IPL 2023: ഈ ബൗളര്‍മാരെ നോക്കിവെച്ചോ! ഈ സീസണ്‍ അടക്കിഭരിക്കും- അഞ്ച് പേരിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ഈ മാസം 31ന് ആരംഭിക്കാന്‍ പോവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് നേരിടുന്നത്.
ഇത്തവണയും 10 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന് സവിശേഷതകളേറെയാണ്. ഇടവേളക്ക് ശേഷം ഹോം ഗ്രൗണ്ട് രീതിയിലേക്ക് മത്സരങ്ങളെത്തുന്നതാണ് പ്രധാന സവിശേഷത.
ഡിആര്‍എസില്‍ നോബോളും വൈഡും ഉള്‍പ്പെടുത്തിയതാണ് മറ്റൊരു പ്രധാന മാറ്റം. എംഎസ് ധോണിയുടെ അവസാന ഐപിഎല്‍ സീസണെന്ന നിലയിലും ഇത്തവണത്തെ സീസണിന് വലിയ പ്രാധാന്യമുണ്ട്.
അവസാന മിനിലേലത്തിലൂടെ ചില പ്രധാന മാറ്റങ്ങളും ടീമുകള്‍ക്ക് സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ സീസണില്‍ കൂടുതല്‍ ആവേശകരമായ പോരാട്ടം പ്രതീക്ഷിക്കാം.
ഇത്തവണ കസറാന്‍ ചില സൂപ്പര്‍ ബൗളര്‍മാരും കാത്തിരിക്കുന്നുണ്ട്. ബാറ്റിങ് നിരക്ക് വലിയ ഭീഷണി ഉയര്‍ത്തി മിന്നല്‍ പ്രകടനം നടത്താന്‍ സാധ്യതയുള്ള അഞ്ച് ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ജോഫ്രാ ആര്‍ച്ചര്‍
ഇത്തവണ എല്ലാവരും ഭയക്കുന്ന ബൗളര്‍മാരിലൊരാളാണ് ജോഫ്രാ ആര്‍ച്ചര്‍. ഇംഗ്ലണ്ട് സൂപ്പര്‍ പേസറെ അവസാന മെഗാ ലേലത്തിലാണ് മുംബൈ സ്വന്തമാക്കിയത്.
എന്നാല്‍ പരിക്കേറ്റ ആര്‍ച്ചര്‍ക്ക് അവസാന സീസണില്‍ കളിക്കാന്‍ ഇല്ലായിരുന്നു. എന്നാല്‍ ഇത്തവണ മുംബൈക്കായി കളിക്കാന്‍ ആര്‍ച്ചര്‍ ഉണ്ടാവുമെന്നുറപ്പ്.
ജസ്പ്രീത് ബുംറ-ജോഫ്രാ ആര്‍ച്ചര്‍ കൂട്ടുകെട്ടുണ്ടാവുമെന്ന് എല്ലാവരും പ്രതീക്ഷിച്ചെങ്കിലും പരിക്കേറ്റതിനാല്‍ ബുംറ ഇത്തവണയില്ല.
ആര്‍ച്ചറുടെ അതിവേഗ പേസ് ഇന്ത്യന്‍ പിച്ചുകളില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കുന്നതാണ്. മുന്‍ രാജസ്ഥാന്‍ റോയല്‍സ് പേസര്‍ ഇത്തവണ എല്ലാവര്‍ക്കും വലിയ ഭീഷണിയാവുമെന്നുറപ്പ്.

യുസ്‌വേന്ദ്ര ചഹാല്‍
രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്ത്യന്‍ സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലാണ് മറ്റൊരാള്‍. ഐപിഎല്ലില്‍ മികച്ച ബൗളിങ് റെക്കോഡുള്ള ചഹാല്‍ ഇത്തവണയും ബാറ്റ്‌സ്മാന്‍മാര്‍ക്ക് വലിയ തലവേദന ഉയര്‍ത്തും.
ഇന്ത്യയിലെ സ്പിന്‍ ആനുകൂല്യം മുതലാക്കാന്‍ കഴിവുള്ളവനാണ് ചഹാല്‍. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരിലെ നാലാമനാണ് താരം.
131 മത്സരത്തില്‍ നിന്ന് 475 ഓവര്‍ എറിഞ്ഞ് 3624 റണ്‍സ് വഴങ്ങി 166 വിക്കറ്റാണ് ചഹാല്‍ നേടിയത്. 7.61 എന്ന ഭേദപ്പെട്ട ഇക്കോണമിയും ചഹാലിനുണ്ട്. ആര്‍സിബിക്കായാണ് ചഹാല്‍ കരിയറില്‍ കൂടുതലും കളിച്ചത്.
ഇത്തവണ രാജസ്ഥാന്റെ ബൗളിങ് നിരയില്‍ ചഹാലുണ്ടാവുമെന്നുറപ്പാണ്. ബാറ്റ്‌സ്മാന്‍മാര്‍ കരുതിയിരിക്കേണ്ട ബൗളറാണ് ചഹാലെന്ന കാര്യത്തില്‍ സംശയമില്ല.

വനിന്‍ഡു ഹസരങ്ക
ശ്രീലങ്കന്‍ സ്പിന്നര്‍ വനിന്‍ഡു ഹസരങ്കയാണ് ഈ പട്ടികയിലെ മറ്റൊരു സ്പിന്നര്‍. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വജ്രായുധമാണ് ഹസരങ്ക.
ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള ഹസരങ്ക ഇത്തവണയും ബാറ്റിങ് നിരക്ക് വലിയ തലവേദന ഉയര്‍ത്തുമെന്നുറപ്പാണ്.
10.75 കോടിക്ക് ആര്‍സിബി ടീമിലെത്തിച്ച ഹസരങ്ക വാങ്ങിയ പ്രതിഫലത്തോട് നീതികാട്ടുന്നുണ്ട്. 2021ല്‍ ഐപിഎല്ലിലെത്തിയ താരം 2022 സീസണിലെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തായിരുന്നു.
16 മത്സരത്തില്‍ നിന്ന് 26 വിക്കറ്റാണ് ഹസരങ്ക വീഴ്ത്തിയത്. 7.54 എന്ന ഭേദപ്പെട്ട ഇക്കോണമിയും ഹസരങ്കയ്ക്കുണ്ട്. സഞ്ജു സാംസണ്‍ ഉള്‍പ്പെടെ പല പ്രമുഖരുടെയും പേടി സ്വപ്‌നമാണ് ഹസരങ്ക.
Also Read: കോലിക്ക് സച്ചിനോളം ഉയരാനാവില്ല! ആ കരുത്ത് സച്ചിന് മാത്രം- സെവാഗ് പറയുന്നു

കഗിസോ റബാഡ
ഇത്തവണയും ബാറ്റിങ് നിരയുടെ പേടി സ്വപ്‌നമാവുന്ന ബൗളറാണ് ദക്ഷിണാഫ്രിക്കയ്ക്കാരനായ കഗിസോ റബാഡ. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങുന്ന റബാഡ പഞ്ചാബ് കിങ്‌സിനൊപ്പമാണുള്ളത്.
അവസാന സീസണില്‍ 22 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരിലെ മൂന്നാമനാവാനും റബാഡക്കായി. നല്ല വേഗമുള്ള പന്തുകളോടൊപ്പം യോര്‍ക്കറുകള്‍ എറിയാനുള്ള കഴിവുമാണ് റബാഡയെ അപകടകാരിയാക്കുന്നത്.
ന്യൂബോളിലും ഡെത്ത് ഓവറിലും ഒരുപോലെ തിളങ്ങുന്ന റബാഡ ഇത്തവണ പഞ്ചാബിന് വലിയ പ്രതീക്ഷ നല്‍കുന്ന ബൗളറാണ്.

കുല്‍ദീപ് യാദവ്
ഡല്‍ഹി ക്യാപിറ്റല്‍സ് സ്പിന്നര്‍ കുല്‍ദീപ് യാദവാണ് കരുതിയിരിക്കേണ്ട മറ്റൊരു ബൗളര്‍. സമീപകാലത്തായി മികച്ച ഫോമിലാണ് കുല്‍ദീപുള്ളത്.
ചൈനാമാന്‍ സ്പിന്നര്‍ അവസാന സീസണില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 14 മത്സരത്തില്‍ നിന്ന് 21 വിക്കറ്റാണ് കുല്‍ദീപ് വീഴ്ത്തിയത്.
ഇത്തവണയും കുല്‍ദീപിന്റെ പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ഇന്ത്യക്കൊപ്പം തിളങ്ങുന്ന കുല്‍ദീപ് ബാറ്റിങ് നിരക്ക് തലവേദനയാവുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications