IND vs ENG: സഞ്ജു വന്നോട്ടെ, അതിന് വൈഭവിനെ കരയിക്കരുത്!! ഗംഭീര്‍ എന്താണ് കാണിക്കുന്നത്?
സതാംപ്റ്റണ്‍: ഇംഗ്ലണ്ടുമായുള്ള അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയെ തഴഞ്ഞ ഇന്ത്യന്‍ തീരുമാനത്തിനെതിര സമ്മിശ്ര പ്രതികരണം. 15 കാരനെ വെറും മൂന്നു മല്‍സരങ്ങള്‍ക്കു ശേഷം ഒഴിവാക്കിയത് ശരിയായില്ലെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.
എന്നാല്‍ വൈഭവിന് ഈ ബ്രേക്ക് ആവശ്യമായിരുന്നെന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാനുള്ള പക്വത ഇപ്പോഴും വന്നിട്ടില്ലെന്നും മറ്റൊരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു. അവസാന കളിയില്‍ ഒമ്പതു വിക്കറ്റിന്റെ വന്‍ തോല്‍വിയേറ്റു വാങ്ങിയ ടീമില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്.

വൈഭവിനു പകരം മലയാളി സൂപ്പര്‍ താരം സഞ്ജു സംസണിനെയാണ് ടീം തിരികെ വിളിച്ചത്. വാഷിങ്ടണ്‍ സുന്ദറിനു പകരം സൂര്യന്‍ഷ് ഷെഡ്ഗയെയും കളിപ്പിക്കുയകയായിരുന്നു. പരമ്പര ഇതിനകം കൈവിട്ടു കഴിഞ്ഞ ഇന്ത്യ ആശ്വാസജയം നേടിയാണ് ഈ മല്‍സരത്തില്‍ ഇറങ്ങിയത്.
ഈ പരമ്പരയില്‍ നേരത്തേ കളിച്ച മൂന്ന് ഇന്നിങ്‌സുകളിലും 20 റണ്‍സ് പോലും തികയ്ക്കാന്‍ വൈഭവിനായിരുന്നില്ല. 14, 13, 15 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. ഇതാണ് ഇപ്പോള്‍ താരത്തിനു ടീമില സ്ഥാനവും നഷ്ടമാക്കിയത്.
വൈഭവിനെ ഒഴിവാക്കിയതെന്ത്?
ഇന്ത്യക്കായി വെറും മൂന്നു മല്‍സരങ്ങളില്‍ മാത്രം അവസരം നല്‍കിയ ശേഷം വൈഭവ് സൂര്യവംശിയെ പുറത്തിരുത്തിയത് ഒട്ടും ശരിയായില്ലെന്നാണ് ആരാധകരില്‍ വലിയൊരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. ഇതു താരത്തിന്റെ ആത്മവിശ്വസം തകര്‍ക്കുമെന്നും വൈഭവിന് പകരം മറ്റൊരാള്‍ക്കായിരുന്നു കളിയില്‍ ബ്രേക്ക് നല്‍കേണ്ടിയിരുന്നതെന്നും ആരാധകര്‍ വിലയിരുത്തുന്നു.
'സഞ്ജു സാംസണിനെ ഇന്ത്യന്‍ പ്ലെയിങ് ഇലവനിലേക്കു തിരികെ വിളിച്ചത് തീര്‍ച്ചയായും നല്ല തീരുമാനം തന്നെ. പക്ഷെ അതിനായി വെറുമൊരു കുട്ടിയായ വൈഭവ് സൂര്യവംശിയെ പുറത്താക്കേണ്ട കാര്യമില്ലായിരുന്നു. അവന് പകരം അഭിഷേക് ശര്‍മയ്ക്കാണ് ബ്രേക്ക് നല്‍കേണ്ടിയിരുന്നത്'.
'ഇന്ത്യന്‍ ടീം സെലക്ഷന്റെ കാര്യത്തില്‍ ഗൗതം ഗംഭീര്‍ എന്തൊക്കെയാണ് കാണിക്കുന്നത്? നേരത്തേ മൂന്ന് മോശം ഇന്നിങ്‌സുകളുടെ പേരില്‍ സഞ്ജു സാംസണിനെ ടീമിനു പുറത്താക്കി. പക്ഷെ ഇപ്പോള്‍ മൂന്ന് മോശം ഇന്നിങ്‌സുകള്‍ക്കു ശേഷം വൈഭവ് സൂര്യവംശിയെയും ബെഞ്ചില്‍ ഇരുത്തിയിരിക്കുകയാണ്. ഇതു മാനസികമായി അവനെ തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ'.

'സഞ്ജു സാംസണിനു വേണ്ടി വൈഭവ് സൂര്യവംശിയെ ഇന്ത്യന്‍ ഇലവനില്‍ നിന്നും കരുതി കൊടുത്തത് തെറ്റായ തീരുമാനമാണ്. ഇഷാന്‍ കിഷന്‍, തിലക് വര്‍മ തുടങ്ങിയവരെല്ലാം വളരെ മോശം ഫോമിലാണ്. ഇവരില്‍ ഒരാളെയാണ് ഇന്ത്യ ഒഴിവാക്കേണ്ടിയിരുന്നത്'.
'വൈഭവ് സൂര്യവംശിയെ യഥാര്‍ഥത്തില്‍ എന്തിനാണ് ഇന്ത്യന്‍ ടീമിലെടുത്തത്. ഇതിലൂടെ ആദ്യം സഞ്ജു സാംസണിന്റെ അവസരങ്ങള്‍ നിഷേധിച്ചു. ഇപ്പോള്‍ ടീമല്‍ നിന്നൊഴിവാക്കി വൈഭവിന്റെ ആത്മവിശ്വാസവും തകര്‍ത്തിരിക്കുകയാണ്. രണ്ടു പേരെയും കുറേക്കൂടി നന്നായി ഇന്ത്യ കൈകാര്യം ചെയ്യേണ്ടത് ആവശ്യമായിരുന്നു'- സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍ ഇങ്ങനെയായിരുന്നു.
പ്ലെയിങ് 11
ഇന്ത്യ- അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, സൂര്യാന്‍ഷ് ഷെഡ്‌ഗെ, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, പ്രിന്‍സ് യാദവ്.
ഇംഗ്ലണ്ട്- ഫിലിപ്പ് സാള്‍ട്ട്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജേക്കബ് ബെഥേല്‍, ടോം ബാന്റണ്‍, സാം കറെന്‍, വില്‍ ജാക്സ്, ലിയാം ഡോസണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റാഷിദ്, ജോഷ് ടോങ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

