Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2027: ഹാര്‍ദിക്കിന്റെ ഭാവി ഉടനറിയാം, പുതിയ എംഐ നായകന്‍ രണ്ടിലൊരാള്‍!! സൂര്യയില്ല?

അടുത്ത ഐപിഎല്‍ സീസണിനു മുന്നോടിയായി അടിമുടി ഉടച്ചു വാര്‍ക്കലിനൊരുങ്ങുകയാണ് അഞ്ചു തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ്. ടീമിന്റെ കഴിഞ്ഞ സീസണിലെ പ്രകടനം വിലയിരുത്തുന്നതിനും ഭാവി കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും അടുത്തയാഴ്ച യോഗം വിളിച്ചിരിക്കുകയാണ് ടീം മാനേജ്‌മെന്റ്.

ക്യാപ്റ്റന്‍സി, കോച്ചിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തില നിര്‍ണായക തീരുമാനങ്ങള്‍ ഈ യോഗത്തില്‍ എടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020ല്‍ അഞ്ചാം ഐപിഎല്‍ കിരീടമുയര്‍ത്തിയ ശേഷം മുംബൈയുടെ പ്രകടനത്തില്‍ വലിയ ഇടിവാണ് സംഭവിച്ചിട്ടുള്ളത്. കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേക്കു എംഐ വീണിരുന്നു.

HARDK MAHELA

മാര്‍ക്ക് ബൗച്ചറെ പരിശീലക സ്ഥാനത്തു നിന്നും പുറത്താക്കി മഹേല ജയവര്‍ധനെയെ ഈ റോളിലേക്കു തിരികെ കൊണ്ടുവന്നിട്ടും മുംബൈയുടെ പ്രകടനം മെച്ചപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ ചില കടുപ്പമേറിയ തീരുമാനങ്ങള്‍ അടുത്ത റിവ്യു മീറ്റിങില്‍ ഉണ്ടാവുമെന്നതും ഉറപ്പാണ്.

ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി

ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയായിരിക്കും മുംബൈ ഇന്ത്യന്‍ലിന്റെ റിവ്യു മീറ്റിങിലെ ഒരു പ്രധാനപ്പെട്ട ചര്‍ച്ചാ വിഷയം. 2024ലെ ട്രേഡില്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും അദ്ദേഹത്തെ തിരികെയെത്തിച്ച് ശേഷം എംഐ മാനേജ്‌മെന്റ് ആഗ്രഹിച്ചതു പോലെയല്ല കാര്യങ്ങളുടെ പോക്ക്.

രോഹിത് ശര്‍മയെ നായകസ്ഥാനത്തു നിന്നും പുറത്താക്കി പകരം ഹാര്‍ദിക്കിനെ ചുമതലയേല്‍പ്പിച്ചത് മുതലാണ് ടീമിലെ പ്രശ്‌നങ്ങളുടെ തുടക്കം. രോഹിത്തിനു മാത്രമല്ല, ടീമിലെ പല സീനിയര്‍ താരങ്ങള്‍ക്കും ടീം മാനേജ്‌മെന്‍ന്റിന്റെ തീരുമാനത്തില്‍ കടുത്ത അതൃപ്തിയും രോഷവുമുണ്ടായിരുന്നു.

ഇതു ടീമിനകത്ത് വലിയ രീതിയുള്ള ഭിന്നിപ്പ് സൃഷ്ടിക്കുകയും പിന്നീട് ടീമിന്റെ പ്രകടനത്തെ തന്നെ ദോഷകരമായി ബാധിക്കുകയും ചെയ്തു. ഹാര്‍ദിക്കിനു കീഴില്‍ ഇതിനകം കളിച്ച മൂന്നു സീസണില്‍ രണ്ടിലും എംഐയ്ക്കു പ്ലേഓഫില്‍ കടക്കാനായിട്ടില്ല.

