
സപ്തംബര്‍ 15നാണ് ലോകകപ്പിനുള്ള 15 പേരുടെ ലിസ്റ്റ് സമര്‍പ്പിക്കാനുള്ള അവസാനത്തെ തിയ്യതിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. 12 പേരാണ് ഇതിനകം ഇന്ത്യന്‍ ലോകകപ്പ് സംഘത്തില്‍ സ്ഥാനമുറപ്പുള്ള കളിക്കാര്‍. ശേഷിച്ച മൂന്നു സ്ഥാനങ്ങളില്‍ ആരൊക്കെ വേണമെന്നതിന്റെ ഉത്തരം 29 മുതല്‍ വിന്‍ഡീസുമായുള്ള പരമ്പര നല്‍കും. മൂന്നു സ്ഥാനങ്ങളിലേക്കു മല്‍സരരംഗത്തുള്ളത് എട്ടു കളിക്കാരാണ്.

ഇന്ത്യയുടെ ടി20 ലോകകപ്പ് സംഘം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ട്യ, സൂര്യകുമാര്‍ യാദവ്, യുസ്വേന്ദ്ര ചഹല്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍). 13, 14, 15 സ്ഥാനക്കാരെ തീരുമാനിച്ചില്ല.
രാത്രി 2.03 വരെ കണ്ണാടിക്കു മുന്നില്‍ സച്ചിന്റെ പ്രാക്ടീസ്! മുറിയില്‍ ഉറക്കം കിട്ടാതെ ദാദ

രോഹിത് എന്തുകൊണ്ട് ഇന്നിങ്സിലെ ആദ്യ ബോള്‍ കളിക്കുന്നു? ആ രഹസ്യം നിങ്ങളറിയണം
മുന്‍ നായകന്‍ വിരാട് കോലിയുടെ മോശം ഫോം പരിഗണിക്കുമ്പോള്‍ ഈ സ്ഥാനത്തേക്കു ഒരു ബാക്കപ്പ് താരത്തെ ഇന്ത്യ കണ്ടു വയ്‌ക്കേണ്ടതുണ്ട്. ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയം ശ്രേയസ് അയ്യരും തമ്മിലായിരിക്കും മൂന്നാം നമ്പറിനായി പ്രധാന മല്‍സരം.
ബാക്കപ്പ് വിക്കറ്റ് കീപ്പറും ഓപ്പണറുമായി ഇഷാന്‍ കിഷന്‍ തന്നെ എത്തുമെന്നുറപ്പാണ്. സഞ്ജു സാംസണ്‍ ലോാകകപ്പ് ടീമില്‍ സ്ഥാനം പ്രതീക്ഷിക്കേണ്ടതില്ല. റിഷഭും ഇഷാനും ഒന്നും രണ്ടും വിക്കറ്റ് കീപ്പറാവുന്നതോടെയാണ് സഞ്ജുവിന്റെ വഴി പൂര്‍ണമായി അടഞ്ഞത്.

ലോകകപ്പ് ടീമില്‍ ഇന്ത്യന്‍ ടീമില്‍ ഒഴിവുള്ള മൂന്നു സ്ഥാനങ്ങളിലേക്കു മല്‍സരിക്കുന്നവര്‍ ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ എന്നിവരെക്കൂടാതെ കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, ദിനേശ് കാര്‍ത്തിക്, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ആര്‍ അശ്വിന്‍ എന്നിവരിലാണ്. ശ്രേയസ്/ഹൂഡ, കാര്‍ത്തിക്, അക്ഷര്‍ എന്നിവരായിരിക്കും ഇവരില്‍ മൂന്നു സ്ഥാനങ്ങളിലേക്കു കൂടുതല്‍ സാധ്യതയുള്ളവര്‍.
ലോകകപ്പ് സംഘത്തിലേക്കു സാധ്യത തീരെയല്ലാത്തവര്‍ സഞ്ജു സാംസണിനെക്കൂടാതെ ഉമ്രാന്‍ മാലിക്ക്, രവി ബിഷ്‌നോയ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, വെങ്കടേഷ് അയ്യര്‍ എന്നിവരാണ്.

വിന്‍ഡീസുമായുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (ഫിറ്റ്‌നസിന് ശേഷം തീരുമാനം), സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, രവി ബിഷ്നോയ്, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്.


Click it and Unblock the Notifications