IND vs ENG: 6 പേര്‍ ഇനി ടീം ഇന്ത്യയില്‍ വേണ്ട!!! ഈ മാറ്റം വരുത്താതെ രക്ഷപ്പെടില്ല, ആരെല്ലാം?
യുകെ പര്യടനത്തില്‍ ആശ്വസിക്കാന്‍ പോലും ഒരു വിജയമില്ലാതെ ടി20 ലോക ചാംപ്യന്‍മാരായായ ഇന്ത്യ സംപൂജ്യരായി മടങ്ങുകയാണ്. ലോകകപ്പ് വിജയത്തിനു പിറകെ ഇങ്ങനെയൊരു മാനഹാനി ഇന്ത്യ ഒട്ടും തന്നെ പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ആദ്യം കുഞ്ഞന്‍ ടീമായ അയര്‍ലാന്‍ഡിനോടു 0-2ന് നാണംകെട്ടു.
ഇതിനു പിന്നാലെ ഇപ്പോള്‍ ഇംഗ്ലണ്ടും 4-0ന് ഇന്ത്യയെ തൂത്തുവാരിയിരിക്കുകയാണ്. ഐപിഎല്‍ വിന്നിങ് ക്യാപ്റ്റനായ ശ്രേയസ് അയ്യര്‍ ഇത്ര ദയനീയമായൊരു തുടക്കം ഇന്ത്യന്‍ നായകനെന്ന നിലയില്‍ സ്വപ്നം പോലും കണ്ടുകാണില്ല. ക്യാപ്റ്റനായി ഒരു ജയം പോലുമില്ലാതെയാണ് ശ്രേയസ് നാണംകെട്ടിരിക്കുന്നത്.

യഥാര്‍ഥത്തില്‍ ഇത്ര ദയനീയമായ ഒരു അവസ്ഥയിലേക്കു ഇന്ത്യന്‍ ടീം കുപ്പുകുത്താനുള്ള കാരണമെന്താണ്? തീര്‍ച്ചയായും ടീം സെലക്ഷനില്‍ പ്രശ്‌നങ്ങളുണ്ടെന്നതില്‍ തര്‍ക്കമില്ല. ഇപ്പോള്‍ ടി20 സ്‌ക്വാഡിന്റെ ഭാഗമായിട്ടുള്ള പലരും അതിനു അര്‍ഹതയില്ലാത്തവരുമാണ്. ടി20 പ്ലാനുകളില്‍ നിന്നും ഭാവിയില്‍ ഇന്ത്യ ഒഴിവാക്കേണ്ട കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.
ആരെയെല്ലാം ഒഴിവാക്കണം?
ഇന്ത്യന്‍ ടി20 സ്‌ക്വാഡില്‍ ഇപ്പോള്‍ ഉള്‍പ്പെട്ടിരിക്കുന്ന ആറു താരങ്ങളെ ഒഴിവാക്കിയെങ്കില്‍ മാത്രമേ ശക്തമായൊരു തിരിച്ചുവരവ് സാധ്യമാവുകയുള്ളൂ. ഇതില്‍ ആദ്യത്തെയാള്‍ കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയാണ്. പക്ഷെ മോശം പ്രകടനത്തിന്റെ പേരിലല്ല താരത്തെ മാറ്റി നിര്‍ത്തേണ്ടത്.
ഇപ്പോഴത്തെ ടി20 ലൈനപ്പില്‍ വൈഭവിനെ കൂടി ഉള്‍പ്പെടുത്താന്‍ ഇടമില്ലെന്നതാണ് ആദ്യത്തെ പ്രശ്‌നം. സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ ജോടിയുമായി തന്നെ ഇന്ത്യ മുന്നോട്ടു പോവണം. ഇടംകൈയന്‍മാരായ അഭിഷേകിനെയും വൈഭവിനെയും ഒരുമിച്ച് കളിപ്പിക്കുകയെന്നത് നല്ല തീരുമാനമായിരിക്കില്ലെന്നു ഇംഗ്ലണ്ട് പര്യടനം കാണിച്ചു തന്നിരിക്കുകയാണ്.
മാത്രമല്ല, വെറും 15 വയസ്സ് മാത്രമുള്ള വൈഭവ് സീനിയര്‍ ടീമിനായി കളിക്കാന്‍ ഇനിയും പൂര്‍ണമായും സജ്ജനായിട്ടില്ലെന്നു വ്യക്തം. ധൃതി പിടിച്ച് താരത്തെ ടീമിലെത്തിച്ചതാണ് ബിസിസിഐ കാണിച്ച മണ്ടത്തരം.
അടുത്ത ഒന്നോ, രണ്ടോ വര്‍ഷം എ ടീമുകളിലും ജൂനിയര്‍ ടീമിലുമെല്ലാം കളിച്ച് വ്യത്യസ്ത സാഹചര്യങ്ങളില്‍ തിളങ്ങുകയാണെങ്കില്‍ മാത്രം വൈഭവിനെ വീണ്ടും സീനിയര്‍ ടീമിലേക്കു കൊണ്ടുവരാം. പ്രായവും ഇപ്പോള്‍ താരത്തിനൊപ്പമായതിനാല്‍ സ്വയം മെച്ചപ്പെടാനും വളരാനുമെല്ലാം ഇനിയും ഏറെ സമയമുണ്ട്.
ടി20 ടീമില്‍ നിന്നും ഇന്ത്യ ഒഴിവാക്കേണ്ട മറ്റു കളിക്കാര്‍ തിലക് വര്‍മ, ഓള്‍റൗണ്ടര്‍മാരായ അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, സ്പിന്നര്‍ രവി ബിഷ്‌നോയ്, പേസര്‍ പ്രസിദ്ധ് കൃഷ്ണ എന്നിവരാണ്. ഇതില്‍ തിലകിന്റെ കാര്യമെടുത്താല്‍ ഇപ്പോള്‍ അദ്ദേഹം ടി20 ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണെന്നതാണ് കൗതുകകരം.

ഇംഗ്ലണ്ടുമായുള്ള അവസാന മാച്ചില്‍ ഫിഫ്റ്റി അടിച്ചെങ്കിലും അടുത്ത 5-10 ടി20 കളില്‍ തിലകില്‍ നിന്നും കാര്യമായ പ്രതീക്ഷകളൊന്നും വേണ്ട. നീലക്കുറിഞ്ഞി പൂക്കുംപോലെ വല്ലപ്പോഴും മാത്രം തിളങ്ങുന്ന അദ്ദേഹം ടീമില്‍ വേണമോയെന്നത് സെലക്ഷന്‍ കമ്മിറ്റി ഗൗരവമായി ആലോചിക്കേണ്ട കാര്യം തന്നെയാണ്.
സിംബാബ്‌വെയുമായുള്ള അടുത്ത പരമ്പരയില്‍ തിളങ്ങാനായില്ലെങ്കില്‍ തിലകിനെ വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്നു മാത്രമല്ല ടീമില്‍ നിന്നും ഒഴിവാക്കുന്നതായിരിക്കും നല്ലത്. അക്ഷറും വാഷിയുമാവട്ടെ ബൗളിങിലും ബാറ്റിങിലും ടീമിനു ഒരുപോലെ ബാധ്യതയായി മാറിയിരിക്കുകയാണ്. അക്ഷറിന്റെ നല്ല കാലം കഴിഞ്ഞുവെന്നാണ് സമീപകാല പ്രകടനങ്ങള്‍ തെളിയിക്കുന്നത്.
നേരത്തേ വലിയ പ്രതീക്ഷ നല്‍കിയ സ്പിന്നറായിരുന്നു ബിഷ്‌നോയ്. വരുണ്‍ ചക്രവര്‍ത്തിക്കു ശേഷം ടീമിന്റെ ഫസ്റ്റ് ചോയ്‌സ് സ്പിന്നറായും ചൂണ്ടിക്കാണിക്കപ്പെട്ടത് അദ്ദേഹമാണ്. പക്ഷെ ഇപ്പോള്‍ ബിഷ്‌നോയിയൂടെ ഫോമില്‍ അസാധാണ ഇടിവാണുണ്ടായത്. ടി20 ടീമില്‍ ഇനി അദ്ദേഹത്തെ നിലനിര്‍ത്തുന്നതും വലിയ മണ്ടത്തരം തന്നെയായിരിക്കും.
പ്രസിദ്ധാവട്ടെ ഇന്ത്യന്‍ പേസ് ബൗളിങില്‍ ഇപ്പോഴത്തെ ഏറ്റവും ദുര്‍ബലമായ കണ്ണി തന്നെയാണ്. ലക്കും ലഗാനുമില്ലാതെയാണ് അദ്ദേഹം റണ്‍സ് വാരിക്കൊടുക്കുന്നത്. പ്രതീക്ഷിക്കുന്നതു പോലെ പ്രസിദ്ധിന് ഇപ്പോള്‍ വിക്കറ്റുകളും ലഭിക്കുന്നില്ല. അതിനാല്‍ പേസ് ബൗളിങില്‍ മറ്റു ഓപ്ഷനുകളിലേക്കു പോകുകയാവും ടീമിനു ഉചിതം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

