Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കണ്ടില്ലേ സഞ്ജുവിന്റെ കളി? ഒന്നും തെളിയിക്കാനില്ല!! ഇന്ത്യ ആ ട്രിക്ക് മിസ്സാക്കിയെന്ന് ഡിക്കെ

സതാംപ്റ്റണ്‍: ഇംഗ്ലണ്ടുമായുള്ള അഞ്ചാം ടി20യില്‍ ഇന്ത്യക്കായി മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ ഇന്നിങ്‌സിനെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്. തുടര്‍ച്ചയായി മൂന്നു കളികളില്‍ ബെഞ്ചില്‍ ഇരുന്ന ശേഷം അവസാന മാച്ചില്‍ തിരിച്ചുവിളിക്കപ്പെട്ടപ്പോള്‍ സഞ്ജു ഈ അവസരം ശരിക്കും മുതലാക്കുകയായിരുന്നു.

വലിയ ഇന്നിങ്‌സ് കളിക്കാനായില്ലെങ്കിലും ഇംപാക്ടുണ്ടാക്കുന്ന പ്രകടനം നടത്തിയാണ് അദ്ദേഹം ക്രീസ് വിട്ടത്. 14 ബോളില്‍ 27 റണ്‍സ് നേടാന്‍ സഞ്ജുവിനു സാധിച്ചു. മൂന്നു ഫോറുകളും രണ്ടു സിക്‌സറുള്‍പ്പെടെയാണിത്. 192.86 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ടായിരുന്നു.

DINESH KARTHIK

കമന്ററി ബോക്‌സില്‍ ഓണ്‍ എയറില്‍ സംസാരിക്കവെയാണ് സഞ്ജുവിന്റെ ബാറ്റിങിനെ ഡിക്കെ പ്രശംസിച്ചത്. തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളില്‍ അദ്ദേഹത്തെ പുറത്തിരുത്തിയ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെയും ഡിക്കെ ചോദ്യം ചെയ്തിരിക്കുകയാണ്.

ഇന്ത്യ ട്രിക്ക് മിസ്സാക്കി

'സഞ്ജു സാംസണ്‍ വളരെ മികച്ച ഒരു ക്യാമിയോയാണ് ഈ മല്‍സരത്തില്‍ ഇന്ത്യക്കായി കാഴ്ചവച്ചത്. ഈ പരമ്പരയിയില്‍ തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളില്‍ അ അദ്ദേഹത്തെ കളിപ്പിക്കാതെ ഒരു ട്രിക്ക് മിസ് ചെയ്തിരിക്കുകയാണ് ടീം.

വളരെ വലിയ സമ്മര്‍ദ്ദത്തില്‍ ഇറങ്ങിയിട്ടും അതൊന്നും ബാധിക്കാതെ തുടക്കം മുതല്‍ സഞ്ജു കാണിച്ച അഗ്രസീവ് സമീപനം എടുത്തു പറയേണ്ടതാണ്. ചെറിയൊരു ഇന്നിങ്‌സാണ് ഈ മല്‍സരത്തില്‍ കളിച്ചതെങ്കിലും സിംബാബ്‌വെ പര്യടനത്തില്‍ തന്നെ ഒഴിവാക്കിയത് വലിയ അബദ്ധമാണെന്നും അദ്ദേഹം കാണിച്ചു തരികയും ചെയ്തു.

സഞ്ജുവിന് ഇനി ആരോടും ഒന്നും തെളിയിക്കാനില്ല. അദ്ദേഹം ഒരു ടോപ്പ് ബാറ്റര്‍ തന്നെയാണ്. സഞ്ജുവിനു വിശ്രമമല്ല, തീര്‍ച്ചയായും കളിക്കുകയാണ് വേണ്ടത്'-ദിനേഷ് കാര്‍ത്തിക് ചൂണ്ടിക്കാട്ടി.

നിരാശയോടെ മടക്കം

ഐസിസി ടി20 ലോകകപ്പിലെ ഹീറോയിസത്തിനു ശേഷമാണ് സഞ്ജു സാംസണ്‍ യുകെ പര്യടനം കളിക്കാനെത്തിയത്. ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് കൂടിയായ അദ്ദേഹം മുഴുവന്‍ മല്‍സരങ്ങളിലും ഉറപ്പായും കളിക്കുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു.

SANJU SAMSON

പക്ഷെ അയര്‍ലാന്‍ഡിലും ഇംഗ്ലണ്ടിലുമായി നടന്ന ഏഴു ടി20കളില്‍ വെറും നാലെണ്ണത്തില്‍ മാത്രമേ സഞ്ജുവിനു ഇന്ത്യ അവസരം നല്‍കിയുള്ളൂ. ശേഷിച്ച മൂന്നു ടി20കളില്‍ പുതുമുഖവും കൗമാര വണ്ടര്‍ കിഡുമായ വൈഭവ് സൂര്യവംശിയെയും ഇന്ത്യ പരീക്ഷിക്കുകയായിരുന്നു.

അയര്‍ലാന്‍ഡിലെ ഫ്‌ളോപ്പ് ഷോയാണ് സഞ്ജുവിനു പ്ലെയിങ് ഇലവനിലെ സ്ഥാനം നഷ്ടമാക്കിയത്. ആദ്യ ടി20യില്‍ നേടാനായത് വെറും അഞ്ചു റണ്‍സ് മാത്രം. ഇന്‍സൈഡ് എഡ്ജായ ശേഷം ബൗള്‍ഡായി മടങ്ങാനായിരുന്നു വിധി.

അടുത്ത മാച്ചിലാവട്ടെ നേരിട്ട ആദ്യ ബോളില്‍ തന്നെ വിക്കറ്റിനു മുന്നില്‍ കുരുങ്ങി സഞ്ജുവിനു ക്രീസ് വിടേണ്ടിയും വന്നു. ഇതിനു ശേഷം ഇംഗ്ലണ്ടുമായുള്ള ആദ്യ ടി20യിലും അദ്ദേഹം കളിക്കാനിറങ്ങി.

പക്ഷെ മഴയെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ട കളിയില്‍ ഒരു റണ്‍സ് മാത്രമേ സഞ്ജു നേടിയുള്ളൂ. തൊട്ടു പിന്നാലെയാണ് അടുത്ത മാച്ചില്‍ അദ്ദേഹത്തെ ഒഴിവാക്കി പകരം വൈഭവിനെ ഇന്ത്യ പരീക്ഷിച്ചത്.

തുടര്‍ച്ചയായി മൂന്നു മാച്ചുകളില്‍ 15 കാരനെ ഇന്ത്യ ഇറക്കിയെങ്കിലും ഒന്നില്‍പ്പോലും 20 പ്ലസ് കുറിക്കാന്‍ വൈഭവിനായില്ല. ഇതോടെ അവസാന മല്‍സരത്തില്‍ വൈഭവിനെ ഒഴിവാക്കി സഞ്ജുവിനെ ഇന്ത്യ തിരികെ വിളിക്കുകയായിരുന്നു.

Story first published: Sunday, July 12, 2026, 9:17 [IST]
Other articles published on Jul 12, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+