Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാറ്റിങിനു മുമ്പ് ടോയ്‌ലറ്റിലേക്ക് ഓടുന്ന ധവാന്‍! കാത്തുനില്‍പ്പ് പതിവെന്നു രോഹിത്

ഐതിഹാസിക ഓപ്പണിങ് ജോടികളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍- സൗരവ് ഗാംഗുലി സഖ്യത്തിനു ശേഷം ഇന്ത്യക്കു ലഭിച്ച മറ്റൊരു ഐക്കണ്‍ ജോടികളാണ് രോഹിത് ശര്‍മയും ശിഖര്‍ ധവാനും. സച്ചിന്‍- ഗാംഗുലി സഖ്യം കഴിഞ്ഞാല്‍ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ഇന്ത്യന്‍ ഓപ്പണിങ് ജോടികള്‍ കൂടിയാണ് ഇരുവരും. 2013ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയിലാണ് രോഹിത്തും ധവാനും ആദ്യമായി ഒരുമിച്ച് ഓപ്പണ്‍ ചെയ്യുന്നത്. പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റിലെ തലവാര മാറ്റിയ സഖ്യമായി ഇവര്‍ മാറുകയായിരുന്നു.

1

വര്‍ഷങ്ങളായി ടീമിനു വേണ്ടി ഒരുമിച്ച് ഓപ്പണ്‍ ചെയ്തു കൊണ്ടിരിക്കുന്നതിനാല്‍ തന്നെ മാനസികമായും ഏറെ അടുപ്പമുള്ള ഉറ്റ സുഹൃത്തുക്കള്‍ കൂടിയാണ് ഇരുവരും. അതുകൊണ്ടു തന്നെ തങ്ങളുടെ കരുത്തും വീക്ക്‌നെസുമെല്ലാം ഇരുവര്‍ക്കും നന്നായി അറിയുകയും ചെയ്യാം. ധവാനില്‍ തനിക്കു ഇഷ്ടമില്ലാത്ത ഒരു ശീലത്തെക്കുറിച്ച് ഒരിക്കല്‍ ഒരു ഷോയില്‍ ഒരുമിച്ച് എത്തിയപ്പോള്‍ രോഹിത് വെളിപ്പെടുത്തിയിരുന്നു.

2

ബാറ്റിങിനു തൊട്ടുമുമ്പ് ടോയ്‌ലറ്റില്‍ പോവുകയെന്നതാണ് ശിഖര്‍ ധവാനില്‍ തനിക്കു ഇഷ്ടമില്ലാത്ത ശീലമെന്നു രോഹിത് ശര്‍മ വെളിപ്പെടുത്തി. ടോസിനു ശേഷം ബാറ്റിങാണ് ആദ്യം വരുന്നതെങ്കില്‍ ഗ്രൗണ്ടിലിറങ്ങുന്നതിനു തൊട്ടുമുമ്പ് ടോയ്‌ലറ്റില്‍ പോവുന്ന ശീലം ശിഖറിനുണ്ട്. മല്‍സരത്തിന്റെ അഞ്ചു മിനിറ്റ് മുമ്പ് തയ്യാറെടുക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍. പക്ഷെ അഞ്ചു മിനിറ്റ് മുമ്പ് ശിഖര്‍ നേരെ ടോയ്‌ലറ്റില്‍ ഓടിക്കയറും.

3

ശിഖര്‍ നീ എന്താണ് ചെയ്യുന്നതെന്നു ചോദിച്ച് ഞാന്‍ ബാത്ത് റൂമിനു പുറത്ത് കാത്തുനില്‍ക്കുകയും ചെയ്യും. എല്ലാ മല്‍സരത്തിനു മുമ്പ് ഇവന് എന്തുകൊണ്ടാണ് ഈ ആശങ്ക ഉണ്ടാവുന്നതെന്നും തനിക്കു തോന്നിയിട്ടുണ്ടെന്നു രോഹിത് ചിരിയോടെ പറയുമ്പോള്‍ തൊട്ടടുത്ത് ധവാനും ചിരിച്ചുകൊണ്ട് ഇതു കേട്ടിരുന്നു.

ഓപ്പണറാക്കിയത് ധോണി, പക്ഷെ ഓഫ്‌സ്പിന്നറായ രോഹിത്തിനെ ബാറ്ററാക്കിയത് ആരെന്നറിയുമോ?

4

ഇന്നിങ്‌സിലെ ആദ്യത്തെ ബോള്‍ എല്ലായ്‌പ്പോഴും ഞാനാണ് നേരിടാറുള്ളത്. അതുകൊണ്ടു തന്നെ എനിക്കു ഗ്രൗണ്ടിലേക്കു നേരത്തേ പോവാന്‍ ഇഷ്മാണ്. ക്രീസിലെത്തിയാല്‍ ഒന്നു സെറ്റായി ഫീല്‍ഡ് ക്രമീകരണവും പിച്ചുമെല്ലാം മനസ്സിലാക്കി കുറച്ച് റിലാക്‌സാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഇന്നിങ്‌സിലെ ആദ്യ ബോള്‍ നേരിടാന്‍ തയ്യാറാണെങ്കില്‍ മല്‍സരത്തിനു മുമ്പ് എത്ര സമയം വേണമെങ്കിലും ശിഖര്‍ ടോയ്‌ലറ്റില്‍ പോയിരുന്നാലും തനിക്കു കുഴപ്പമില്ലെന്നു രോഹിത് ശര്‍മ തമാശയായി പറഞ്ഞു.ഇതേക്കുറിച്ച് പറഞ്ഞ് ഞങ്ങള്‍ ഒരുപാട് ചിരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

T20 World Cup: ടീം ഇന്ത്യയില്‍ 3 ഒഴിവ്, സഞ്ജു പ്രതീക്ഷിക്കേണ്ട! ടി20 പരമ്പരയോടെ ടീമിനെയറിയാം

5

അതേസമയം, ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ച്വറി കൂട്ടുകെട്ടുകളുള്ള രണ്ടാമത്തെ ഓപ്പണിങ് ജോടികളാണ് രോഹിത് ശര്‍മയും ശിഖര്‍ ധവാനും. 18 സെഞ്ച്വറി കൂട്ടുകെട്ടുകളില്‍ ഇവര്‍ പങ്കാളികളായിട്ടുണ്ട്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ഏകദിനത്തിലായിരുന്നു 18ാമത്തേത്.
ഏകദിനത്തില്‍ ഇതുവരെ 112 ഇന്നിങ്‌സുകളില്‍ രോഹിത്തും ധവാനും ഒരുമിച്ച് ബാറ്റ് ചെയ്തു കഴിഞ്ഞു. ഇവയില്‍ നിന്ന് ഈ സഖ്യം വാരിക്കൂട്ടിയത് 5108 റണ്‍സാണ്.
21 സെഞ്ച്വറി കൂട്ടുകെട്ടുകളുമായി സച്ചിന്‍- ഗാംഗുലി സഖ്യത്തിന്റെ പേരിലാണ് ഏകദിനത്തിലെ ലോക റെക്കോര്‍ഡ്. ഇതു രോഹിത്- ധവാന്‍ ജോടി തകര്‍ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നിലവില്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചുകൊണ്ടിരിക്കുകയാണ് ധവാന്‍. രോഹിത്തിനു പരമ്പരയില്‍ വിശ്രമം നല്‍കിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തിനു ക്യാപ്റ്റനായി നറുക്കുവീണത്.

Story first published: Tuesday, July 26, 2022, 16:17 [IST]
Other articles published on Jul 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+