
മുംബൈ ഇന്ത്യന്‍സ് (8)
അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ ഇത്തവണത്തെ പ്ലേയിങ് 11ന് 8 ആണ് റേറ്റിങ്. രോഹിത് ശര്‍മയാണ് ഇത്തവണയും ടീമിന്റെ ക്യാപ്റ്റന്‍.
ടീമിലെ ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവരുടെ സമീപകാല പ്രകടനം മോശം. കറെന്‍ പൊള്ളാര്‍ഡ് വിരമിച്ചതും മുംബൈയെ ബാധിക്കും.
ജസ്പ്രീത് ബുംറ, ജൈ റിച്ചാര്‍ഡ്‌സന്‍ എന്നിവര്‍ പരിക്കേറ്റ് ടീമിന് പുറത്തായതിനാല്‍ ഇത്തവണത്തെ സീസണില്‍ അവര്‍ ഉണ്ടാവില്ല. ഇതും മുംബൈ ഇന്ത്യന്‍സിനെ പിന്നോട്ടടിക്കും.
Also Read: IND vs AUS: ഡെക്ക്, ഡെക്ക്! ദുരന്തമായി സൂര്യ, നാണക്കേടിന്റെ പട്ടികയില്‍- അറിയാം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (8.28)
ഒമ്പതാം സ്ഥാനം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ്. പരിക്കേറ്റ കെകആര്‍ നായകന്‍ ശ്രേയസ് അയ്യര്‍ ഇത്തവണത്തെ ഐപിഎല്ലിനില്ല. ഇത് ടീമിനെ ബാധിക്കും.
വെങ്കടേഷ് അയ്യര്‍, നിധീഷ് റാണ, റിങ്കു സിങ്, ആന്‍ഡ്രേ റസല്‍ എന്നിവരെയൊന്നും വിശ്വസ്തരെന്ന് വിളിക്കാനാവില്ല.
സുനില്‍ നരെയ്ന്‍, ആന്‍ഡ്രെ റസല്‍ എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ കെകെആര്‍ ദുര്‍ബലരുടെ നിരയാണ്. അതുകൊണ്ട് തന്നെ ഇത്തവണയും അത്ഭുതം പ്രതീക്ഷിക്കാനാവില്ല.

രാജസ്ഥാന്‍ റോയല്‍സ് (8.318 )
സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് വലിയ ആരാധക പിന്തുണയുള്ള ടീമാണ്. എന്നാല്‍ ഇത്തവണത്തെ അവരുടെ പ്ലേയിങ് 11ന് 8.318 റേറ്റിങ്ങാണ് നല്‍കാന്‍ സാധിക്കുക.
ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ ബാറ്റിങ് നിര ശോകം. ബട്‌ലറില്‍ നിന്ന് ഇത്തവണയും മഹാത്ഭുതം പ്രതീക്ഷിക്കാനാവില്ല. ഷിംറോന്‍ ഹെറ്റ്‌മെയറും വിശ്വസ്തനല്ല.
യുസ് വേന്ദ്ര ചഹാല്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട് ഉള്‍പ്പെടുന്ന ബൗളിങ് നിര ഭേദപ്പെട്ടതാണ്. എങ്കിലും അതി ശക്തരെന്ന് രാജസ്ഥാനെ വിളിക്കാനാവില്ല.

ഡല്‍ഹി ക്യാപിറ്റല്‍സ് (8.326)
റിഷഭ് പന്തിന്റെ അഭാവത്തില്‍ ഡേവിഡ് വാര്‍ണറാണ് ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുന്നത്. പൃഥ്വി ഷാ, ലളിത് യാദവ്, സര്‍ഫറാസ് ഖാന്‍, മനീഷ് പാണ്ഡെ എന്നിവരെല്ലാം ശരാശരി മാത്രം.
അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ബൗളിങ് നിരയും ശരാശരി മാത്രം. ഈ സാഹചര്യത്തെ ഡല്‍ഹിയെ കരുത്തരുടെ നിരയെന്ന് വിളിക്കാനാവില്ല.
Also Read: ഇത് ഒത്തുകളി! ഷദാബും ബാബറും കുരുക്കില്‍, പണി കൊടുത്തത് സ്റ്റംപ് മൈക്ക്- അറിയാം

