IPL 2023: സന്ദീപ് രാജസ്ഥാനില്‍, അപ്പോള്‍ ബുംറക്ക് പകരക്കാരനാര്? പ്രതികരിച്ച് ആരാധകര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ഈ മാസം 31ന് ആരംഭിക്കാന്‍ പോവുകയാണ്. ഇത്തവണയും 10 ടീമുകള്‍ ഉള്‍പ്പെടുന്ന വാശിയേറിയ പോരാട്ടമാണ് നടക്കാന്‍ പോവുന്നത്.
ടീമുകളെല്ലാം അവസാന ഘട്ട തയ്യാറെടുപ്പിലേക്ക് കടന്നുകഴിഞ്ഞു. ഇത്തവണ പല ടീമുകളെയും ബാധിച്ചിരിക്കുന്നത് സൂപ്പര്‍ താരങ്ങളുടെ പരിക്കാണ്.
റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുംറ തുടങ്ങി പല സൂപ്പര്‍ച താരങ്ങളും ഇത്തവണത്തെ ഐപിഎല്ലിനുണ്ടാവില്ല.
ഇതില്‍ ജസ്പ്രീത് ബുംറയുടെ അഭാവം മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ്. ബുംറക്ക് പകരം മുംബൈ ഇന്ത്യന്‍സ് ആരെ പരിഗണിക്കുമെന്നത് പ്രധാന ചോദ്യമാണ്.
എല്ലാവരും പ്രതീക്ഷിച്ചിരുന്നത് സന്ദീപ് ശര്‍മയെയാണ്. ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള സന്ദീപ് ഇത്തവണ അപ്രതീക്ഷിതമായി അണ്‍സോള്‍ഡാവുകയായിരുന്നു.
എന്നാല്‍ മുംബൈ ആരാധകരുടെ പ്രതീക്ഷ തെറ്റിച്ച് സന്ദീപ് രാജസ്ഥാന്‍ റോയല്‍സിനൊപ്പം പരിശീലനം ആരംഭിച്ചിരിക്കുകയാണ്.
അപ്പോള്‍ ആരാവും ബുംറയുടെ പകരക്കാരനെന്ന ചോദ്യം സജീവമായി ഉയരുകയാണ്. ഇപ്പോഴിതാ ആരാധകര്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

മുംബൈയെ വിമര്‍ശിച്ച് ആരാധകര്‍
രാജസ്ഥാന്‍ റോയല്‍സ് ജഴ്‌സിയില്‍ പരിശീലനത്തിന് പോകുന്ന സന്ദീപ് ശര്‍മയുടെ ചിത്രം പുറത്തുവന്നതുമുതല്‍ വലിയ വിമര്‍ശനമാണ് മുംബൈ ആരാധകര്‍ ഉയര്‍ത്തുന്നത്.
ബുംറയുടെ പകരക്കാരനായി മുംബൈ സന്ദീപിനെ പരിഗണിക്കാത്തതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.
മുംബൈ ഇത്തവണ ബുംറയുടെ പകരക്കാരനായി ആരെ പരിഗണിക്കുമെന്നാണ് ആരാധകരുടെ ചോദ്യം. മറ്റെല്ലാ താരങ്ങളും ഓരോ ടീമുകളിലായി ചേര്‍ന്ന് കഴിഞ്ഞു.
ഇനി മുംബൈ ആരെ കാത്തിരിക്കുകയാണെന്നും ആരാധകര്‍ ചോദിക്കുന്നു. ജോഫ്രാ ആര്‍ച്ചറെ മാത്രം വിശ്വസിക്കുന്നത് മുംബൈക്ക് തിരിച്ചടിയാവുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
Also Read: IND vs AUS: വമ്പന്‍ റെക്കോഡുമായി കോലി, ലാറയെ മറികടന്നു! മുന്നില്‍ രണ്ട് പേര്‍ മാത്രം

രാജസ്ഥാന്‍ ആരാധകര്‍ ഹാപ്പി
ഔദ്യോഗികമായി രാജസ്ഥാന്‍ റോയല്‍സ് റിപ്പോര്‍ട്ടുകളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ രാജസ്ഥാന്റെ ജഴ്‌സിയില്‍ സന്ദീപിനെ കണ്ടതോടെ സന്ദീപ് രാജസ്ഥാനിലെന്ന് ആരാധകര്‍ ഉറപ്പിച്ചിരിക്കുകയാണ്.
ഇതോടെ രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദീപിനെ വരവേറ്റുകൊണ്ടുള്ള പോസ്റ്റുകളാണിടുന്നത്.
ട്രന്റ് ബോള്‍ട്ടും സന്ദീപും ചേര്‍ന്നുള്ള പവര്‍പ്ലേയും ഒബെഡ് മക്കോയിയും കുല്‍ദീപ് യാദവും ഡെത്ത് ഓവറിലും യുസ് വേന്ദ്ര ചഹാലും ആര്‍ അശ്വിനും ആക്രമണത്തിനുമായി രാജസ്ഥാനിലുണ്ട്.
ഈ കൂട്ടുകെട്ടിനെ വാഴ്ത്തിയാണ് ആരാധകര്‍ പോസ്റ്റിടുന്നത്. അവസാന സീസണില്‍ ഫൈനലില്‍ നഷ്ടപ്പെട്ട കപ്പ് ഇത്തവണ തിരിച്ചുപിടിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

മുംബൈ പ്രയാസപ്പെടുമെന്ന് മുന്നറിയിപ്പ്
ഇത്തവണയും മുംബൈ ഇന്ത്യന്‍സ് പ്രയാസപ്പെടുമെന്നാണ് ആരാധകരുടെ മുന്നറിയിപ്പ്. അവസാന സീസണിലെ അവസാന സ്ഥാനക്കാരായിരുന്നു മുംബൈ.
ഇത്തവണ മുംബൈയുടെ ബൗളിങ് നിരയില്‍ ബുംറയില്ല. വലിയ പ്രതീക്ഷവെച്ച ജൈ റിച്ചാര്‍ഡ്‌സനും പരിക്കേറ്റ് ടീമിന് പുറത്തായി.
ഇനി എല്ലാ പ്രതീക്ഷയും ജോഫ്രാ ആര്‍ച്ചറിലാണ്. കാമറൂണ്‍ ഗ്രീന്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, കുമാര്‍ കാര്‍ത്തികേയ എന്നിവരെല്ലാമാണ് ബൗളിങ് നിരയുള്ളത്.
ഇവരുടെ കൂട്ടുകെട്ടില്‍ നിന്ന് അത്ഭുതം പ്രതീക്ഷിക്കുക കടുപ്പമാണെന്നാണ് ആരാധകര്‍ പറയുന്നത്. മുംബൈയുടെ ബാറ്റിങ്ങിലും ഇത്തവണ വലിയ പ്രതീക്ഷ വേണ്ട.
രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരൊന്നും സമീപകാലത്തായി മികച്ച ഫോമിലല്ല. ഇത് മുംബൈയെ പിന്നോട്ടടിക്കുമെന്ന കാര്യം ഉറപ്പാണ്.
Also Read: World Cup 2023: ശ്രേയസിന് പരിക്ക്, ലോകകപ്പിനുണ്ടാവില്ല! പകരമാര്? ഈ മൂന്ന് പേരിലൊരാള്‍

ബുംറക്ക് പകരക്കാരനില്ലേ?
ഇത്തവണ ബുംറക്ക് പകരക്കാരനായി സര്‍പ്രൈസ് താരത്തെ മുംബൈ കൊണ്ടുവരുമോയെന്നതാണ് കണ്ടറിയേണ്ടത്. നിലവിലെ സാഹചര്യത്തില്‍ അതിന് സാധ്യത കുറവാണ്.
വിദേശ താരത്തെ പരിഗണിക്കാന്‍ മികച്ചവരായി ആരുമില്ല. ഇന്ത്യന്‍ താരങ്ങളിലേക്ക് വന്നാലും ബുംറയുടെ വിടവ് നികത്താന്‍ ആരുമില്ലെന്ന് പറയാം.
ഈ സാഹചര്യത്തില്‍ മുംബൈ ബുംറയുടെ പകരക്കാരനില്ലാതെയാവും ഈ സീസണിലിറങ്ങുക. അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്ക് അരങ്ങേറ്റത്തിനുള്ള അവസരവും നല്‍കിയേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications