Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: രോക്കോ റിട്ടേണ്‍സ്!! സൂപ്പര്‍ താരം ബെഞ്ചില്‍? ഇനി ഏകദിനപ്പോര്, ഇതാ ഇന്ത്യന്‍ ബെസ്റ്റ് 11

ബെര്‍മിങ്ഹാം: യുകെയില്‍ തുടര്‍ച്ചയായ ആറു പരാജയങ്ങളുടെ ക്ഷീണം ഏകദിനത്തില്‍ തീര്‍ക്കാന്‍ ശുഭ്മന്‍ ഗില്ലിന്റെ ടീം ഇന്ത്യയിറങ്ങുന്നു. ഇംഗ്ലണ്ടുമായുള്ള ഇന്ത്യയുടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്ക്കു ചൊവ്വാഴ്ച ബെര്‍മിങ്ഹാമിലെ എജ്ബാസ്റ്റണില്‍ തുടക്കമാവും. വൈകീട്ട് 3.30 മുതലാണ് മല്‍സരം.

ആദ്യം അയര്‍ലാന്‍ഡിനോടും (0-2) പിന്നാലെ ഇംഗ്ലണ്ടിനോടും (0-4) ടി20യില്‍ ഇന്ത്യ തൂത്തുവാരപ്പെട്ടിരുന്നു. ഈ നാണക്കേട് മുഴുവന്‍ ഏകദിന പരമ്പര വിജയത്തോടെ മായ്ച്ചു കളയാനായിരിക്കും ഇന്ത്യയുടെ ശ്രമം.

ROHIT KOHLI GILL

അതു മാത്രമല്ല, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനായി തയ്യാറെടുക്കാന്‍ ഇന്ത്യക്കു ലഭിക്കുന്ന ഏറ്റവും നല്ലൊരു അവസരവും കൂടിയാവും ഈ പരമ്പര. അതിനാല്‍ ഏറെ ഗൗരവത്തോടെയാവും ഓരോ മല്‍സരത്തെയും ഇന്ത്യ സമീപിക്കുക.

കണ്ടില്ലേ സഞ്ജുവിന്റെ കളി? ഒന്നും തെളിയിക്കാനില്ല!! ഇന്ത്യ ആ ട്രിക്ക് മിസ്സാക്കിയെന്ന് ഡിക്കെ

കണ്ടില്ലേ സഞ്ജുവിന്റെ കളി? ഒന്നും തെളിയിക്കാനില്ല!! ഇന്ത്യ ആ ട്രിക്ക് മിസ്സാക്കിയെന്ന് ഡിക്കെ

ഏറ്റവും മികച്ച ടീം കോമ്പിനേഷന്‍ കണ്ടെത്തുന്നതിനൊപ്പം ടീമിന്റെ ശക്തിയും ദൗര്‍ബല്യവുമെല്ലാം മനസിലാക്കാനും ഈ പരമ്പര സഹായിക്കുകയും ചെയ്യും. ഇതിഹാസ ബാറ്റിങ് ജോടികളായ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും സാന്നിധ്യം ഈ പരമ്പരയെ സ്‌പെഷ്യലാക്കുകയും ചെയ്യുന്നുണ്ട്.

പക്ഷെ പരിക്കു കാരണം വിശ്രമിക്കുന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഈ പരമ്പരയുടെ ഭാഗമല്ല. ആദ്യ കളിക്കുള്ള ഇന്ത്യയുടെ സാധ്യതാ 11 എങ്ങനെയാവുമെന്നു നോക്കാം.

ടോപ്പ് 5 ഫിക്‌സഡ്

ഏകദിനത്തില്‍ ഇന്ത്യന്‍ ടോപ്പ് ഫൈവ് ഫിക്‌സഡാണെന്നു തന്നെ പറയാം. ഇതില്‍ ആരെങ്കിലുമൊരാള്‍ക്കു പരിക്കേറ്റ് പിന്‍മാറുകയാണെങ്കില്‍ മാത്രമേ മറ്റൊരു ഓപ്ഷനെ കുറിച്ച് ആലോചിക്കേണ്ടതുമുള്ളൂ. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും മുന്‍ നായകന്‍ രോഹിത് ശര്‍മയുമാണ് ടീമിനായി ഓപ്പണിങില്‍ ഇറങ്ങുക.

രോഹിത്തിനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട പരമ്പര കൂടിയാവും ഇത്. കാരണം അദ്ദേഹത്തിന്റെ ഫോമിന്റെയും ഫിറ്റ്‌നസിന്റെയുമെല്ലാം കാര്യത്തില്‍ ബിസിസിഐയ്ക്കു ആശങ്കകളുണ്ട്.

IND vs ENG: 6 പേര്‍ ഇനി ടീം ഇന്ത്യയില്‍ വേണ്ട!!! ഈ മാറ്റം വരുത്താതെ രക്ഷപ്പെടില്ല, ആരെല്ലാം?

IND vs ENG: 6 പേര്‍ ഇനി ടീം ഇന്ത്യയില്‍ വേണ്ട!!! ഈ മാറ്റം വരുത്താതെ രക്ഷപ്പെടില്ല, ആരെല്ലാം?

ഈ കാരണത്താല്‍ അടുത്ത ഏകദിന ലോകകപ്പില്‍ ഹിറ്റ്മാന്റെ പങ്കാളിത്തവും ഇപ്പോള്‍ സംശയത്തിലാണ്. ഇവയ്‌ക്കെല്ലാം മറുപടി നല്‍കാനും വിമര്‍ശകരുടെ വായടപ്പിക്കാനും രോഹിത്തിനു ലഭിക്കുന്ന വേദി കൂടിയാവും ഈ പരമ്പര.

രോഹിത്- ഗില്‍ ജോടിക്കു ശേഷം മൂന്നാം നമ്പറില്‍ ഇതിഹാസ ബാറ്ററായ വിരാട് കോലിയെത്തും. കഴിഞ്ഞ ഐപിഎല്ലിനു ശേഷം ക്രിക്കറ്റിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ് കൂടിയാവും ഇത്.

പരിക്കു കാരണം അഫ്ഗാനിസ്താനുമായുള്ള അവസാന ഏകദിന പരമ്പര കോലിക്കു നഷ്ടമായിരുന്നു. ബാറ്റിങിലെ പഴയ ഫോമും താളവുമെല്ലാം അദ്ദേഹത്തിനു വേഗത്തില്‍ വീണ്ടെടുക്കാന്‍ കഴിയുമോയെന്നാണ് അറിയാനുള്ളത്.

കോലി കഴിഞ്ഞാല്‍ നാലാമനായി വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും പിറകെ വിക്കറ്റ് കീപ്പര്‍ കൂടിയായ കെഎല്‍ രാഹുലും കളിക്കുന്നതോടെ ഇന്ത്യന്‍ ടോപ്പ് ഫൈവ് സെറ്റായെന്നു പറയാം.

IND vs ZIM: സഞ്ജു വീണ്ടും ഓപ്പണര്‍!! സൂര്യ ക്യാപ്റ്റനും, രജതും ക്രുനാലും ടീമില്‍; ചോപ്രയുടെ ബദല്‍ 11

IND vs ZIM: സഞ്ജു വീണ്ടും ഓപ്പണര്‍!! സൂര്യ ക്യാപ്റ്റനും, രജതും ക്രുനാലും ടീമില്‍; ചോപ്രയുടെ ബദല്‍ 11

ടി20യിലെ ക്യാപ്റ്റന്‍സി ഭാരം താഴെവച്ച് ശ്രേയസിനു ഈ പരമ്പരയില്‍ ബാറ്റിങില്‍ മാത്രം ശ്രദ്ധിക്കാമെന്നതാണ് പ്രധാനപ്പെട്ട കാര്യം. കീപ്പറായി രാഹുല്‍ ടീമിലുള്ളതിനാല്‍ മികച്ച ഫോമിലുള്ള ഇഷാന്‍ കിഷന്‍ ബെഞ്ചിലായിരിക്കും.

JASPRIT BUMRAH

ടീമിലെ മറ്റുള്ളവര്‍

ഹാര്‍ദിക് പാണ്ഡ്യ ഈ പരമ്പരയുടെ ഭാഗമല്ലത്തതിനാല്‍ ആറാം നമ്പറില്‍ പകരം ആരെ കളിപ്പിക്കുമെന്നതാണ് ചോദ്യം. പരിക്കു കാരണം മറ്റൊരു സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയും ടീമിന് പുറത്താണ്.

പുതുമുഖമായ സൂര്യാന്‍ഷ് ഷെഡ്‌ഗെ മാത്രമാണ് ഈ റോളിലേക്കു ഇപ്പോള്‍ ടീമിലെ ഏക ഓപ്ഷന്‍. അദ്ദേഹത്തിനു തന്നെ നറുക്കുവീണേക്കുയും ചെയ്യും. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരില്‍ അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരിലൊരാളെ മാത്രമേ കളിപ്പിക്കാനിടയുള്ളൂ. അക്ഷറിനായിരിക്കും പ്രഥമ പരിഗണന ലഭിച്ചേക്കുക.

എട്ടാമവായി സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഉറപ്പിക്കാം. പേസാക്രമണത്തിന്റെ കടിഞ്ഞാണ്‍ ജസ്പ്രീത് ബുംറയ്ക്കായിരിക്കും. കൂട്ടിന് അര്‍ഷ്ദീപ് സിങിനൊപ്പം പ്രിന്‍സ് യാദവിനെയും ഉറപ്പിക്കാം.

ആദ്യ ഏകദിനത്തിലെ സാധ്യതാ 11

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യാന്‍ഷ് ഷെഡ്‌ഗെ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.

Story first published: Sunday, July 12, 2026, 18:28 [IST]
Other articles published on Jul 12, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+