മാവില്‍ നിന്ന് വീണു, അവിടെ സച്ചിന്റെ ക്രിക്കറ്റ് കരിയറും ആരംഭിച്ചു! ഈ സംഭവം അറിയാമോ?

മുംബൈ: ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കരിയറില്‍ നടന്ന പോയ വഴികളിലെല്ലാം വിസ്മയം തീര്‍ത്ത അതുല്യ പ്രതിഭ.
സച്ചിനെപ്പോലെ ആരാധക മനസുകളെ സ്വാധീനിച്ച മറ്റൊരു താരവുമില്ലെന്ന് പറയാം. ക്രിക്കറ്റിന്റെ ഇതിഹാസമായി കാലങ്ങളെത്ര കഴിഞ്ഞാലും സച്ചിനുണ്ടാവുമെന്നുറപ്പ്.
സച്ചിന്റെ ബാല്യകാലത്തെ കഥകള്‍ വളരെ രസകരമായിരുന്നു. ക്രിക്കറ്റിലെ ഏറ്റവും ശാന്തനായ താരങ്ങളിലൊരാളായിരുന്നു സച്ചിനെങ്കിലും ബാല്യത്തില്‍ വികൃതിക്കാരനായ പയ്യനായിരുന്നു സച്ചിന്‍.
ചെറുപ്പം മുതല്‍ ക്രിക്കറ്റിനോട് സച്ചിന് ഇഷ്ടമുണ്ടായിരുന്നു. 1983ല്‍ കപില്‍ ദേവിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ കപ്പടിച്ചപ്പോള്‍ അത് സച്ചിനെ വളരെയധികം പ്രചോദിപ്പിച്ചു.
രമാകാന്ത് അച്ഛരേക്കറെന്ന പരിശീലകന് കീഴിലാണ് സച്ചിന്റെ പ്രതിഭ പരുവപ്പെട്ടുവന്നത്. സച്ചിന്‍ ബാറ്റ് ചെയ്യുമ്പോള്‍ സ്റ്റംപിന് മുകളില്‍ ഒരു കോയിന്‍വെച്ച് ബൗളറോട് സച്ചിന്റെ വിക്കറ്റ് നേടാന്‍ ആവിശ്യപ്പെടുമായിരുന്നു.
വിക്കറ്റ് നേടുന്നവര്‍ക്ക് ആ കോയിന്‍ കൊണ്ടുപോകാം. എന്നാല്‍ പലപ്പോഴും ബൗളര്‍മാര്‍ക്ക് വെറും കൈയോടെ മടങ്ങേണ്ടി വന്നിരുന്നു. 11ാം വയസ് മുതലാണ് സച്ചിന്‍ ക്രിക്കറ്റിനെ ഗൗരവമായി കാണാന്‍ തുടങ്ങിയത്.
സച്ചിനെ ക്രിക്കറ്റിലേക്ക് തിരിച്ചുവിട്ടതിന് പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. മാവില്‍ നിന്ന് സച്ചിന് സംഭവിച്ച വീഴ്ച്ചയാണ് അതിന് കാരണം. ഈ കഥയറിയാം.

കുസൃതിക്കാരനായ സച്ചിന്‍
ചെറുപ്പത്തില്‍ സച്ചിന്റെ കുസൃതി വീട്ടുകാരെ നന്നായി പ്രയാസപ്പെടുത്തിയിരുന്നു. സുഹൃത്തുക്കളോടൊപ്പം മരം കയറാനും കളിക്കാന്‍ പോകാനുമെല്ലാം വളരെയധികം സച്ചിന്‍ ഇഷ്ടപ്പെട്ടിരുന്നു.
മിക്ക ദിവസവും പരിക്കേറ്റിട്ട് വരുന്ന സച്ചിനെക്കൊണ്ട് കുടുംബാംഗങ്ങള്‍ കഷ്ടപ്പെട്ടു. ഒരു തവണ സുഹൃത്തുക്കളോടൊപ്പം മാവിന്റെ മുകളില്‍ കയറിയ സച്ചിന്‍ പിടിവിട്ട് താഴെപ്പോയി.
ഇത് വീട്ടുകാര്‍ കണ്ടതോടെ സച്ചിന്റെ വികൃതിക്ക് അവസാനം കാണാന്‍ സച്ചിനെ ക്രിക്കറ്റിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു.
സച്ചിന്റെ മുതിര്‍ന്ന സഹോദരന്‍ അജിത് ടെണ്ടുല്‍ക്കര്‍ അന്ന് ക്രിക്കറ്റില്‍ വളരെയധികം താല്‍പര്യമുള്ളയാളായിരുന്നു. സച്ചിന്റെ ശ്രദ്ധ ക്രിക്കറ്റിലേക്കെത്തിക്കാന്‍ അജിത് സച്ചിന് ബാറ്റ് വാങ്ങി നല്‍കുകയായിരുന്നു.
Also Read: IND vs AUS: ഡെക്ക്, ഡെക്ക്! ദുരന്തമായി സൂര്യ, നാണക്കേടിന്റെ പട്ടികയില്‍- അറിയാം