അതിനാല്‍ ഹാര്‍ദിക്കിനെ ട്രേഡില്‍ എങ്ങനെയെങ്കിലും വിറ്റ് ഒഴിവാക്കാനായിരിക്കും ഇനി ടീം മാനേജ്‌മെന്റിന്റെ പ്ലാന്‍. കൊല്‍ക്കത്ത നൈറ്റ്‌റൈഡേ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് തുടങ്ങിയ ഫ്രാഞ്ചൈസികളെല്ലാം അദ്ദേഹത്തിനായി താല്‍പ്പര്യവും പ്രകടിപ്പിച്ചിട്ടുണ്ട്.

ഇവയിലൊരു ടീമിനു ഹാര്‍ദിക്കിനെ കൈമാറി ഒരു 'ശുദ്ധികലശത്തിനായിരിക്കും' മുംബൈ ആദ്യം ശ്രമിക്കുക. മാനസികമായി വളരെയധികം സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കുന്നതായും ടീം വിടാന്‍ ആഗ്രഹിക്കുന്നതായും മുംബൈ മാനേജ്‌മെന്റിനെ ഹാര്‍ദിക് അറിയിച്ച് കഴിഞ്ഞുവെന്നാണ് വിവരം. അദ്ദേഹത്തിന്റെ ഈ ആഗ്രഹം ടീം മാനേജ്‌മെന്റ് അംഗീകരിക്കുമെന്നും ഉറപ്പായിട്ടുണ്ട്.

ഹാര്‍ദിക്കിനെ മാത്രമല്ല പരിശീലക സ്ഥാനത്തു നിന്നും മഹേല ജയവര്‍ധനെയെയും മാറ്റാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അദ്ദേഹം പഴയ ചുമതലയായ ടീം ഡയറക്ടറുടെ റോളിലേക്കു തന്നെ തിരികെ പോയേക്കും. കോച്ച് സ്ഥാനത്തേക്കു പുതിയൊരാള്‍ വരുന്നത് ടീമിനു പുതിയ ഊര്‍ജവും ദിശാബോധവുമെല്ലാ നല്‍കുമെന്നും മാനേജ്‌മെന്റ് കണക്കുകൂട്ടുന്നു.

JASPRIT BUMRAH

പുതിയ ക്യാപ്റ്റനാര്?

നായകസ്ഥാനത്തു നിന്നും ഹാര്‍ദിക് പാണ്ഡ്യ തെറിക്കുകയാണെങ്കില്‍ ആരാവും പുതിയ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായി വരികയെന്നതാണ് സുപ്രധാന ചോദ്യം. നിലവില്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുള്ളത് സൂര്യകുമാര്‍ യാദവാണെങ്കിലും അദ്ദേഹം നായകസ്ഥാനത്തേക്കു വരാനിടയില്ലെന്നാണ് സൂചനകള്‍.

ട്രേഡില്‍ അദ്ദേഹത്തെ മറ്റൊരു ഫ്രാഞ്ചൈസിക്കു വില്‍ക്കാന്‍ എംഐ മാനേജ്‌മെന്റ് ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഹാര്‍ദിക്കിനു പകരം നായകസ്ഥാനത്തേക്കു പ്രധാനമായും രണ്ടു താരങ്ങളുടെ പേരുകളാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്.

ഒരാള്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണെങ്കില്‍ മറ്റൊന്ന് യുവതാരം തിലക് വര്‍മയാണ്. കുറേക്കൂടി അനുഭവസമ്പത്തുള്ള ബുംറയ്ക്കു തന്നെ നായകകനായി നറുക്കുവീഴാനുള്ള സാധ്യത കൂടുതലാണ്. വൈസ് ക്യാപ്റ്റന്‍സി തിലകിനു ലഭിച്ചേക്കുകയും ചെയ്യും.

Story first published: Wednesday, July 15, 2026, 15:53 [IST]
Other articles published on Jul 15, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+