Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സൂര്യയുടെ വീക്ക്നെസ്സ് ആദ്യം കണ്ടത് ന്യൂസിലാന്‍ഡില്‍! ഇപ്പോഴുമുണ്ട്, അറിയാം

SURYAKUMAR YADAV

ഐസിസിയുടെ ഏകദിന ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന്റെ മോശം ഫോം ഇന്ത്യക്കു വലിയ തലവേദനയായി മാറിയിരിക്കുകയാണ്. നാട്ടില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റി്ല്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായി മാറാന്‍ ശേഷിയുള്ള താരമെന്നായിരുന്നു അദ്ദേഹത്തെ പലരും ചൂണ്ടിക്കാട്ടിയിരുന്നത്.

എന്നാല്‍ ഇപ്പോള്‍ ലോകകപ്പ് സംഘത്തില്‍ സൂര്യയെ ഉള്‍പ്പെടുത്തണമോയെന്ന സംശയത്തിലായിരിക്കും ടീം മാനേജ്മെന്റ്. ഓസീസിനെതിരേ തുടരെ രണ്ടാമത്തെ മാച്ചിലും അദ്ദേഹം ഗോള്‍ഡന്‍ ഡെക്കായിരിക്കുകയാണ്.

മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ ബൗളിങില്‍ സൂര്യ വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു. ആദ്യ മല്‍സരത്തില്‍ പുറത്തായ അതേ രീതിയിലാണ് ഈ കളിയിലും താരം മടങ്ങിയത്. ആദ്യ കളിയിലെ പുറത്താവലിന്റെ റീപ്ലേയ്ക്കു തുല്യമായിരുന്നു ഇത്.

സൂര്യയുടെ വീക്ക്‌നെസ്

സൂര്യയുടെ വീക്ക്‌നെസ്

ബാറ്റിങില്‍ സൂര്യകുമാര്‍ യാദവിന്റെ വീക്ക്‌നെസ് ഒരിക്കല്‍ക്കൂടി തുറന്നുകാണിച്ച പുറത്താവലായിരുന്നു ഇത്. ഇതേ ലെങ്ത്തില്‍ ഓഫ് സ്റ്റംപിനും മിഡില്‍ സ്റ്റംപിനുമിടയില്‍ വന്ന ബോള്‍ നേരത്തേയും അദ്ദേഹത്തെ കുഴക്കിയിട്ടുണ്ട്.

നേരത്തേ ന്യൂസിലാന്‍ഡില്‍ കളിച്ചപ്പോഴും ഇതേ ബോളില്‍ സൂര്യ വിക്കറ്റ് കൈവിട്ടിരുന്നു. പക്ഷെ അതിനു ശേഷം തന്റെ ഈ വീക്ക്‌നെസ് പരിഹരിക്കാന്‍ യാതൊരു ശ്രമവും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്നാണ് തുടരെ രണ്ടു പുറത്താവലുകള്‍ അടിവരയിടുന്നത്.

Also Read: ധോണിയുടെ ധൈര്യം സമ്മതിക്കണം! ഈ തീരുമാനം മറ്റാര് എടുക്കും? അറിയാം

വളരെ മോശം ടെക്‌നിക്ക്

വളരെ മോശം ടെക്‌നിക്ക്

ഇന്നും ആദ്യ മാച്ചിലും തന്റെ വിക്കറ്റെടുത്ത ബോള്‍ നേരിടാന്‍ മികച്ചൊരു ബാറ്റിങ് ടെക്‌നിക്ക് പോലും സൂര്യകുമാര്‍ യാദവിന്റെ പക്കല്‍ ഇല്ലെന്നതാണ് ദയനീയമായ കാര്യം.

ഈ രണ്ടു പുറത്താവലുകളും ശ്രദ്ധിച്ചാല്‍ ബോള്‍ പാഡില്‍ പതിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഇടതുകാല്‍ വായുവില്‍ ആയിരുന്നുവെന്നു കാണാം. ഇത്രയും മോശം ടെക്‌നിക്കുള്ള സൂര്യയെ ടെസ്റ്റില്‍ കളിപ്പിക്കുന്നത് വലിയ ദുരന്തം തന്നെയാണ്.

എത്രയും പെട്ടെന്നു തന്റെ ഈ വീക്ക്‌നെസ് മറികടക്കാന്‍ സൂര്യ കഠിനാധ്വാനം ചെയ്‌തേ തീരൂ. അല്ലെങ്കില്‍ കൂടുതല്‍ ബൗളര്‍മാര്‍ ഈ വീക്ക്‌നെസ് മുതലെടുക്കാന്‍ പരമാവധി ശ്രമിക്കുമെന്നുറപ്പാണ്.

Also Read: അക്രം, മഗ്രാത്ത്, വോണ്‍ ഇവരെ കോലി നേരിട്ടിട്ടുണ്ടോ? സച്ചിനോളമെത്തില്ല ഒരാളും

ശാസ്ത്രിയുടെ അഭിപ്രായം

ശാസ്ത്രിയുടെ അഭിപ്രായം

സൂര്യകുമാര്‍ യാദവിന്റെ ഈ വീക്ക്‌നെസിനെക്കുറിച്ച് ഇന്ത്യയുടെ മുന്‍ കോച്ചും കമന്റേറ്ററുമായ രവി ശാസ്ത്രിയും അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു.

വളരെ ചെറിയൊരു ക്രമീകരണം മാത്രമേ സൂര്യ ഇതിനായി ചെയ്യേണ്ടതുള്ളൂവെന്നുമായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.

നേരത്തേ ബാറ്റിങ് ടെക്‌നിക്കിന്റെ കാര്യത്തില്‍ സൂര്യ മിടുക്കനാണെന്നായിരുന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. പക്ഷെ ഇപ്പോള്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് മുതലെടുത്ത ഈ വീക്ക്‌നെസിനെക്കുറിച്ച് ആദ്യമായി ലോകത്തിനു കാണിച്ചുതന്നത് ന്യൂസിലാന്‍ഡ് പേസര്‍ ലോക്കി ഫെര്‍ഗൂസണായിരുന്നു.

അതേസമയം, ഏകദിനത്തില്‍ സൂര്യയുടെ അവസാനത്തെ 10 ഇന്നിങ്‌സുകളെുത്താല്‍ ബാറ്റിങ് പ്രകടനം ദയനീയമാണെന്നു കാണാം. ഒരു ഫിഫ്റ്റി പോലും അദ്ദേഹത്തിന നേടാനായിട്ടില്ല.

രണ്ടു മല്‍സരങ്ങളില്‍ മാത്രമാണ് സൂര്യക്കു 30ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിരിക്കുന്നത്. 9, 8, 4, 34*, 6, 4, 31, 14, 0, 0 എന്നിങ്ങനെയാണ് കഴിഞ്ഞ 10 ഇന്നിങ്‌സുകളിലെ സ്‌കോറുകള്‍.

Story first published: Sunday, March 19, 2023, 18:19 [IST]
Other articles published on Mar 19, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+