കരിയറിലെ വഴിത്തിരിവിനെക്കുറിച്ച് സച്ചിന്‍
തന്റെ കരിയര്‍ മാറ്റിയ ഈ കഥയെക്കുറിച്ച് ഒരിക്കല്‍ സച്ചിന്‍ തുറന്ന് പറയുകയുണ്ടായി. 'ബാല്യത്തിലെ ഏറ്റവും രസകരമായ സമയമായിരുന്നു അത്.
ഒരു തവണ സുഹൃത്തുക്കളോടൊപ്പം മാങ്ങാ പറിക്കാന്‍ മരത്തില്‍ കയറി. കൊമ്പൊടിഞ്ഞ് എല്ലാവരും ഒരുമിച്ച് താഴോട്ട് പോയി. അത് എന്റെ കരിയറിലെ വഴിത്തിരിവായി മാറി.
അന്നത്തെ വീഴ്ച്ചകണ്ട് സഹോദരന്‍ അജിത്തും കുടുംബാംഗങ്ങളും എന്റെ കുസൃതിക്ക് തടയിടാന്‍ തീരുമാനിച്ചു.
അതിന് അവര്‍ കണ്ടെത്തിയ വഴിയായിരുന്നു ക്രിക്കറ്റ്. മൈതാനത്തില്‍ എന്റെ ഊര്‍ജം നഷ്ടപ്പെടുത്തിക്കോളാന്‍ അവര്‍ പറഞ്ഞു. ഇവിടെയാണ് കരിയര്‍ ആരംഭിച്ചത്- സച്ചിന്‍ പറഞ്ഞു.
Also Read: ഇത് ഒത്തുകളി! ഷദാബും ബാബറും കുരുക്കില്‍, പണി കൊടുത്തത് സ്റ്റംപ് മൈക്ക്- അറിയാം

സച്ചിനെ തിരിച്ചറിഞ്ഞ രമാകാന്ത്
സച്ചിനെ ക്രിക്കറ്റ് താരമാക്കി മാറ്റിയതിന് പിന്നില്‍ രമാകാന്ത് അച്ഛരേക്കറെന്ന പരിശീലകന്റെ മികവാണ് എടുത്തു പറയേണ്ടത്.
തുടക്കത്തിലേ സ്പിന്‍ ബൗളറായിരുന്ന സച്ചിന്റെ ബാറ്റിങ് മികവ് തിരിച്ചറിഞ്ഞതും സച്ചിനെ ബാറ്റ്‌സ്മാനാക്കി മാറ്റാന്‍ കഠിന പരിശീലനം നല്‍കിയതും രമാകാന്തായിരുന്നു.
കൃത്യമായി പരിശീലനം നല്‍കിയതോടൊപ്പം ഒരിക്കല്‍ പോലും സച്ചിനെ പരിശീലനം മുടക്കാന്‍ അദ്ദേഹം അനുവദിച്ചിരുന്നില്ല.
ഒരിക്കല്‍ പരിശീലനം മുടക്കി മുംബൈയിലെ ആഭ്യന്തര ടീമുകളുടെ ഫൈനല്‍ മത്സരം കാണാന്‍ പോയ സച്ചിന്റെ മുഖത്ത് രമാകാന്ത് അടിക്കുക പോലും ചെയ്തു.
രമാകാന്ത് നല്‍കിയ ചിട്ടയായ പരിശീലനത്തിന് കീഴിലാണ് സച്ചിന്‍ ഇതിഹാസമായി വളര്‍ന്നത്. 16ാം വയസില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച സച്ചിന് പിന്നീട് തിരഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications