വിരമിക്കലല്ല!, ധോണി ആരാധകര്‍ക്കായി കാത്തുവെച്ചത് മറ്റൊരു സര്‍പ്രൈസ്!, എന്താണെന്നറിയാം

ഇന്ത്യയുടെ മുന്‍ നായകനും ഐപിഎല്‍ ചാമ്പ്യന്‍ നിരയായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനുമായ എംഎസ് ധോണി ഇന്ന് രണ്ട് മണിക്ക് മാധ്യമങ്ങളെ കാണുമെന്ന വിവരം ഇന്നലെയാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ഇതോടെ പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചു. കൂടുതലാളുകളും ധോണി ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കാനായാണ് ഫേസ്ബുക്ക് ലൈവിലെത്തുന്നതെന്നാണ് കരുതിയിരുന്നത്.
പൊതുവേ മുന്നറിയിപ്പുകളില്ലാതെ പ്രഖ്യാപനങ്ങള്‍ നടത്തുന്നതാണ് ധോണിയുടെ ശൈലി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അദ്ദേഹം വിരമിക്കല്‍ നടത്തിയതെല്ലാം ഇത്തരത്തില്‍ അപ്രതീക്ഷിത പ്രഖ്യാപനങ്ങളിലൂടെയായിരുന്നു. അതുകൊണ്ട് തന്നെ ധോണി മുന്‍കൂട്ടി എല്ലാവരെയും അറിയിച്ച് ഫേസ്ബുക്ക് ലൈവിലെത്തുന്നുവെന്നത് എല്ലാവര്‍ക്കും വലിയ കൗതുകമായി മാറി.

വലിയ വാര്‍ത്ത പങ്കുവെക്കാനുണ്ടെന്ന തരത്തിലായിരുന്നു ധോണിയുടെ കുറിപ്പ്. എന്നാല്‍ ഇന്ന് ധോണി ഫേസ്ബുക്ക് ലൈവില്‍ ആരാധകര്‍ക്കായി കാത്തുവെച്ചത് മറ്റൊരു സര്‍പ്രൈസായിരുന്നു. അത് ക്രിക്കറ്റുമായി ബന്ധപ്പെട്ടുള്ളതല്ല. ഓറിയോ ബിസ്‌ക്കറ്റിന്റെ തിരിച്ചുവരവ് സംബന്ധിച്ചുള്ളതായിരുന്നു. ബ്രിങ്ബാക്ക് 2011 എന്ന പേരില്‍ ഓറിയോ ബിസ്‌ക്കറ്റിന്റെ മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായിരുന്നു ധോണിയുടെ ലൈവ്. ധോണിയില്‍ നിന്ന് വലിയ വാര്‍ത്ത പ്രതീക്ഷിച്ച ആരാധകരെ ഒന്നടങ്കം നിരാശപ്പെടുത്തുന്നതായിരുന്നു ഈ പ്രഖ്യാപനമെന്ന് പറയാം.
നിരവധി ട്രോളുകള്‍ ഇതിനോടകം ധോണിക്കെതിരേ ഉയര്‍ന്നുകഴിഞ്ഞു. വലിയ പ്രതീക്ഷ നല്‍കി എന്തോ പ്രഖ്യാപിക്കാന്‍ പോകുന്നുവെന്ന തരത്തില്‍ ആരാധകരെ തെറ്റിദ്ധരിപ്പിച്ച് ധോണി വഞ്ചിക്കുകയാണ് ചെയ്തിരിക്കുന്നത്. ആരാധകരില്‍ പലരും ധോണിയെ രൂക്ഷ ഭാഷയില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.
T20 World Cup: തലവേദന ഒഴിയാതെ ഇന്ത്യ, അഞ്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം!, അറിയാം

41കാരനായ ധോണി ഈ സീസണിലും സിഎസ്‌കെയുടെ നായകനായി ഉണ്ടാവുമെന്ന് ടീം സിഇഒ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അതുകൊണ്ട് തന്നെ അപ്രതീക്ഷിതമായി ധോണി വിരമിക്കുമോയെന്ന ആശങ്കയാണ് എല്ലാവര്‍ക്കും ഉണ്ടായിരുന്നത്. സിഎസ്‌കെ ആരാധകരെല്ലാം വലിയ നിരാശയിലേക്ക് പോയെങ്കിലും ഇപ്പോള്‍ ഹാപ്പിയാണ്. ഇതിന്റെ സന്തോഷവും ആരാധകര്‍ പങ്കുവെക്കുന്നുണ്ട്. എന്തായാലും ആരാധകരെ മണ്ടന്‍മാരാക്കുന്ന പരിപാടിയാണ് ധോണി കാട്ടിയതെന്ന് പറയാതെ വയ്യ.
T20 World Cup: 'അവന്‍ പ്ലേയിങ് 11 വേണം', ഡികെ-റിഷഭ് എന്നിവരിലെ ബെസ്റ്റ് ആരെന്ന് ഗില്‍ക്രിസ്റ്റ്

ഇതോടെ ഈ സീസണിലും ധോണി സിഎസ്‌കെയിലുണ്ടാവുമെന്നുറപ്പായിരിക്കുകയാണ്. ഈ വര്‍ഷം ധോണി സിഎസ്‌കെയ്ക്കായി കളിക്കാത്ത പക്ഷം വലിയ തിരിച്ചടി അവര്‍ക്ക് നേരിടേണ്ടി വരും. അവസാന സീസണില്‍ രവീന്ദ്ര ജഡേജയെ ക്യാപ്റ്റനാക്കി ഇറങ്ങിയ സിഎസ്‌കെയ്ക്ക് പിഴച്ചു. പാതിവഴിയില്‍ ജഡേജ സ്ഥാനം ഒഴിയുകയും പരിക്കേറ്റ് ടീമിന് പുറത്താവുകയും ചെയ്തു. തുടര്‍ന്ന് ധോണിയാണ് ടീമിനെ നയിച്ചത്. പെട്ടെന്ന് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചാല്‍ സിഎസ്‌കെയ്ക്കത് വലിയ തിരിച്ചടിയായി മാറും. ധോണി അടുത്ത സീസണിലും സിഎസ്‌കെയ്‌ക്കൊപ്പം ഉണ്ടാവുമെന്നത് ആരാധകര്‍ക്ക് വലിയ ആവേശം നല്‍കുന്ന കാര്യമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications