For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: വമ്പന്‍ റെക്കോഡുമായി കോലി, ലാറയെ മറികടന്നു! മുന്നില്‍ രണ്ട് പേര്‍ മാത്രം

മൂന്നാം ഏകദിനത്തില്‍ 54 റണ്‍സെടുത്താണ് കോലി പുറത്തായത്

1

ചെന്നൈ: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിലൂടെ വമ്പന്‍ നേട്ടത്തിലേക്കെത്തി വിരാട് കോലി. ചെന്നൈയില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കിയതോടെയാണ് കോലിയെ തേടി വമ്പന്‍ നേട്ടമെത്തിയത്.

ഓസ്‌ട്രേലിയക്കെതിരേ ഏകദിനത്തില്‍ കൂടുതല്‍ തവണ 50 പ്ലസ് സ്‌കോര്‍ നേടുന്ന താരമെന്ന റെക്കോഡില്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെ റെക്കോഡാണ് കോലി മറികടന്നത്.

ഓസ്‌ട്രേലിയ മുന്നോട്ടുവെച്ച 270 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്കായാണ് കോലി നിര്‍ണ്ണായക ഫിഫ്റ്റി നേടിയത്.

കോലിയുടെ 19ാം ഫിഫ്റ്റി പ്ലസ് സ്‌കോര്‍

കോലിയുടെ 19ാം ഫിഫ്റ്റി പ്ലസ് സ്‌കോര്‍

ഓസ്‌ട്രേലിയക്കെതിരേ കോലി 50ലധികം റണ്‍സ് നേടുന്നത് ഇതാ 19ാം തവണയാണ്. 18 തവണയാണ് ബ്രയാന്‍ ലാറക്ക് ഈ നേട്ടത്തിലേക്കെത്താനായത്.

നിലവില്‍ 19 തവണ ഈ നേട്ടത്തിലേക്കെത്തിയ ഡെസ്മണ്ട് ഹെയ്‌നിസിനൊപ്പമാണ് കോലിയുള്ളത്. രണ്ട് ഇതിഹാസങ്ങള്‍ മാത്രമാണ് ഈ റെക്കോഡില്‍ കോലിക്ക് മുന്നിലുള്ളത്.

23 തവണ ഈ നേട്ടത്തിലേക്കെത്തിയ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സും 24 തവണ ഈ നേട്ടത്തിലേക്കെത്തിയ ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കറുമാണ് കോലിക്ക് മുന്നിലുള്ളത്.

Also Read: മാവില്‍ നിന്ന് വീണു, അവിടെ സച്ചിന്റെ ക്രിക്കറ്റ് കരിയറും ആരംഭിച്ചു! ഈ സംഭവം അറിയാമോ?

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ 50പ്ലസ് റണ്‍സ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ 50പ്ലസ് റണ്‍സ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ തവണ 50ലധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് കോലി.

ഇത് 205ാമത്തെ തവണയാണ് കോലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടത്തിലെത്തുന്നത്. 211 തവണ ഈ നേട്ടത്തിലെത്തിയ ജാക്‌സ് കാലിസാണ് കോലിക്ക് തൊട്ട് മുന്നിലുള്ളത്.

264 തവണ ഈ നേട്ടത്തിലെത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കറും 217 തവണ ഈ നേട്ടത്തിലെത്തിയ റിക്കി പോണ്ടിങ്ങും 216 തവണ നേട്ടത്തിലെത്തിയ കുമാര്‍ സംഗക്കാരയുമാണ് ഈ റെക്കോഡില്‍ ആദ്യ മൂന്ന് സ്ഥാനത്ത്.

അഭിമാന നേട്ടത്തിലേക്ക് രോഹിത്

അഭിമാന നേട്ടത്തിലേക്ക് രോഹിത്

ഇന്ത്യന്‍ നായകനെന്ന നിലയില്‍ അഭിമാന നേട്ടം സ്വന്തമാക്കാന്‍ രോഹിത് ശര്‍മക്ക് സാധിച്ചു. ഇന്ത്യന്‍ നായകന്മാരില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കുന്നവരുടെ പട്ടികയിലേക്ക് രോഹിത്തുമെത്തി.

വിരാട് കോലി (12883), എംഎസ് ധോണി (11207), മുഹമ്മദ് അസ്ഹറുദ്ദീന്‍ (8095), സൗരവ് ഗാംഗുലി (7643), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (4508) എന്നിവരാണ് ഈ പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനത്ത്.

രാഹുല്‍ ദ്രാവിഡ് (4394), സുനില്‍ ഗവാസ്‌കര്‍ (4151) എന്നിവരാണ് ആറും ഏഴും സ്ഥാനത്ത്. രോഹിത് എട്ടാം സ്ഥാനത്താണ്.

ഏഷ്യയില്‍ 10000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യക്കാരനെന്ന നേട്ടത്തിലേക്കും രോഹിത് എത്തി. 10558 റണ്‍സുള്ള മുഹമ്മദ് അസ്ഹറുദ്ദീനാണ് രോഹിത്തിന് തൊട്ട് മുന്നിലുള്ളത്.

21741 റണ്‍സുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തലപ്പത്താണ്. 14685 റണ്‍സുമായി വിരാട് കോലി രണ്ടാം സ്ഥാനത്തും രാഹുല്‍ ദ്രാവിഡ് (13497), വീരേന്ദര്‍ സെവാഗ് (12155),

എംഎസ് ധോണി (10840), സൗരവ് ഗാംഗുലി (10709) എന്നിവരും ഈ റെക്കോഡില്‍ രോഹിത്തിന് മുന്നിലായുണ്ട്.

Also Read: IPL 2023: ഈ ബൗളര്‍മാരെ നോക്കിവെച്ചോ! ഈ സീസണ്‍ അടക്കിഭരിക്കും- അഞ്ച് പേരിതാ

ലോകകപ്പ് നേടാന്‍ ഇന്ത്യ മെച്ചപ്പെടണം

ലോകകപ്പ് നേടാന്‍ ഇന്ത്യ മെച്ചപ്പെടണം

ഈ വര്‍ഷം ഇന്ത്യയില്‍ ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം ഇനിയും മെച്ചപ്പെടേണ്ടിയിരിക്കുന്നു. നിലവിലെ ഇന്ത്യയുടെ ബാറ്റിങ് പ്രകടനം നിരാശയുണ്ടാക്കുന്നതാണ്.

സ്ഥിരതയോടെ ഇന്ത്യന്‍ നിരയില്‍ ബാറ്റ് ചെയ്യുന്ന ആരുമില്ല. മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച നേരിട്ടിരിക്കുകയാണ്.

രോഹിത് ശര്‍മ (30), ശുബ്മാന്‍ ഗില്‍ (37), വിരാട് കോലി (54), കെ എല്‍ രാഹുല്‍ (32), അക്ഷര്‍ പട്ടേല്‍ (2), സൂര്യകുമാര്‍ യാദവ് (0) എന്നിവരെല്ലാം പുറത്തായിക്കഴിഞ്ഞു.

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരം 10 വിക്കറ്റിന് തോറ്റിരുന്നു.

Story first published: Wednesday, March 22, 2023, 21:34 [IST]
Other articles published on Mar 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+