IPL: സിഎസ്‌കെ വിട്ടു, ജഡേജ പോകുന്നത് ഗുജറാത്തിലേക്കോ?, ടീമിന്റെ ട്വീറ്റ് വൈറല്‍

മുംബൈ: അവസാന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനായി രവീന്ദ്ര ജഡേജ എത്തിയതും മോശം പ്രകടനത്തെത്തുടര്‍ന്ന് ടീമിന് പുറത്തായതുമെല്ലാം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇതിന് പിന്നാലെ ജഡേജയും സിഎസ്‌കെയും തമ്മിലുള്ള ബന്ധം വഷളാവുകയും ജഡേജയും ധോണിയും തമ്മില്‍ പോലും ഉടക്കുണ്ടായെന്നുമെല്ലാമുള്ള റിപ്പോര്‍ട്ടുകളെത്തിയിരുന്നു. ജഡേജ സിഎസ്‌കെയെ അണ്‍ഫോളോ ചെയ്തതടക്കം വാര്‍ത്തയായിരുന്നു.
സിഎസ്‌കെയുമായി ജഡേജ വേര്‍പിരിഞ്ഞുവെന്ന വാര്‍ത്ത ഏറെക്കുറെ സ്ഥിരീകരിക്കാവുന്നതാണ്. ഇനി അറിയേണ്ടത് ജഡേജയുടെ പുതിയ തട്ടകം ഏതെന്നതാണ്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മുംബൈ ഇന്ത്യന്‍സടക്കം പല ടീമുകളുടെയും പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ ആരാധകരെ ആശയക്കുഴപ്പത്തിലാക്കി ഗുജറാത്ത് ടൈറ്റന്‍സിന്റെ പുതിയ പോസ്റ്റ് എത്തിയിരിക്കുകയാണ്. രവീന്ദ്ര ജഡേജ ഗുജറാത്തിലേക്കെത്തുമെന്ന ശക്തമായ സൂചന നല്‍കുന്ന തരത്തിലാണ് ഗുജറാത്തിന്റെ പുതിയ ട്വീറ്റ്.

പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യക്കായി ഗംഭീര പ്രകടനമാണ് ജഡേജയും ഹര്‍ദികും കാഴ്ചവെച്ചത്. നാലാം നമ്പറിലെത്തിയ ജഡേജ 35 റണ്‍സെടുത്തപ്പോള്‍ ഹര്‍ദിക് മൂന്ന് വിക്കറ്റും 17 പന്തില്‍ പുറത്താവാതെ 33 റണ്‍സും നേടി ഇന്ത്യയുടെ വിജയം ഉറപ്പിച്ചു. കളിയിലെ താരമായതും ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ കൂടിയായ ഹര്‍ദിക്കാണ്.
പാകിസ്താനെതിരായ മത്സര ശേഷം ഗുജറാത്ത് ടൈറ്റന്‍സ് ജഡേജയും ഹര്‍ദിക്കും ഒരുമിച്ച് ബാറ്റ് ചെയ്യുന്ന ചിത്രം പങ്കുവെച്ച് 'ഹര്‍ദിക്കും ജഡേജയും ഞങ്ങളുടേതാണ്' എന്ന അടിക്കുറപ്പോടെ ട്വിറ്ററില്‍ പോസ്റ്റിട്ടിരുന്നു. ഇതോടെയാണ് ജഡേജ പോകുന്നത് ഗുജറാത്തിലേക്കാണെന്ന അഭ്യൂഹം ശക്തമായത്. ജഡേജയെപ്പോലൊരു മികച്ച ഓള്‍റൗണ്ടറെ ഏതൊരു ടീമും മോഹിക്കും. അവസാന സീസണില്‍ ചാമ്പ്യന്മാരായ ടീമാണ് ഗുജറാത്ത്.
മറ്റൊരു ഇന്ത്യന്‍ ബാറ്റ്സ്മാനും നേടാനാവില്ല, അങ്ങനെയും ചില റെക്കോഡ് സച്ചിനുണ്ട്!, അറിയാമോ?

കന്നി സീസണില്‍ത്തന്നെ കപ്പടിച്ച ഗുജറാത്ത് ജഡേജയുടെ പേരിനൊത്ത ടീം തന്നെയാണ്. അതുകൊണ്ട് തന്നെ ജഡേജ ഗുജറാത്തിലേക്കെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നാല്‍ മുംബൈ ഇന്ത്യന്‍സടക്കം ജഡേജക്കായി രംഗത്തുള്ളതിനാല്‍ ഗുജറാത്തിന് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പ്. അഞ്ച് തവണ ഐപിഎല്‍ കിരീടം നേടിയ ടീമാണ് മുംബൈ. രോഹിത് ശര്‍മയെന്ന നായകന് കീഴില്‍ മികച്ച താരങ്ങള്‍ അവര്‍ക്കൊപ്പമുണ്ട്.

എന്നാല്‍ അവസാന സീസണില്‍ നാണംകെട്ട പ്രകടനം കാഴ്ചവെച്ച മുംബൈക്ക് കരുത്തുറ്റ ടീമുമായി വേണം പുതിയ സീസണില്‍ ഇറങ്ങാന്‍. ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ എന്നിവരുടെ ഉത്തമ പകരക്കാരുടെ അഭാവം നിലവില്‍ മുംബൈയിലുണ്ട്. ജഡേജ എത്തിയാല്‍ ക്രുണാലിന്റെ ഉത്തമ പകരക്കരനായി മാറും. അതുകൊണ്ട് തന്നെ ജഡേജക്കായി മുംബൈ ശക്തമായി രംഗത്തെത്തും.
ASIA CUP: 'ശക്തര്‍ അവരാണ്, കപ്പടിക്കും', ഫേവറേറ്റുകളെ തിരഞ്ഞെടുത്ത് വാട്‌സണ്‍

പഞ്ചാബ് കിങ്‌സും പുതിയ സീസണില്‍ വലിയ അഴിച്ചുപണിക്ക് തയ്യാറെടുക്കുകയാണ്. അനില്‍ കുംബ്ലെയെന്ന പരിശീലകനെയും മായങ്ക് അഗര്‍വാളെന്ന ക്യാപ്റ്റനെയും മാറ്റി പുതിയ സീസണിനൊരുങ്ങുന്ന പഞ്ചാബും ജഡേജയെ നോട്ടമിടുന്നു. അനുഭവസമ്പത്തുള്ള മികച്ച റെക്കോഡുള്ള താരമാണ് ജഡേജ. അതുകൊണ്ട് തന്നെ ജഡേജയെ വലിയ പ്രതിഫലത്തില്‍ ടീമിലേക്കെത്തിക്കാമെന്നാണ് പഞ്ചാബിന്റെ കണക്കുകൂട്ടല്‍.

എന്നാല്‍ ഇതിനെല്ലാം ഔദ്യോഗികമായ സ്ഥിരീകരണം ലഭിക്കേണ്ടതായുണ്ട്. സിഎസ്‌കെ ജഡേജയുമായുള്ള പ്രശ്‌നങ്ങള്‍ സംസാരിച്ച് തീര്‍ത്താല്‍ അദ്ദേഹം സിഎസ്‌കെയില്‍ത്തന്നെ തുടര്‍ന്നേക്കും. എന്നാല്‍ അവസാന സീസണില്‍ തന്നെ അപമാനിച്ച സിഎസ്‌കെയില്‍ തുടരാന്‍ ജഡേജ വിസമ്മതിക്കാനുള്ള സാധ്യതയും നിലവിലെ സാഹചര്യത്തില്‍ തള്ളിക്കളയാനാവില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications