For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിശ്രമിച്ചത് മതി, ഇനിയാരും അതും ചോദിച്ച് വരേണ്ട! നിലപാട് കടുപ്പിച്ച് സെലക്ടര്‍മാര്‍

അടുത്ത മാസമാണ് ഏഷ്യാ കപ്പ് നടക്കുന്നത്

ഇന്ത്യന്‍ സെലക്ടര്‍മാരും ബിസിസിഐയും സമീപകാലത്തായി നേരിടുന്ന ഏറ്റവും വലിയ വിമര്‍ശനം സീനിയര്‍ കളിക്കാര്‍ക്കു ഇടയ്ക്കിടെ വിശ്രമം നല്‍കുന്നുവെന്നതാണ്. ഈ കാരണത്താല്‍ തന്നെ ഇന്ത്യന്‍ ടീം സെലക്ഷനെയും ഇതു ബാധിക്കുന്നുണ്ട്. മാത്രമല്ല കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ നിരവധി ക്യാപ്റ്റന്‍മാരെയും ഇന്ത്യ പരീക്ഷിച്ചു കഴിഞ്ഞു.

1

ഒടുവില്‍ സെലക്ടര്‍മാര്‍ നിലപാടില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. മുതിര്‍ന്ന കളിക്കാര്‍ക്കു ഇടയ്ക്കിടെ വിശ്രമം നല്‍കുന്ന പതിവ് അവസാനിപ്പിക്കാനാണ് അവര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം ഇന്ത്യന്‍ താരങ്ങളെയും അറിയിച്ചുവെന്നാണ് വിവരം. അടുത്ത മാസത്തെ സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സീനിയര്‍ കളിക്കാര്‍ക്കെല്ലാം വിശ്രമം നല്‍കി രണ്ടാംനിര ടീമിനെയാണ് സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

2

അടുത്ത മാസം യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് മുതല്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് വരെ ഇന്ത്യയുടെ ഒരു താരത്തിനു പോലും വിശ്രമം നല്‍കില്ലെന്നാണ് സെലക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഇതോടെ ടി20 ലോകകപ്പ് തീരുന്നതു വരെ ഇന്ത്യയുടെ മുഴുവന്‍ മല്‍സരങ്ങളിലും സീനിയര്‍ താരങ്ങള്‍ക്കു കളിക്കേണ്ടി വരും.

സ്‌കൂളിലെ കൂട്ടുകാരി, കോളേജില്‍ കാമുകി, ജീവിതത്തിലും ഒപ്പം കൂട്ടി; അശ്വിന്‍- പ്രിതി പ്രണയകഥ

3

മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിക്കാണ് സെലക്ടമാര്‍ ഈ വര്‍ഷം ഏറ്റവുമധികം മല്‍സരങ്ങളില്‍ വിശ്രമം നല്‍കിയത്. വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന, ടി20 പരമ്പരകളില്‍ വിശ്രമം അനുവദിക്കപ്പെട്ടിരുന്ന അദ്ദേഹം സിംബാബ്‌വെയുമായുള്ള ഏകദിന പരമ്പരയില്‍ തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ കഴിഞ്ഞ ദിവസം ടീം പ്രഖ്യാപിച്ചപ്പോള്‍ കോലി ഈ സംഘത്തിലും ഇല്ലായിരുന്നു. ഏഷ്യാ കപ്പില്‍ താന്‍ ടീമില്‍ തിരിച്ചെത്താമെന്നാണ് അദ്ദേഹം സെലക്ടര്‍മാരെ അറിയിച്ചിരിക്കുന്നത്.

4

ഏഷ്യാ കപ്പ് മുതല്‍ തന്റെ സേവനം ലഭ്യമാവുമെന്നാണ് വിരാട് കോലി സെലക്ടര്‍മാരോടു പറഞ്ഞിരിക്കുന്നത്. ഫസ്റ്റ് ടീം താരങ്ങള്‍ക്കു ഏഷ്യാ കപ്പ് മുതല്‍ ടി20 ലോകകപ്പ് അവസാനിക്കുന്നതു വരെ ഇനി വിശ്രമം നല്‍കില്ല. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു ശേഷം രണ്ടാഴ്ച മല്‍സരങ്ങളില്ല. അതുകൊണ്ടു തന്നെ താരങ്ങള്‍ക്കു വിശ്രമിക്കാനുള്ള സമയാണിതെന്നും ബിസിസിഐ വൃത്തത്തെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ബാറ്റിങിനു മുമ്പ് ടോയ്‌ലറ്റിലേക്ക് ഓടുന്ന ധവാന്‍! കാത്തുനില്‍പ്പ് പതിവെന്നു രോഹിത്

5

സിംബാബ്‌വെ പര്യടത്തില്‍ തീര്‍ത്തും വ്യത്യസ്തമായ ടീമിനെയാണ് ഇന്ത്യ പരീക്ഷിക്കുന്നത്. നിലവില്‍ പ്ലെയിങ് ഇലവന്റെ ഭാഗമായ ആരും തന്നെ കളിക്കുന്നില്ല. നായകന്‍ രോഹിത് ശര്‍മയെക്കൂടാതെ വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി തുടങ്ങിയവര്‍ക്കെല്ലാം ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്.

6

ഏഷ്യാ കപ്പിനു മുമ്പ് വിരാട് കോലിയുടെ ഫോമിന്റെ കാര്യത്തിലാണ് ഇന്ത്യക്കു ഏറ്റവും വലിയ ആശങ്കയുള്ളത്. കാരണം സമീപകാലത്തു കളിച്ച പരമ്പരകളിലും ഒരു ഫിഫ്റ്റി പോലും അദ്ദേഹത്തിനു നേടാനായിട്ടില്ല. ഇതേ തുടര്‍ന്ന് കോലിയെ ഒഴിവാക്കി ദീപക് ഹൂഡയെപ്പോലെ മികച്ച ഫോമിലുള്ളവരെ കളിപ്പിക്കണമെന്നു കപില്‍ ദേവുള്‍പ്പെടെയുള്ള പലരും ആവശ്യപ്പെടുകയും ചെയ്തിരുന്നു.

7

ഫോം വീണ്ടെടുക്കാന്‍ കോലിയെ സംബന്ധിച്ച് സുവര്‍ണാവസരമായിരുന്നു ദുര്‍ബലരായ സിംബാബ്‌വെയുമായുള്ള ഏകദിന പരമ്പര. പക്ഷെ ഈ പരമ്പരയിലും കളിക്കാതെ അദ്ദേഹം മാറി നില്‍ക്കുകയാണ്. എങ്കിലും ഏഷ്യാ കപ്പില്‍ കോലി തീര്‍ച്ചയായും ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Story first published: Sunday, July 31, 2022, 15:32 [IST]
Other articles published on Jul 31, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+