IPL 2023: ഡിക്കെയെ താഴേക്ക് ഇറക്കി, മുന്‍ വിക്കറ്റ് വേട്ടക്കാരനും ഔട്ട്! അശ്വിന്റെ ആര്‍സിബി 11

ഐപിഎല്ലിന്റെ 16ാം സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഏറ്റവും ശക്തമായ പ്ലെയിങ് ഇലവന്‍ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. ഒരു സര്‍പ്രൈസ് മാറ്റവുമായിട്ടാണ് അദ്ദേഹം തന്റെ ഇലവന്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
ടൂര്‍ണമെന്റിന്റെ പ്രഥമ സീസണ്‍ മുതല്‍ കൡച്ചിട്ടും ഇതുവരെ കിരീടം നേടാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ഫ്രാഞ്ചൈസികളിലൊന്ന് കൂടിയാണ് ആര്‍സിബി. രണ്ടു തവണ ഫൈനലില്‍ കളിച്ചെങ്കിലും പരാജയമായിരുന്നു ഫലം. ഇത്തവണ കിരീടത്തിനായുള്ള കാത്തിരിപ്പ് തീര്‍ച്ചയായും അവസാനിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് അവര്‍.
ഫഫ് ഡുപ്ലെസി നയിച്ച ആര്‍സിബി കഴിഞ്ഞ തവണ പ്ലേഓഫില്‍ തോറ്റു പുറത്താവുകയായിരുന്നു. ഇത്തവണ കൂടുതല്‍ മികച്ച തയ്യാറെടുപ്പോടെയായിരിക്കും ആര്‍സിബിയുടെ വരവ്. ലേലത്തില്‍ പുതുതായി ചില താരങ്ങളെ കൊണ്ടുവരാനായതും ആര്‍സിബിയെ ശക്തരാക്കിയിട്ടുണ്ട്.
അശ്വിന്‍ തിരഞ്ഞെടുത്ത ആര്‍സിബിയുടെ ശക്തമായ പ്ലെയിങ് ഇലവനില്‍ ആരൊക്കെയാണുള്ളതെന്നു പരിശോധിക്കാം. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം ഏറ്റവും മികച്ച ടീമിനെ നിര്‍ദേശിച്ചത്.

ഓപ്പണര്‍മാര്‍
ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിയെയും മുന്‍ നായകന്‍ വിരാട് കോലിയെയുമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓപ്പണര്‍മാരായി ആര്‍ അശ്വിന്‍ തിരഞ്ഞെടുത്തത്. മൂന്നാം നമ്പറില്‍ രജത് പാട്ടിധറാണ്.
കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കു വേണ്ടി മിന്നുന്ന പ്രകടനം രജത് കാഴ്ചവച്ചിരുന്നു. കന്നി സെഞ്ച്വറിയും താരം കുറിച്ചിരുന്നു. അതുകൊണ്ടു തന്നെ മൂന്നാം നമ്പറില്‍ ഏറ്റവും നല്ല ഓപ്ഷന്‍ രജത് തന്നെയാണെന്നാണ് ആര്‍ അശ്വിന്റെ അഭിപ്രായം.

ഡിക്കെയ്ക്കു മുകളില്‍ ഷഹബാസ്
റോയല്‍ ചാലഞ്ചേഴ്‌സ് ബാറ്റിങ് ലൈനപ്പില്‍ ആര്‍ അശ്വിന്‍ വരുത്തിയ പ്രധാന മാറ്റം വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിനേക്കാള്‍ നേരത്തേ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദിനെ ഇറക്കിയെന്നതാണ്.
രജത് പാട്ടിധര്‍ കഴിഞ്ഞാല്‍ നാലാമനായി കളിക്കുക ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലാണ്. അഞ്ചാമനായി ഷഹബാസും ഇറങ്ങും. തൊട്ടുപിന്നാലെയാണ് കാര്‍ത്തിക് കളിക്കുക.
അതിനു ശേഷം മഹിപാല്‍ ലൊംറോറിനെയാണ് ഏഴാമനായി അശ്വിന്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
Also Read: IND vs AUS: സൂര്യയുടെ വീക്ക്നെസ്സ് ആദ്യം കണ്ടത് ന്യൂസിലാന്‍ഡില്‍! ഇപ്പോഴുമുണ്ട്, അറിയാം

ബൗളിങ് നിര
ശ്രീലങ്കയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയാണ് എട്ടാം നമ്പറില്‍ കളിക്കുക. കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കായി ഏറ്റവുമധികം വിക്കറ്റുകളെടുത്തത് അദ്ദേഹമായിരുന്നു.
മൂന്നു പേസര്‍മാരായി അശ്വിന്‍ തിരഞ്ഞടുത്തിരിക്കുന്നത് ഇന്ത്യയുടെ മുഹമ്മദ് സിറാജ്, ആകാഷ്ദീപ്, ഓസ്‌ട്രേലിയയുടെ ജോഷ് ഹേസല്‍വുഡ് എന്നിവരെയാണ്.
പക്ഷെ മുന്‍ ഓറഞ്ച് ക്യാപ്പ് വിന്നറും ഇന്ത്യന്‍ പേസറുമായ ഹര്‍ഷല്‍ പട്ടേലിനെ അശ്വിന്‍ തഴയുകയും ചെയ്തു.
Also Read: IPL 2023: മിസ്സാക്കരുത് ഈ സൂപ്പര്‍ മാച്ചുകള്‍, നഷ്ടം നിങ്ങള്‍ക്ക്! അറിയാം

അശ്വിന്‍ തിരഞ്ഞെടുത്ത ആര്‍സിബി 11
ഫഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), വിരാട് കോലി, രജത് പാട്ടിധര്‍, ഗ്ലെന്‍ മാക്‌സ്വെല്‍, ഷഹബാസ് അഹമ്മദ്, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), മഹിപാല്‍ ലൊംറോര്‍, വനിന്ദു ഹസരംഗ, മുഹമ്മദ് സിറാജ്, ജോഷ് ഹേസല്‍വുഡ്, ആകാഷ്ദീപ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications