Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്തും കോലിയുമില്ലെങ്കില്‍ ഓപ്പണിങില്‍ അവനുറപ്പ്, ഗംഭീര്‍ പറയുന്നു

ishan

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലെ ഇന്ത്യന്‍ ഓപ്പണറെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് മുന്‍ താരം ഗൗതം ഗംഭീര്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ മുന്‍ നായകരായ രോഹിത് ശര്‍മയും വിരാട് കോലിയും ടീമിന്റെ ഭാഗമല്ലെങ്കില്‍ പൃഥ്വി ഷാ തീര്‍ച്ചയായും ഓപ്പണിങിലുണ്ടാവുമെന്നാണ് ഗംഭീറിന്റെ നിരീക്ഷണം.

നിലവില്‍ ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ് പൃഥ്വി. പക്ഷെ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും അദ്ദേഹത്തെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയില്ല. പകരം ഏകദിനത്തില്‍ തകര്‍പ്പന്‍ ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യ കൡപ്പിക്കുകയായിരുന്നു. എന്നാല്‍ രണ്ടു മല്‍സരങ്ങളിലും ഗില്‍ ബാറ്റിങില്‍ ക്ലിക്കായില്ല. മറ്റൊരു ഓപ്പണറായ ഇഷാന്‍ കിഷനും ബാറ്റിങില്‍ പരാജയമായിരുന്നു.

നീണ്ട ഇടവേളയ്ക്കു ശേഷമാണ് പൃഥ്വി ഈ പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്കു തിരികെ വിളിക്കപ്പെട്ടത്. 2021ലായിരുന്നു അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ വസാന മല്‍സരം കളിച്ചത്. അതിനു ശേഷം ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായും മികച്ച ഫോമില്‍ കളിച്ചിട്ടും പൃഥ്വിയെ സെലക്ടര്‍മാര്‍ തഴയുകയായിരുന്നു.

പൃഥ്വിക്കു അവസരം നല്‍കണം

പൃഥ്വിക്കു അവസരം നല്‍കണം

ന്യൂസിലാന്‍ഡുമായുള്ള രണ്ടാം ടി20 മല്‍സരത്തിലും പൃഥ്വി ഷായെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നും തഴഞ്ഞതില്‍ ഗൗതം ഗംഭീര്‍ ആശ്ചര്യം പ്രകടിപ്പിച്ചു. പൃഥ്വിയെ ഒരിക്കല്‍ക്കൂടി മാറ്റി നിര്‍ത്തിയതില്‍ എനിക്ക് വീണ്ടും ആശ്ചര്യം തോന്നി.

പൃഥ്വിക്കു അവസരം നല്‍കണമെന്നും തുടര്‍ച്ചയായി ടീമില്‍ കളിപ്പിക്കണമന്നുമാണ് ഞാന്‍ കരുതുന്നത്. പ്രത്യേകിച്ചും ടി20 ഫോര്‍മാറ്റില്‍ അവന്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ട്.

വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം പ്ലാനിന്റെ ഭാഗമല്ലെങ്കില്‍ പൃഥ്വിയെ ഓപ്പണിങ് സ്ഥാനത്തു താന്‍ കാണുന്നതായും ഗംഭീര്‍ വ്യക്തമാക്കി.

കൂടുതല്‍ യോജിക്കുന്നത് പൃഥ്വിക്ക്

കൂടുതല്‍ യോജിക്കുന്നത് പൃഥ്വിക്ക്

ശുഭ്മാന്‍ ഗില്ലിനേക്കാള്‍ ടി20 ഫോര്‍മാറ്റ് കൂടുതലായി യോജിക്കുന്നതു പൃഥ്വി ഷായ്ക്കാണെന്നു ഗൗതം ഗംഭീര്‍ പറയുന്നു. ശുഭ്മാന്‍ ഗില്‍ ഏകദിന ഫോര്‍മാറ്റില്‍ വളരെ മികച്ച പ്രകടനം തന്നെയാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

പക്ഷെ ഈ സ്‌ക്വാഡിലെ ഒരു താരത്തിന് സ്വാഭാവികമായി തന്നെ ടി20 യോജിക്കുന്നുണ്ടെങ്കില്‍ അതു പൃഥ്വി ഷായ്ക്കാണ്. അവന്റെ ഗെയിം ഇങ്ങനെ തന്നെയാണെന്നും ഗംഭീര്‍ വിലയിരുത്തി.

Also Read: സഞ്ജുവിന്റെ ബാറ്റിങില്‍ വീക്ക്‌നെസുണ്ടോ? ബാറ്റിങ് സ്‌റ്റൈലിനെ കുറിച്ച് എല്ലാമറിയാം

ഇഷാന്‍- പൃഥ്വി

ഇഷാന്‍- പൃഥ്വി

പൃഥ്വി ഷായും ഇഷാന്‍ കിഷനുമാണ് ടി20യില്‍ ഇന്ത്യന്‍ ടീമിനു ഏറ്റവും മികച്ച ഓപ്പണിങ് ജോടികളെന്നു ഗൗതം ഗംഭീര്‍ ചൂണ്ടിക്കാട്ടി. പൃഥ്വി ഷാ- ഇഷാന്‍ കിഷന്‍ ഓപ്പണിങ് ജോടിയില്‍ ഇന്ത്യ ഉറച്ചു നില്‍ക്കേണ്ടത് പ്രധാനമാണ്.ദീര്‍ഘകാലമായി നമ്മള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ പുതിയ അഗ്രസീവ് സമീപനത്തിന് ഏറ്റവുമധികം യോജിച്ച രണ്ടു പേരാണ് ഇവരെന്നും ഗംഭീര്‍ വിലയിരുത്തി.

ഇന്ത്യക്കു വേണ്ടി കരിയറില്‍ ഇതുവരെ ഒരേയൊരു ടി20യില്‍ മാത്രമേ പൃഥ്വി കളിച്ചിട്ടുള്ളൂ. അതില്‍ ഗോള്‍ഡന്‍ ഡെക്കാവുകയുമായിരുന്നു.2021ല്‍ ഇന്ത്യയുടെ രണ്ടാം നിര ടീം ശ്രീലങ്കയില്‍ പര്യടനം നടത്തിയപ്പോഴായിരുന്നു ഇത്. എന്നാല്‍ ടി20 കരിയറെടുത്താല്‍ 92 മല്‍സരങ്ങളില്‍ പൃഥ്വി കളിച്ചുകഴിഞ്ഞു. ഇവയില്‍ 151.67 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്.

Also Read:ഒറ്റ ബൗണ്ടറി പോലുമില്ല, എന്നിട്ടും 80 പ്ലസ് സ്‌കോര്‍! മൂന്നു പേര്‍

അക്ഷര്‍ സൂപ്പറെന്നു ഗംഭീര്‍

അക്ഷര്‍ സൂപ്പറെന്നു ഗംഭീര്‍

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരുടെ കാര്യമെടുത്താല്‍ പാരമ്പര്യത്തേക്കാള്‍ നിലവിലെ ഫോം പരിഗണിച്ചായിരിക്കണം ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തേണ്ടതെന്നു ഗൗതം ഗംഭീര്‍ ചൂണ്ടിക്കാട്ടി.

ഫോം പരിഗണിക്കുമ്പോള്‍ അക്ഷര്‍ പട്ടേലാണ് നമ്പര്‍ വണ്‍ ഓപ്ഷനെന്നു ഞാന്‍ കരുതുന്നു. രണ്ടാമത്തെ ഓപ്ഷന്‍ വാഷിങ്ടണ്‍ സുന്ദറുമാണ്. മൂന്നാമത്തെ ഓപ്ഷന്‍ മാത്രമാണ് രവീന്ദ്ര ജഡേജ.
കാരണം ആദ്യത്തെ രണ്ടു പേരും അവസരം ലഭിച്ചപ്പോഴെല്ലാം വളരെ നന്നായി പെര്‍ഫോം ചെയ്തിട്ടുള്ളവരാണ്.

പ്രത്യേകിച്ചും അക്ഷറിന്റെ കാര്യം എടുത്തു പറയേണ്ടാണ്. നിലവില്‍ ഇന്ത്യയുടെ നമ്പര്‍ വണ്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷറാണെന്നും താന്‍ കരുതുന്നതായി ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, February 1, 2023, 15:33 [IST]
Other articles published on Feb 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+