Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓപ്പണറാക്കിയത് ധോണി, പക്ഷെ ഓഫ്‌സ്പിന്നറായ രോഹിത്തിനെ ബാറ്ററാക്കിയത് ആരെന്നറിയുമോ?

ആധുനിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഓപ്പണിങ് ബാറ്റര്‍മാരുടെ നിരയിലാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ സ്ഥാനം. പേസ്, സ്പിന്‍ വ്യത്യാസമില്ലാതെ ഏതു തരത്തിലുള്ള ബൗളിങ് ആക്രമണത്തെയും നിര്‍വീര്യമാക്കാന്‍ ഹിറ്റ്മാനു സാധിക്കും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടക്കകാലത്തു മധ്യനിര ബാറ്ററായിരുന്ന അദ്ദേഹത്തെ ഓപ്പണിങിലേക്കു കൊണ്ടു വന്നത് മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയാണ്.

2013ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫിയിലായിരുന്നു ശിഖര്‍ ധവാന്റെ ഓപ്പണിങ് പങ്കാളിയായി ഹിറ്റ്്മാനെ ധോണി കയറൂരി വിടുന്നത്. ഒരു ഇതിഹാസ താരത്തിന്റെ പിറവി അവിടെ തുടങ്ങുകയായിരുന്നു. പിന്നീട് രോഹിത്തിന് കരിയറില്‍ ഇതുവരെ തിരിഞ്ഞു നോക്കേണ്ടിയും വന്നിട്ടില്ല.

1

എന്നാല്‍ രോഹിത്തിന്റെ കരിയറില്‍ ഇതിനേക്കാള്‍ വലിയ ടേണിങ് പോയിന്റുണ്ടാക്കിയ മറ്റൊരാളുണ്ട്. ബാല്യകാല കോച്ചായിരുന്ന ദിനേഷ് ലാഡായിരുന്നു ഇത്. ഓഫ്‌സ്പിന്നറായി ക്രിക്കറ്റിലേക്കു ചുവടുവച്ച രോഹിത്തില്‍ മികച്ചൊരു ബാറ്റര്‍ ഒളിഞ്ഞുകിടക്കുന്നുണ്ടെന്നു ആദ്യം തിരിച്ചറിഞ്ഞതും പുറത്തുകൊണ്ടു വന്നതും അദ്ദേഹമായിരുന്നു. ഒരു അഭിമുഖത്തിലായിരുന്നു രോഹിത് ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്.

2

സ്‌കൂളിലെ ക്രിക്കറ്റ് ടീമിലേക്കു ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടത് ഓഫ് സ്പിന്നറായിട്ടായിരുന്നു. കുറച്ചു മാസങ്ങള്‍ക്കു ശേഷം അന്നു എന്റെ കോച്ചായിരുന്ന ദിനേഷ് ലാഡാണ് എന്നോടു ബാറ്റിങിലും ശ്രദ്ധ നല്‍കുവാന്‍ ആദ്യമായി ഉപദേശിച്ചത്.
ടീമിനു ഒരു ഓള്‍റൗണ്ടറുടെ ആവശ്യമുണ്ട്. അതുകൊണ്ടു തന്നെ നീ ബാറ്റിങിലും കുറച്ച് ശ്രദ്ധ നല്‍കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. എന്റെ ബാറ്റിങ് കണ്ട അദ്ദേഹം 7-8 നമ്പറുകളില്‍ ബാറ്റ് ചെയ്യാനുള്ള അവസരവും നല്‍കിയതായി രോഹിത് ശര്‍മ പറയുന്നു.

ഇടംകൈയന്‍ പേസര്‍മാര്‍ക്കു മുന്നില്‍ മുട്ട് ഇടിക്കുന്ന ഇന്ത്യ!

3

അന്നു ബാറ്റ് ചെയ്തപ്പോള്‍ ടീമിനു വേണ്ടി 30-40 റണ്‍സ് ഞാന്‍ സ്‌കോര്‍ ചെയ്തിരുന്നു. ഇതു കോച്ചിനെ വളരെ സന്തോഷിപ്പിക്കുകയും ചെയ്തു. അന്നു ഞാന്‍ ബൗണ്ടറികളും സിക്‌സറുമെല്ലാം വളരെ അനായാസം കളിച്ചിരുന്നു. ഇതു കണ്ട് ആകൃഷ്ടനായ കോച്ച് എനിക്കു പിന്നീടുള്ള മല്‍സരങ്ങളില്‍ മുന്‍നിരയിലേക്കു ബാറ്റ് ചെയ്യാനുള്ള അവസരവും നല്‍കി.

4

മുന്‍നിരയിലേക്കു പ്രൊമോട്ട് ചെയ്യപ്പെട്ട ഞാന്‍ ഒരു മല്‍സരത്തില്‍ സ്‌കൂള്‍ ടീമിനായി 140 റണ്‍സ് ഞാന്‍ നേടുകയും ചെയ്തു. അവിടെ നിന്നാണ് ബാറ്ററെന്ന നിലയില്‍ തന്റെ കരിയര്‍ തുടങ്ങിയതെന്നു രോഹിത് ശര്‍മ വെളിപ്പെടുത്തുന്നു.

വീരു പറഞ്ഞത് കേട്ടു, അടുത്ത ബോളില്‍ ഔട്ട്, കുംബ്ലെയ്ക്കു നഷ്ടമായത് സെഞ്ച്വറി!

5

അതിന മുമ്പ് ഞാന്‍ ഞാന്‍ ബാറ്റിങില്‍ അത്ര ശ്രദ്ധിച്ചിരുന്നില്ല. ബൗളിങിലായിരുന്നു എന്റെ മുഴുവന്‍ ശ്രദ്ധയും. കൂട്ടുകാര്‍ക്കൊപ്പം തെരുവില്‍ ബാറ്റ് ചെയ്ത പരിചയം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. ഗല്ലി ക്രിക്കറ്റില്‍ ഞാന്‍ ആസ്വദിച്ച് ബാറ്റ് ചെയ്തിരുന്നു. എങ്കിലും ബാറ്റിങിനെ ഗൗരവമായി കണ്ടിരുന്നില്ല.ലെതര്‍ ബോള്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങയ ശേഷം ഞാന്‍ ബാറ്റിങിനേക്കാള്‍ ബൗളിങായിരുന്നു ചെയ്തിരുന്നത്.

6

എന്നാല്‍ കോച്ചിന്റെ ഉപദേശത്തെ തുടര്‍ന്നായിരുന്നു ഞാന്‍ ബാറ്റിങില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ബാറ്റിങ് കഴിവ് എനിക്കു ജന്‍മനാ ലഭിച്ചതല്ല, മറിച്ച് കഠിനാധ്വാനത്തിലൂടെ ഞാന്‍ നേടിയെടുത്തതാണ്. കോച്ചുമാരുടെ ഉപദേശത്തോടൊപ്പം ഗെയിമിനെ മനസിലാക്കുകയും ചെയ്താണ് ബാറ്റിങ് കൂടുതല്‍ മെച്ചപ്പെടുത്തയിതെന്നും രോഹിത് ശര്‍മ വിശദീകരിക്കുന്നു.

നിലവില്‍ ഭാര്യക്കും മകള്‍ക്കുമൊപ്പം അവധി ആഘോഷിക്കുന്ന രോഹിത്തിനെ അടുത്തതായി ഇന്ത്യന്‍ ജഴ്‌സിയില്‍ കാണുക വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ്.

Story first published: Monday, July 25, 2022, 13:42 [IST]
Other articles published on Jul 25, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+