
അശ്വന്റെ കുടുംബ ജീവിതത്തിലേക്കു വരികയാണെങ്കില്‍ സ്‌കൂള്‍ തലം മുതല്‍ തനിക്കൊപ്പമുണ്ടായിരുന്ന പ്രിതി നാരായണനെയാണ് അദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത്. സൗഹൃദത്തിലൂടെ തുടങ്ങിയ ബന്ധം പിന്നീട് പ്രണയത്തിലേക്കു വഴിമാറുകയായിരുന്നു. അശ്വിന്റെയും പ്രിതിയുടെയും പ്രണയകഥയെക്കുറിച്ച് വിശദമായി അറിയാം.

1986 സപ്തംബര്‍ 17നു ചെന്നൈയിലാണ് അശ്വിന്‍ ജനിച്ചത്. ക്രിക്കറ്റ് അദ്ദേഹത്തിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണെന്നു തന്നെ പറയാന്‍ കഴിയും. കാരണം അശ്വിന്റെ അച്ഛനും ഒരു ക്രിക്കറ്റായിരുന്നു. ക്ലബ്ബ് തലത്തില്‍ അച്ഛന്റെ പ്രകടനങ്ങള്‍ കണ്ട അശ്വിന്‍ കുട്ടിക്കാലം മുതല്‍ തന്നെ ക്രിക്കറ്റിലേക്കു ആകൃഷ്ടനാവുകയായിരുന്നു. ഇന്ത്യക്കു വേണ്ടി കളിക്കണമെന്നമോഹം അന്നു മുതല്‍ തന്നെ അശ്വിനില്‍ ഉടലെടുക്കുകയും ചെയ്തു.
ബാറ്റിങിനു മുമ്പ് ടോയ്‌ലറ്റിലേക്ക് ഓടുന്ന ധവാന്‍! കാത്തുനില്‍പ്പ് പതിവെന്നു രോഹിത്

സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തായിരുന്നു അശ്വിനും പ്രിതിയും ആദ്യമായി കണ്ടുമുട്ടുന്നത്. ഇവിടെ വച്ച് ഇരുവരും തമ്മില്‍ സൗഹൃദത്തിലാവുകയും ചെയ്തു. തുടക്കകാലത്തു ഇതു പ്രണയത്തിലേക്കൊന്നും നീങ്ങിയിരുന്നില്ല. എങ്കിലും എല്ലാം പരസ്പരം പങ്കുവച്ചിരുന്ന സുഹൃത്തുക്കളായിരുന്നു ഇരുവരും.
സ്‌കൂള്‍ പഠനത്തിനു ശേഷം കോളേജിലേക്കു മാറിയപ്പോഴും അശ്വിനും പ്രിതിയും ഒരുമിച്ചായിരുന്നു. ചെന്നൈയിലെ എസ്എസ്എന്‍ എഞ്ചിനിയറിങ് കോളേജില്‍ ഇരുവരും ഒരുമിച്ചാണ് ചേര്‍ന്നത്. അവിടെ വച്ചായിരുന്നു സൗഹൃദം പ്രണയത്തിലേക്കു വഴി മാറിയത്.

അശ്വിന്റെയും പ്രിതിയുടെയും കുടുംബാംഗങ്ങള്‍ തമ്മില്‍ വളരെ നല്ല ബന്ധമാണുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ഇരുവരുടെയും പ്രണയത്തിനു ഇരുകുടുംബങ്ങളുടെ ഭാഗത്തു നിന്നും എതിര്‍പ്പുകളൊന്നും തുടക്കം മുതല്‍ ഉണ്ടായിരുന്നില്ല.
ഈ സമയത്ത് അശ്വിന്‍ ക്രിക്കറ്റിലേക്കു ചുവടുവച്ച സമയം കൂടിയായിരുന്നു. പഠനത്തോടൊപ്പം ക്രിക്കറ്റും മുന്നോട്ടു കൊണ്ടുപോവാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഇതോടെ പ്രിതിയുമായി മുമ്പത്തേതു പോലെ കൂടുതല്‍ സമയം ചെലവഴിക്കാന്‍ അശ്വിനു സമയം ലഭിച്ചതുമില്ല. എങ്കിലും ഇതു ഇവരുടെ പ്രണയബന്ധത്തെ ഒരു തരത്തിലും ബാധിച്ചില്ല.
ടീം തോറ്റാലും അവന്‍ ഒപ്പമുണ്ടെങ്കില്‍ അതു മറക്കും! മുംബൈ ടീമിലെ കൂട്ടുകാരനെക്കുറിച്ച് സ്‌കൈ

2011നവംബര്‍ 13നായിരുന്നു അശ്വിന്റെയും പ്രിതിയുടെയും വിവാഹം. പരമ്പരാഗത തമിഴ് വിവാഹ ആചാര പ്രകാരമായിരുന്നു ചടങ്ങുകള്‍. വിവാഹ ചടങ്ങുകള്‍ ആര്‍ഭാടകരമായിരുന്നെങ്കിലും വലിയ പേരുകളൊന്നും തന്നെ ഇതിന്റെ ഭാഗമായിരുന്നില്ല എന്നതു ശ്രദ്ധേയമാണ്. വിവാഹത്തിനു പിന്നാലെ അശ്വിന്‍ ക്രിക്കറ്റില്‍ നിന്നും ചെറിയൊരു ബ്രേക്കെടുക്കുകയും ചെയ്തിരുന്നു. പ്രിതിയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്.
2015ലായിരുന്നു അശ്വിന്‍- പ്രിതി ദമ്പതികള്‍ക്കു ആദ്യത്തെ പെണ്‍കുഞ്ഞ് പിറന്നത്. മകള്‍ക്കു അഖിറയെന്നു പേരിടുകയും ചെയ്തു. 2016 ഡിസംബര്‍ 21നു രണ്ടാമത്തെ മകളും ജനിച്ചു.


Click it and Unblock the Notifications











