സിക്‌സര്‍ ഇവര്‍ക്കു വീക്ക്‌നെസ്, പക്ഷെ അടിക്കലല്ല, വഴങ്ങലാണെന്നു മാത്രം!
ക്രിക്കറ്റില്‍ ഒരു ബൗളറെ സംബന്ധിച്ചിടത്തോളം ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തുന്ന ഫോര്‍മാറ്റ് ടി20 തന്നെയായിരിക്കുമെന്നു നിസംശയം പറയാം. കാരണം ഒരിന്നിന്നിങ്‌സില്‍ ബൗളര്‍ക്കു ലഭിക്കുന്ന നാലോവറിലെ 24 ബോളുകളും ഒരുപോലെ പ്രധാനപ്പെട്ടതാണ്. ലൈനിലെ, ലെങ്ത്തിലോ ചെറിയ പിഴവ് സംഭവിച്ചാല്‍പ്പോലും അത് ക്രീസിലുള്ള ബാറ്റര്‍ സിക്‌സറിലേക്കു പ്രഹരിക്കുമെന്നുറപ്പാണ്.

ടെസ്റ്റ്, ഏകദിനം എന്നീ ഫോര്‍മാറ്റുകളില്‍ ഒരു ബൗളറുടെ ഭാഗത്തു നിന്നു ഒരോവറില്‍ പിഴവ് സംഭവിച്ചാല്‍ അതു തിരുത്തി ശക്തമായ തിരിച്ചുവരവ് നടത്താന്‍ സമയമുണ്ട്. പക്ഷെ ടി20യില്‍ അതിനുള്ള സാവകാശം ബൗളര്‍ക്കു കിട്ടില്ല. അതിനാല്‍ തന്നെയാണ് ടി20 ക്രിക്കറ്റ് ഇത്രയുമധികം ത്രില്ലിങ് ആയി മാറുന്നത്.

ടി20യുടെ ചരിത്രം നോക്കിയാല്‍ മഹാന്‍മാരായ പല ബൗളര്‍മാരും ഈ ഫോര്‍മാറ്റില്‍ ഫ്‌ളോപ്പായതായി നമുക്ക് കാണാന്‍ സാധിക്കും. ഇവിടെ പറഞ്ഞുവരുന്നത് ടി20യില്‍ സിക്‌സറുകളുടെ ചാകര തീര്‍ത്ത് നാണക്കേടുണ്ടാക്കിയ ബൗളര്‍മാരെക്കുറിച്ചാണ്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഈ ഫോര്‍മാറ്റില്‍ 30ലേറെ സിക്‌സറുകള്‍ വിട്ടുകൊടുത്ത് ദുരന്തമായി മാറിയ ചില ബൗളര്‍മാരുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

ഹര്‍ഷല്‍ പട്ടേല്‍
ടി20യിലെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റെന്നു ഇന്ത്യ അവകാശപ്പെടുന്ന ഫാസ്റ്റ് ബൗളര്‍ ഹര്‍ഷല്‍ പട്ടേല്‍ ഈ നാണക്കേട് കുറിച്ചിട്ടുള്ള ബൗളറാണ്. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഡെത്ത് ഓവറുകളില്‍ നടത്തിയ മികച്ച ചില പ്രകടനങ്ങളാണ് അദ്ദേഹത്തിനു ദേശീയ ടീമിലേക്കു വഴി തുറന്നത്. പക്ഷെ ഐപിഎല്ലിലെ പ്രകടനം ഇന്ത്യന്‍ കുപ്പായത്തില്‍ പുറത്തെടുക്കാന്‍ ഹര്‍ഷലിനു ഇനിയും സാധിച്ചിട്ടില്ല.

ടി20യില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 33 സിക്‌സറുകള്‍ വഴങ്ങിയാണ് ഹര്‍ഷല്‍ വലിയ നാണക്കേടിന് അവകാശിയത്. ഈ വര്‍ഷമാണ് അദ്ദേഹം ഇത്രയും സിക്‌സറുകള്‍ വിട്ടുകൊടുത്ത് നാണക്കേടിന്റെ പടുകുഴിയിലേക്കു വീണത്. ഒരു ബൗളറുടെ ഓള്‍ടൈം റെക്കോര്‍ഡ് കൂടിയാണിത്. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ബൗള്‍ ചെയ്യവെ റണ്ണൊഴുക്ക് തടഞ്ഞുനിര്‍ത്തുന്നതില്‍ ഹര്‍ഷല്‍ വിജയിച്ചിരുന്നു. പക്ഷെ ഇന്ത്യന്‍ കുപ്പായത്തില്‍ താരം 'ചെണ്ട'യായി മാറുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷമായിരുന്നു ഹര്‍ഷല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്.
IND vs AUS: 16ല്‍ എട്ടിലും ഫിഫ്റ്റി പ്ലസ്! ഓസീസെന്നു കേട്ടാല്‍ കോലിക്ക് കലി കയറും

ആദം സാംപ
ഓസ്‌ട്രേലിയന്‍ യുവ സ്പിന്നര്‍ ആദം സാംപയായിരുന്നു നേരത്തേ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ സിക്‌സറുകള്‍ വഴങ്ങിയ ബൗളറെന്ന ഓള്‍ടൈം റെക്കോര്‍ഡിന്റെ അവകാശി. ഒരു കലണ്ടര്‍ വര്‍ഷം 30ന് മുകളില്‍ സിക്‌സറുകള്‍ വഴങ്ങിയ ആദ്യത്തെ ബൗളറും അദ്ദേഹമായിരുന്നു.
IND vs SA: ഒരു അവസരം പോലും കിട്ടില്ല! പരമ്പരയില്‍ മുഴുവനും ഇവര്‍ പുറത്തിരിക്കും?

2021ല്‍ ടി20 ക്രിക്കറ്റില്‍ 32 സിക്‌സറുകള്‍ വഴങ്ങിയായിരുന്നു സാംപ നാണക്കേടിന്റെ റെക്കോര്‍ഡിട്ടത്. എന്നാല്‍ ഈ വര്‍ഷം 33 സിക്‌സറുകള്‍ വാരിക്കോരി നല്‍കിയ ഹര്‍ഷല്‍ പട്ടേല്‍ സാംപയുടെ റെക്കോര്‍ഡ് തിരുത്തുകയായിരുന്നു. ടി20 ലോകകപ്പുള്‍പ്പെടെ ഹര്‍ഷലിനു ഇനിയും മല്‍സരങ്ങള്‍ വരാനിനിരിക്കുന്നതിനാല്‍ ഹര്‍ഷല്‍ സിക്‌സറുകളില്‍ ഫിഫ്റ്റിയടിച്ചാലും അദ്ഭുതപ്പെടാനില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications