇതാ ഇന്ത്യന്‍ ബെസ്റ്റ് 11

ദുബെ എങ്ങനെ ടീമില്‍?

ഇന്ത്യന്‍ ടി20 ടീമില്‍ ശിവം ദുബെ എങ്ങനെയാണ് തുടരുന്നത് എന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് എസ് ബദ്രീനാഥ്. ദുബെയുടെ ദയനീയ ഫീല്‍ഡിങിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

'ശിവം ദുബെയ്ക്കു ഇനി മുന്നോട്ട് എങ്ങനെ ടി20 ടീമില്‍ തുടരാന്‍ കഴിയും? അവന്‍ സിംപിള്‍ ക്യാച്ചുകള്‍ പോലും താഴെയിടുകയാണ്. ഓള്‍റൗണ്ടറെന്നു വിളിക്കപ്പെടുന്ന ദുബെ 19ാം ഓവറില്‍ ബൗള്‍ ചെയ്യാനെത്തിയ ശേഷം ശരിക്കും തല്ലും വാങ്ങിക്കൂട്ടുന്നു. ഇപ്പോള്‍ ടീമും തോല്‍ക്കുകയാണ്. ദുബെയ്ക്കു പകരം ക്രുനാല്‍ പാണ്ഡ്യ ടീമിലേക്കു നല്ലൊരു ഓപ്ഷനായിരിക്കും'- ബദ്രീനാഥ് ചൂണ്ടിക്കാട്ടി.

സമീപകാലത്തെ പ്രകടനങ്ങള്‍ അത്ര മികച്ചതല്ലെങ്കിലും ദുബെയുടെ ഓവറോള്‍ ടി20 നമ്പറുകളെടുത്താല്‍ അതു മികച്ചതാണെന്നു കാണാം. 71 മല്‍സരങ്ങൡ അദ്ദേഹം ഇതിനകം കളിച്ചിട്ടുണ്ട്. 30നടുത്ത് ശരാശരിയില്‍ 151.89 സ്‌ട്രൈക്ക് റേറ്റിലാണ് ദുബെ സ്‌കോര്‍ ചെയ്തിട്ടുള്ളത്. 36 വിക്കറ്റുകളും സ്വന്തം പേരില്‍ കുറിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.

കണ്ടില്ലേ സഞ്ജുവിന്റെ കളി? ഒന്നും തെളിയിക്കാനില്ല!! ഇന്ത്യ ആ ട്രിക്ക് മിസ്സാക്കിയെന്ന് ഡിക്കെ

കണ്ടില്ലേ സഞ്ജുവിന്റെ കളി? ഒന്നും തെളിയിക്കാനില്ല!! ഇന്ത്യ ആ ട്രിക്ക് മിസ്സാക്കിയെന്ന് ഡിക്കെ

2024ലും ഈ വര്‍ഷവും ടി20 ലോകകപ്പ് നേടിയ ടീമിന്റെ ഭാഗം കൂടിയായിരുന്നു 33 കാരനായ ദുബെ. പക്ഷെ ഇംഗ്ലണ്ടിനെതിരേ സമാപിച്ച ടി20 പരമ്പരയില്‍ അദ്ദേഹത്തിന്റെ പ്രകടനം തീര്‍ത്തും പരിതാപകരമായിരുന്നു.

വെറും 21.25 മാത്രമായിരുന്നു ശരാശരി. സ്‌ട്രൈക്ക് റേറ്റാവട്ടെ 130.76 മാത്രം. ബൗളിങാവട്ടെ അതിനേക്കാള്‍ പരിതപകരമായിരുന്നു. 16നടുത്ത് ഇക്കോണമി റേറ്റിലാണ് ദുബെ റണ്‍സ് വാരിക്കോരി നല്‍കിയത്.

ഇവയ്‌ക്കെല്ലാം പുറമെയാണ് ഫീല്‍ഡിങിനെ ദയനീയ പ്രകടം. വളരെ മോശം ഫീല്‍ഡറാണെന്നു അദ്ദേഹം നേരത്തേ തന്നെ തെളിയിച്ചിട്ടുള്ളതാണ്. ദുബെയുടെ കൈകളിലേക്കാണ് ക്യാച്ച് വരുന്നതെങ്കില്‍ അതു 90 ശതമാനവും ഡ്രോപ്പ് തന്നെയായിരിക്കും. വെറും 10 ശതമാനം മാത്രമേ അദ്ദേഹം ക്യാച്ചെടുക്കാനുള്ള സാധ്യതയുമുള്ളൂ.

ഇന്ത്യന്‍ ടീമില്‍ മാത്രമല്ല, ഐപിഎല്ലിലും ദുബെ ക്യാച്ചുകള്‍ താഴയിടുന്നത് പുതുമഅല്ലാതെയായി മാറുകയും ചെയ്തിരിക്കുകയാണ് പക്ഷെ ആശ്ചര്യപ്പെടുത്തുന്ന കാര്യം മോശം ഫീല്‍ഡറായിട്ടും അദ്ദേഹം അതു മെച്ചപ്പെടുത്താന്‍ ഇത്രയും കാമലായി എന്തുകൊണ്ട് ശ്രമിക്കുന്നില്ലെന്നതുമാണ്.

INDIAN TEAM

ടീം സെലക്ഷനും വിമര്‍ശനം

ടി20യില്‍ ഇന്ത്യയുടെ ടീം സെലക്ഷനെയും വിമര്‍ശിച്ചിരിക്കുകയാണ് എസ് ബദ്രീനാഥ് ഓരോ താരങ്ങളുടെയും കാര്യത്തില്‍ വ്യത്യസ്ത നിലപാടുകളാണ് ടീം മാനേജ്‌മെന്റിനുള്ളതെന്നും അതു അനീതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

'ലോകകപ്പ് വിന്നിങ് ക്യാപ്റ്റനെയു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റിനെയും അവര്‍ ടീമില്‍ നിന്നുമൊഴിവാക്കിയിരിക്കുകയാണ്. അങ്ങനെയെങ്കില്‍ മറ്റു കളിക്കാരുടെ കാര്യത്തിലും എന്തു കൊണ്ടാണ് ഇതേ രീതിയിലുള്ള അളവുകോലുകള്‍ ഉപയോഗിക്കാത്തത്?

അക്ഷര്‍ പട്ടേല്‍, ശിവം ദുബെ എന്നിവരുടെ കാര്യത്തിലും ഇതു കൊണ്ടുവരണം. ചില താരങ്ങളാണ് ഈ സിസ്റ്റത്തില്‍ ഫിറ്റാവുന്നതെന്നും അവര്‍ക്കാണ് കൂടുതല്‍ അവസരങ്ങള്‍ കിട്ടുന്നതെന്നും എനിക്കു തോന്നുന്നു. പക്ഷെ എന്താണ് ആ സിസ്റ്റമെന്നു അറിയില്ലെന്നും എന്തുകൊണ്ടാണ് അവര്‍ക്കു കൂടുതല്‍ അവസരങ്ങള്‍ കിട്ടുന്നതെന്നും അറിയില്ല'- ബദ്രീനാഥ് കൂട്ടിച്ചേര്‍ത്തു.

Story first published: Monday, July 13, 2026, 14:11 [IST]
Other articles published on Jul 13, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+