Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബുംറ ഇനി ഏകദിനത്തിലെ കിങ്! ടി20യില്‍ ഇന്ത്യയുടെ 'നായകന്‍' സൂര്യ

ഐസിസിയുടെ റാങ്കിങില്‍ മികച്ച നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങള്‍. ഏകദിന ബൗളര്‍മാരുടെ റാങ്കിങില്‍ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഒന്നാം നമ്പറിലെത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടുമായുള്ള ആദ്യ ഏകദിനത്തില്‍ ആറു വിക്കറ്റുകളുമായി കരിയര്‍ ബെസ്റ്റ് പ്രകടനം നടത്തിയതിനു പിന്നാലെയാണ് അദ്ദേഹം ഏകദിനത്തിലെ പുതിയ കിങായിക്കുന്നത്.

ടി20 ഫോര്‍മാറ്റില്‍ ബാറ്റര്‍മാരുടെ റാങ്കിങില്‍ ഏറ്റവുമുയര്‍ന്ന പൊസിഷനിലുള്ള ഇന്ത്യന്‍ താരമായി സൂര്യകുമാര്‍ യാദവും മാറിയിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20യിലെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് താരത്തെ ഇതിനു സഹായിച്ചത്.

1

ഓവലില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന ആദ്യ ഏകദിനത്തിലെ തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് ജസ്പ്രീത് ബുംറയെ നമ്പര്‍ വണ്‍ ബൗളറാക്കി മാറ്റിരിയിക്കുന്നത്. വെറും 19 റണ്‍സിനു ആറു വിക്കറ്റുകള്‍ അദ്ദഹം കളിയില്‍ വീഴ്ത്തിയിരുന്നു.
ഈ പ്രകടനമാണ് റാങ്കിങില്‍ വലിയ കുതിപ്പ് നടത്താന്‍ ബുംറയെ സഹായിച്ചത്. ഒറ്റയടിക്കു അഞ്ചു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് അദ്ദേഹം ഒന്നാം റാങ്കുകാരനായത്.

ഏകദിന റാങ്കിങില്‍ ഒന്നാമതെത്തിയ ഇന്ത്യയുടെ രണ്ടാമത്തെ മാത്രം ഫാസ്റ്റ് ബൗളറാണ് ബുംറ. നേരത്തേ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവാണ് ഒന്നാംറാങ്കിനു അവകാശിയായ ആദ്യ ഇന്ത്യന്‍ പേസര്‍. സ്പിന്നര്‍മാരായ മനീന്ദര്‍ സിങ്, അനില്‍ കുംബ്ലെ, രവീന്ദ്ര ജഡേജ എന്നിവരാണ് ഏകദിനത്തില്‍ ഒന്നാം റാങ്കിലെത്തിയ മറ്റു ഇന്ത്യന്‍ ബൗളര്‍മാര്‍.

2

നേരത്തേ തലപ്പത്തുണ്ടായിരുന്ന ന്യൂസിലാന്‍ഡ് സ്പീഡ് സ്റ്റാര്‍ ട്രെന്റ് ബോള്‍ട്ട് രണ്ടാസ്ഥാനത്തേ്ക്കും പാകിസ്താന്റെ ഷഹീന്‍ അഫ്രീഡി മൂന്നാംസ്ഥാനത്തേക്കും വീണു. ഓസ്‌ട്രേലിയയുടെ ജോഷ് ഹേസല്‍വുഡ്, അഫ്ഗാനിസ്താന്റെ മുജീബുര്‍ റഹ്മാന്‍ എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

സഞ്ജുവിന്‍റെ അതേ വര്‍ഷം ഇന്ത്യക്കായി അരങ്ങേറി, ഇവര്‍ ഇതിനകം വിരമിച്ചു!

3

ഏകദിന ബാറ്റര്‍മാരുടെ റാങ്കിങില്‍ മുന്നിലുള്ള ഇന്ത്യന്‍ താരം നായകന്‍ രോഹിത് ശര്‍മയാണ്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ പുറത്താവാതെ 76 റണ്‍സെടുത്തെങ്കിലും അദ്ദേഹം നാലാം സ്ഥാനത്തു തന്നെ തുടരുകയാണ്.
എന്നാല്‍ മൂന്നാംസ്ഥാനത്തുള്ള വിരാട് കോലിയുമായുള്ള അകലം രോഹിത് വെറും ഒരു റേറ്റിങ് പോയിന്റായി കുറച്ചു.

4

പരമ്പരയിലെ തുടര്‍ന്നുള്ള മല്‍സരങ്ങളിലും മികച്ച ഇന്നിങ്‌സുകള്‍ കളിക്കാനായാല്‍ കോലിയെ പിന്തള്ളി ഹിറ്റ്മാന്‍ മുന്നിലേക്കു കയറും. പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസം, ടീമംഗമായ ഇമാമുള്‍ ഹഖ് എന്നിവരാണ് ഏകദിന റാങ്കിങിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍.

ഇതാണോ ഫിനിഷര്‍, ഡിക്കെയെ എന്തിന് ലോകകപ്പ് ടീമിലെടുക്കണം?- ഏഴിലും ഫ്ളോപ്പ്

5

ടി20 റാങ്കിങില്‍ ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന റാങ്കുള്ള ബാറ്ററായി സൂര്യകുമാര്‍ യാദവ് മാറി. പുതിയ റാങ്കിങില്‍ അദ്ദേഹം അദ്ദേഹം അഞ്ചാംസ്ഥാനത്ത് എത്തിയിരിക്കുകയാണ്. വന്‍ കുതിപ്പാണ് ഇംഗ്ലണ്ടിനെതിരായ കന്നി ടി20 സെഞ്ച്വറിക്കു ശേഷം സൂര്യ നടത്തിയത്. 44 സ്ഥാനങ്ങള്‍ കയറിയാണ് താരം ഇപ്പോള്‍ പുതിയ അഞ്ചാമനായി മാറിയിരിക്കുന്നത്.

6

ഇംഗ്ലണ്ടിനെതിരേ വെറും 55 ബോളില്‍ 117 റണ്‍സായിരുന്നു സൂര്യ വാരിക്കൂട്ടിയത്. 200നു മുകളില്‍ റണ്‍സ് ഇന്ത്യ ചേസ് ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ അവിശ്വസനീയ ഇന്നിങ്‌സ്. പക്ഷെ ടീമില്‍ മറ്റാരില്‍ നിന്നും കാര്യമായ പിന്തുണ സൂര്യക്കു ലഭിച്ചില്ല. ഇതോടെ കളി ഇന്ത്യ തോല്‍ക്കുകകയും ചെയ്തു.

Story first published: Wednesday, July 13, 2022, 14:49 [IST]
Other articles published on Jul 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+