IND vs ENG: ഇത്ര കോമാളിയായ ക്യാപ്റ്റന്‍ വേറെ കാണില്ല!! ശ്രേയസ് വെറും മണ്ടന്‍, രൂക്ഷ വിമര്‍ശനം
സതാംപ്റ്റണ്‍: ഇംഗ്ലണ്ടുമായുള്ള അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ റെക്കോര്‍ഡ് ടോട്ടല്‍ വഴങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കു രൂക്ഷവിമര്‍ശനം. അപ്രസക്തമായ കളിയില്‍ ടോസിനു ശേഷം ബാറ്റിങിന് അയക്കപ്പെട്ട ഇംഗ്ലീഷ് ടീം മൂന്നു വിക്കറ്റിന് വാരിക്കൂട്ടിയത് 257 റണ്‍സാണ്. ഇന്ത്യക്കെതിരേ ടി20യില്‍ അവരുടെ എക്കാലത്തെയും ഉയര്‍ന്ന ടീം ടോട്ടല്‍.
മുന്‍ ക്യാപ്റ്റനും സൂപ്പര്‍ ബാറ്ററുമായ ദോസ് ബട്‌ലര്‍ (64 ബോളില്‍ 131) കരിയര്‍ ബെസ്റ്റ് സ്‌കോറുമായി ഇന്ത്യന്‍ ദുരന്തത്തിന് ചുക്കാന്‍ പിടിച്ചപ്പോള്‍ ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെ (45 ബോളില്‍ 95*) മികച്ച പിന്തുണ കൂടി ലഭിക്കുകയും ചെയ്ത്. രണ്ടാം വിക്കറ്റില്‍ വെറും 102 ബോളില്‍ ബട്‌ലര്‍- ബ്രൂക്ക് ജോടി വാരിക്കൂട്ടിയത് 233 റണ്‍സാണ്. കളിയില്‍ ഇന്ത്യയെ ബാക്ക്ഫൂട്ടിലാക്കിയതും ഈ ജോടി തന്നെ.

മുന്‍ മല്‍സരങ്ങളിലേതു പോലെ യാതൊരു ക്ലൂയുമില്ലാത്ത ക്യാപ്റ്റനായാണ് ശ്രേയസ് കാണപ്പെട്ടത്. സര്‍പ്രൈസ് നീക്കങ്ങളിലൂടെ എതിര്‍ ടീമിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കാനോ ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടു വരാനോയുള്ള ശ്രമങ്ങളോ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുമുണ്ടായില്ല. സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ഷനങ്ങളും പരിഹസങ്ങളുമാണ് ശ്രേയസ് നേരിട്ടു കൊണ്ടിരിക്കുന്നത്.
ഇതെന്ത് ക്യാപ്റ്റന്‍സി?
ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍മാരുടെ ചരിത്രത്തില്‍ ഇത്രയും മോശം ക്യാപ്റ്റന്‍ മുമ്പൊരിക്കലുമുണ്ടായിട്ടില്ലെന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. ഗ്രൗണ്ടില്‍ എല്ലായ്‌പ്പോഴും യാതൊരു ക്ലൂയുമില്ലാതെയാണ് എല്ലാ മല്‍സരങ്ങളിലും അദ്ദേഹം കാണപ്പെടുന്നതെന്നും ഈ റോളിലേക്കു ഒട്ടും അനുയോജ്യനല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
'ഈ മല്‍സരത്തില്‍ ഇന്ത്യ തോറ്റാല്‍ അതിനു കാരണം ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സി തന്നെയായിരിക്കും. ആറാം ബൗളറായി ശിവം ദുബെയെ ഡെത്ത് ഓവറുകളില്‍ കൊണ്ടുവന്നതിന് ഒരു ന്യായീകരണവുമില്ല. അഭിഷേക് ശര്‍മ, തിലക് വര്‍മ തുടങ്ങിയ ബൗളിങ് ഓപ്ഷനുകളുണ്ടായിട്ടും അവരെ വേണ്ട രീതിയില്‍ ശ്രേയസ് ഉപയോഗിച്ചില്ല. വളരെ പ്രവചനീയമാണ് അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി'.
'ശ്രേയസ് അയ്യര്‍ വെറും ഓവര്‍ റേറ്റഡ് ക്യാപ്റ്റനാണ്. ഐപിഎല്ലില്‍ ടീമിലെ മറ്റു ചില താരങ്ങളുടെ മികച്ച പ്രകടനം കാരമാണ് അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി പലപ്പോഴും തുറന്നു കാണിക്കപ്പെടാതെ പോയത്. ഇപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റനായി എത്തിയപ്പോള്‍ ശ്രേയസെന്ന ഫ്രോഡിനെ ലോകം തിരിച്ചറിഞ്ഞിരിക്കുകയാണ്'.
'ക്യാപ്റ്റനായുള്ള അവസാനത്തെ 15 മല്‍സരങ്ങളില്‍ 13ലും ശ്രേയസ് അയ്യരുടെ ടീം പരാജയപ്പെട്ടു. ഒരു മല്‍സരം ഫലമില്ലാതെ ഉപേക്ഷിക്കപ്പെടുകയുമായിരുന്നു. ബിസിസിസഐയും ഗൗതം ഗംഭീറും ഇതൊന്നും കാണുന്നില്ലേ? ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ ഒരു അഴിമതി നടക്കുന്നുണ്ട്. എന്തിന്റെ അടിസ്ഥാനത്തിലാണ് ശ്രേയസിന് ക്യാപ്റ്റന്‍സി നല്‍കിയത്?'.

'വളരെ ദയനീയമാണ് ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സി. ഇംഗ്ലണ്ടുമായുള്ള ഈ പരമ്പരയിലെ നാലു മല്‍സരങ്ങളിലും അദ്ദേഗഹത്തിന്റെ ക്യാപ്റ്റന്‍സി പാറ്റേണ്‍ ഒരേ രീതിയിലായിരുന്നു. ഫീല്‍ഡിങ് ക്രമീകരം പരിതാപകരം, ബൗളര്‍മാരാവട്ടെ പ്ലാനിങ് പ്രകാരം പന്തെറിയുന്നില്ല. ശ്രേയസിനു കീഴില്‍ കളിക്കാന്‍ താല്‍പ്പര്യമില്ലാത്തതു പോലെയാണ് താരങ്ങള്‍ കാണപ്പെടുന്നത്'.
'ശ്രേയസ് അയ്യരെപ്പോലെ കോമാളിയായ വേറെ ക്യാപ്റ്റനെ കണ്ടിട്ടില്ല. വെറും പിആറിനെ വച്ചാണ് ഐപിഎല്ലില്‍ നായകനെന്ന നിലയില്‍ അദ്ദേഹം ഇത്രയും ഹൈപ്പുണ്ടാക്കിയത്. അല്ലാതെ ക്യാപ്റ്റന്‍സിയിലെ മാസ്റ്റര്‍ സ്‌ട്രോക്ക് കാരണമല്ല'.
'ഐപിഎല്ലില്‍ ശ്രേയസ് അയ്യര്‍ മികച്ച ക്യാപ്റ്റനായിരിക്കാം. പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റ് വ്യത്യസ്തമായ മറ്റൊരു വെല്ലുവിളിയാണ്. അദ്ദേഹത്തിന്റെ ബൗളിങ് ചേഞ്ചുകള്‍ള്‍ക്കു തീവ്രതയില്ല. തന്റെ പക്കലുള്ള ബൗളിങ് ഓപ്ഷനുകള്‍ വേണ്ട രീതിയില്‍ ഉപയോഗിക്കുന്നില്ല. ഒരേ ബൗളിങ് പ്ലാനുമായി പോവുന്നതിനു പകരം അഭിഷേക് ശര്‍മ, തിലക് വര്‍മ, ശിവം ദുബെ തുടങ്ങിയവരെയെല്ലാം കൂടുതല്‍ ഉപയോഗിക്കേണ്ടിയിരുന്നു'- സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ ഇങ്ങനെയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

