അക്രം, മഗ്രാത്ത്, വോണ്‍ ഇവരെ കോലി നേരിട്ടിട്ടുണ്ടോ? സച്ചിനോളമെത്തില്ല ഒരാളും

1990കളില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ പതാകവാഹകനായിരുന്നു ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെങ്കില്‍ ഇപ്പോഴത്തെ ഐക്കണ്‍ വിരാട് കോലിയാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മഹാനായ താരങ്ങളില്‍ ഒരാളെന്നാണ് കോലി വിശേഷിപ്പിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ അവിശ്വസനീയ ബാറ്റിങ് റെക്കോര്‍ഡുകള്‍ ഇതു അടിവരയിടുകയും ചെയ്യുന്നു.
ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനു യുവതലമുറയുടെ പ്രചോദനം കൂടിയാണ് കോലി. അച്ചടക്കവും കഠിനാധ്വാനവും ഫിറ്റ്‌നസുമെല്ലാം അദ്ദേഹത്ത സമാനതകളില്ലാത്ത സൂപ്പര്‍ താരമാക്കി മാറ്റുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ 75ാമത്തെ സെഞ്ച്വറി അടുത്തിടെ കോലി പൂര്‍ത്തിയാക്കിയിരുന്നു. ഏകദിനത്തില്‍ സച്ചിന്റെ ലോക റെക്കോര്‍ഡിലേക്കു അദ്ദേഹം അടുത്തു കൊണ്ടിരിക്കുകയും ചെയ്യുകയാണ്.
സച്ചിനും കോലിയും തമ്മില്‍ ഒരുപാട് കാര്യങ്ങളില്‍ സാമ്യതകള്‍ നമുക്ക് കാണാന്‍ സാധിക്കും. അതുകൊണ്ടു തന്നെ ഇവരില്‍ ആരാണ് കൂടുതല്‍ മികച്ചയാളെന്ന ചര്‍ച്ചയും സജീവമാണ്. ചിലര്‍ കോലിയെ സച്ചിനൊപ്പം നിര്‍ത്തുമ്പോള്‍ മറ്റു ചിലര്‍ സച്ചിന്‍ ഒരുപാട് മുകളിലാണെന്നും ചൂണ്ടിക്കാട്ടുന്നു. ഈ വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്‍ ഇതിഹാസം സഖ്‌ലെയ്ന്‍ മുഷ്താഖ്.

സച്ചിനേക്കാള്‍ വലുതായി ആരുമില്ല
ലോകത്തിലെ ഏറ്റവും വലിയ ബാറ്ററായി ഒരാളുണ്ടെങ്കില്‍ അതു സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. അദ്ദേഹത്തേക്കാള്‍ വലിയവനായി ആരും തന്നെയില്ല. നിങ്ങള്‍ ഏതെങ്കിലുമൊരു ഷോട്ടിനെക്കുറിച്ച് കോപ്പിബുക്ക് പറയുമ്പോള്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടുക സച്ചിനെയായിരിക്കും.
ആധുനിക തലമുറയിലെ ഇതിഹാസമാണ് വിരാട് കോലി. പക്ഷെ സച്ചിന്‍ വളരെ ബുദ്ധിമുട്ടേറിയ ബൗളര്‍മാരെയാണ് തന്റെ കാലഘട്ടത്തില്‍ നേരിട്ടിട്ടുളളതെന്നും സഖ്‌ലെയ്ന്‍ മുഷ്താഖ് വിലയിരുത്തി.
Also Read: ധോണിയുടെ ധൈര്യം സമ്മതിക്കണം! ഈ തീരുമാനം മറ്റാര് എടുക്കും? അറിയാം

വേറെ ലെവല്‍ ബൗളര്‍മാര്‍
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിച്ചിരുന്ന കാലഘട്ടത്തിലെ ബൗളര്‍മാര്‍ വേറെ ലെവലായിരുന്നുവെന്ന് സഖ്‌ലെയ്ന്‍ മുഷ്താഖ് ചൂണ്ടിക്കാട്ടി. വസീം അക്രമിനെ വിരാട് കോലി നേരിട്ടിട്ടുണ്ടോ? കോട്‌നി വാല്‍ഷ്, ഗ്ലെന്‍ മഗ്രാത്ത്, ഷെയ്ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍, കേട്ട്‌ലി ആംബ്രോസ് എന്നിവര്‍ക്കെതിരേയും കളിച്ചിട്ടുണ്ടോ?
ഇവരൊക്കെ ക്രിക്കറ്റിലെ വമ്പന്‍ പേരുകളാണ്. എല്ലാവരും വളരെ ബുദ്ധിശാലികളായ ബൗളര്‍മാരുമായിരുന്നു. ഒരാള്‍ നിങ്ങളെ പിടിച്ചുനിര്‍ത്തുമെങ്കില്‍ മറ്റൊരാള്‍ കെണിയില്‍ കുരുക്കും. ഈ ബൗളര്‍മാര്‍ക്കു ബാറ്ററെ എങ്ങനെ കുരുക്കണമെന്നു നന്നായി അറിയാമായിരുന്നുവെന്നും മുഷ്താഖ് നിരീക്ഷിച്ചു.
Also Read: IPL 2023: ഇവര്‍ ഫ്ളോപ്പെങ്കില്‍ റോയല്‍സ് കപ്പ് മറന്നേക്കൂ! വിധി തീരുമാനിക്കുക നാല് പേര്‍

കോലിയോ, ബാബറോ?
വിരാട് കോലിയെയും പാകിസ്താന്റെ നിലവിലെ ക്യാപ്റ്റന്‍ കൂടിയായ ബാബര്‍ ആസമിനെയും പലരും ഇപ്പോള്‍ താരത്യം ചെയ്യാറുണ്ട്. പക്ഷെ കോലിയേക്കാള്‍ ആറു വയസ്സ് ഇളയതാണ് കോലി. മാത്രല്ല കോലി സൂപ്പര്‍ താര പദവിയിലെത്തി നില്‍ക്കൊയായിരുന്നു ബാബര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. കോലിയും ബാബറും തമ്മിലുള്ള താരതമ്യത്തെക്കുറിച്ചും സഖ്‌ലെയ്ന്‍ മുഷ്താഖ് തന്റെ അഭിപ്രായം വ്യക്തമാക്കി.
കോലിയും ബാബറും വ്യത്യസ്തരായ താരങ്ങളാണ്, രണ്ടു പേര്‍ക്കും അവരുടേതായ ക്ലാസുമുണ്ട്. പക്ഷെ നിങ്ങള്‍ ഷോട്ടുകളുടെ സൗന്ദര്യം, പൂര്‍ണത, സാങ്കേതികവശം എന്നിവ നോക്കുകയാണെങ്കില്‍ ബാബറിന്റെ കവര്‍ ഡ്രൈവുകള്‍ കോലിയേക്കാള്‍ മികച്ചതാണെന്നു മുഷ്താഖ് അഭിപ്രായപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications