World Cup 2023: ശ്രേയസിന് പരിക്ക്, ലോകകപ്പിനുണ്ടാവില്ല! പകരമാര്? ഈ മൂന്ന് പേരിലൊരാള്‍

മുംബൈ: ഏകദിന ലോകകപ്പിനായൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് വലിയ നിരാശയുണ്ടാക്കുന്ന വാര്‍ത്ത. നാലാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തനായ ശ്രേയസ് ലോകകപ്പ് കളിച്ചേക്കില്ലെന്നാണ്് റിപ്പോര്‍ട്ടുള്ളത്.
പരിക്കേറ്റ താരത്തിന്റെ പുറത്തിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ ഏകദിന ലോകകപ്പും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ഐപിഎല്ലുമെല്ലാം ശ്രേയസിന് നഷ്ടമായേക്കും.
ഇന്ത്യയെ സംബന്ധിച്ച് നികത്താനാവാത്ത വിടവായി ശ്രേയസിന്റെ പരിക്ക് മാറിയിരിക്കുകയാണ്. നാലാം നമ്പര്‍ ഏറെ നാളുകളായി ഇന്ത്യയുടെ തലവേദനയാണ്.
യുവരാജ് സിങ്ങിന് ശേഷം നാലാം നമ്പറില്‍ വിശ്വസ്തനെന്ന് വിളിക്കാവുന്ന താരത്തെ ഇന്ത്യക്ക് ലഭിച്ചിട്ടില്ലെന്ന് പറയാം.
നിലവില്‍ ശ്രേയസിന്റെ ബാറ്റിങ്ങില്‍ ഇന്ത്യ വലിയ പ്രതീക്ഷവെച്ചിരിക്കവെയാണ് പരിക്ക് വില്ലനാവുന്നത്. ശ്രേയസിന് ലോകകപ്പ് നഷ്ടമായാല്‍ പകരക്കാരനായി ആരെ ഇന്ത്യ പരിഗണിക്കും?.
അവസരം തേടി കാത്തിരിക്കുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

സഞ്ജു സാംസണ്‍
ശ്രേയസിന്റെ അഭാവത്തില്‍ ആരാധകര്‍ ഏറ്റവും ആഗ്രഹിക്കുന്ന പകരക്കാരന്‍ സഞ്ജു സാംസണാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു ഏകദിനത്തില്‍ മികച്ച ബാറ്റിങ് റെക്കോഡുകളുള്ള താരമാണ്.
66ന് മുകളില്‍ ബാറ്റിങ് ശരാശരി സഞ്ജു സാംസണിന്റെ പേരിലുണ്ട്. എന്നിട്ടും ഇന്ത്യ ഏകദിനത്തില്‍ അധികം അവസരം സഞ്ജുവിന് നല്‍കുന്നില്ല.
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ പരിക്കേറ്റ ശ്രേയസുണ്ടാവില്ലെന്ന് ഉറപ്പായിട്ടും ഇന്ത്യ പകരക്കാരനായി സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല.
സഞ്ജുവിനെ ഇഷ്ടമല്ലാത്ത ചില സീനിയേഴ്‌സ് ഇന്ത്യന്‍ ടീമിലുണ്ട്. അവരുടെ ഇടപെടല്‍ സഞ്ജുവിന്റെ വഴിയടക്കുന്നുവെന്ന് പറയാം.
ഇത്തവണത്തെ ഐപിഎല്‍ സഞ്ജു സാംസണെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിന് ബാറ്റിങ്ങില്‍ ശോഭിക്കേണ്ടതായുണ്ട്.
സഞ്ജുവില്‍ നിന്ന് വലിയൊരു പ്രകടനം ഉണ്ടായാല്‍ താരത്തെ പരിഗണിക്കാന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരാവുമെന്നുറപ്പ്.
Also Read: മാവില്‍ നിന്ന് വീണു, അവിടെ സച്ചിന്റെ ക്രിക്കറ്റ് കരിയറും ആരംഭിച്ചു! ഈ സംഭവം അറിയാമോ?