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് (8.477)
അഞ്ചാം സ്ഥാനത്ത് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സാണ്, കെ എല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗവില്‍ സൂപ്പര്‍ താരങ്ങളുടെ വലിയ നിരയുണ്ട്.
എന്നാല്‍ വിശ്വസ്തരെന്ന് വിളിക്കാവുന്നവരുടെ അഭാവമുണ്ട്. ക്വിന്റന്‍ ഡീകോക്ക്, ദീപക് ഹൂഡ, നിക്കോളാസ് പൂരന്‍, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരാണ് ബാറ്റിങ് നിരയിലെ പ്രമുഖര്‍.
മൊഹ്‌സിന്‍ ഖാന്‍, മാര്‍ക്ക് വുഡ്, ആവേഷ് ഖാന്‍, രവി ബിഷ്‌നോയ് എന്നിവരാണ് ബൗളിങ് നിരയിലെ പ്രധാനികള്‍. ഇവരെല്ലാം ശരാശരി മാത്രം.

ആര്‍സിബി ഏറ്റവും ബെസ്റ്റ്
ഏറ്റവും ബെസ്റ്റ് പ്ലേയിങ് 11 റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെയാണ്. 8.788 റേറ്റിങ്ങാണ് ടീമിനുള്ളത്. വിരാട് കോലി, ഫഫ് ഡുപ്ലെസിസ്, ഗ്ലെന്‍ മാക്‌സ് വെല്‍, ദിനേഷ് കാര്‍ത്തിക് എന്നിവരെല്ലാം അനുഭവസമ്പന്നര്‍.
വനിന്‍ഡു ഹസരങ്ക നയിക്കുന്ന സ്പിന്‍ ബൗളിങ് നിരയും കരുത്തുറ്റതാണ്. ജോഷ് ഹെയ്‌സല്‍വുഡ്, മുഹമ്മദ് സിറാജ് എന്നിവര്‍ ഉള്‍പ്പെടുന്ന പേസ് നിരയും ശക്തം.
എംഎസ് ധോണി, ഡെവോണ്‍ കോണ്‍വെ, അമ്പാട്ടി റായിഡു, ബെന്‍ സ്റ്റോക്‌സ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന സിഎസ്‌കെയ്ക്ക് രണ്ടാം സ്ഥാനം നല്‍കാം. 8.697 ആണ് റേറ്റിങ്.
പഞ്ചാബ് കിങ്‌സ് (8.644) മൂന്നാം സ്ഥാനത്തുണ്ട്. ശിഖര്‍ ധവാന്‍, ലിയാം ലിവിങ്സ്റ്റണ്‍, കഗിസോ റബാഡ, അര്‍ഷദീപ് സിങ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന പഞ്ചാബ് ശക്തം.
നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് 8.567 റേറ്റിങ്ങോടെ നാലാം സ്ഥാനത്തുണ്ട്. ഹര്‍ദിക് പാണ്ഡ്യ, വൃദ്ധിമാന്‍ സാഹ, ഡേവിഡ് മില്ലര്‍, റാഷിദ് ഖാന്‍ എന്നിവരെല്ലാം ഗുജറാത്തിനൊപ്പമുണ്ട്.
8.5 റേറ്റിങ്ങോടെ സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് അഞ്ചാം സ്ഥാനത്താണ്. മായങ്ക് അഗര്‍വാള്‍, എയ്ഡന്‍ മാര്‍ക്രം, ഗ്ലെന്‍ ഫിലിപ്‌സ്, ടി നടരാജന്‍, ഉമ്രാന്‍ മാലിക് എന്നിവരെല്ലാം ഹൈദരാബാദിലുണ്ട്.


Click it and Unblock the Notifications