രജത് പാട്ടീധാര്‍
വലിയ അന്താരാഷ്ട്ര അനുഭവസമ്പത്തില്ലാത്ത താരമാണെങ്കിലും രജത് പാട്ടീധാറിനെ ഇന്ത്യക്ക് ശ്രേയസിന്റെ പകരക്കാരനായി പരിഗണിക്കാം.
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം മികവ് കാട്ടിയ ബാറ്റ്‌സ്മാനാണ് രജത്. ലിസ്റ്റ് എ ക്രിക്കറ്റിലും താരം മികവ് കാട്ടിയിട്ടുണ്ട്. 34.34 ആണ് താരത്തിന്റെ ലിസ്റ്റ് എ ശരാശരി.
2022ലെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ടീമിലേക്ക് ഇന്ത്യ രജത്തിനെ പരിഗണിച്ചെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.
നിലയുറപ്പിച്ച് കളിക്കാനും അടിച്ച് തകര്‍ത്ത് കളിക്കാനും കഴിവുള്ള താരമാണ് രജത്. ഇന്ത്യയിലെ വലിയ പിച്ചുകളില്‍ തിളങ്ങാന്‍ കഴിവുള്ള താരത്തെ ഇന്ത്യ പിന്തുണച്ചാലും തെറ്റ് പറയാനാവില്ല.

രാഹുല്‍ ത്രിപാഠി
ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന മറ്റൊരാള്‍ രാഹുല്‍ ത്രിപാഠിയാണ്. ഇന്ത്യക്കായി ടി20 അരങ്ങേറ്റം നടത്തിയ താരത്തിന് ഏകദിനത്തില്‍ അരങ്ങേറാന്‍ അവസരം ലഭിച്ചിട്ടില്ല.
ലിസ്റ്റ് എ ക്രിക്കറ്റില്‍ 53 മത്സരത്തില്‍ നിന്ന് 1782 റണ്‍സാണ് ത്രിപാഠി നേടിയത്. 37.91 എന്ന മികച്ച ശരാശരിയും ത്രിപാഠിയുടെ പേരിലുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് ത്രിപാഠി.
നാലാം നമ്പറില്‍ യുവരാജ് സിങ് ചെയ്തിരുന്നതുപോലെ മികച്ച സ്‌ട്രൈക്കറേറ്റില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ളയാളാണ് ത്രിപാഠി.
ടി20യില്‍ അവസരം മുതലാക്കിയ താരത്തിന് ഏകദിനത്തില്‍ ഇന്ത്യ അവസരം നല്‍കിയാല്‍ മിന്നിക്കാന്‍ സാധിച്ചേക്കും. അതുകൊണ്ട് തന്നെ ത്രിപാഠിയേയും പരിഗണിക്കാവുന്നതാണ്.
Also Read: IPL 2023: ഈ ബൗളര്‍മാരെ നോക്കിവെച്ചോ! ഈ സീസണ്‍ അടക്കിഭരിക്കും- അഞ്ച് പേരിതാ

ദീപക് ഹൂഡയേയും പരിഗണിക്കാം
ശ്രേയസ് അയ്യര്‍ക്ക് പകരക്കാരായി അവസരം തേടി മറ്റ് ചിലരുമുണ്ട്. അതില്‍ പ്രധാനപ്പെട്ട താരം ദീപക് ഹൂഡയാണ്. സ്പിന്‍ ഓള്‍റൗണ്ടറായ താരം ഇതിനോടകം ഇന്ത്യക്കായി കളിച്ചിട്ടുണ്ട്.
പന്തുകൊണ്ടും ഹൂഡ ടീമിന് ഉപകാരിയാണ്. നിലവിലെ ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാരില്‍ പന്തെറിയാന്‍ സാധിക്കുന്ന ആരുമില്ല. അതുകൊണ്ട് തന്നെ ഹൂഡയേയും ഇന്ത്യക്ക് പരിഗണിക്കാം.
എന്നാല്‍ ഹൂഡക്ക് ഏകദിനത്തില്‍ ഇന്ത്യ വലിയ പിന്തുണ നല്‍കുന്നില്ലെന്നതാണ് വസ്തുത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications