For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഡല്‍ഹി ധവാനെയും റബാദയേയും കൈവിട്ടത് മണ്ടത്തരം, നിലനിര്‍ത്തണമായിരുന്നു; ഉത്തപ്പ

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം അടുത്ത മാസം നടക്കാന്‍ പോവുകയാണ്. അതിന് മുന്നോടിയായി താരങ്ങളെ നിലനിര്‍ത്തിക്കഴിഞ്ഞു. പല താരങ്ങളും സര്‍പ്രൈസ് നീക്കം തന്നെയാണ് നടത്തിയിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സ്,ഡല്‍ഹി ക്യാപിറ്റല്‍സ്,കെകെആര്‍,സിഎസ്‌കെ ടീമുകളാണ് നാല് താരങ്ങളെ വീതം നിലനിര്‍ത്തിയത്. രാജസ്ഥാനും ആര്‍സിബിയും ഹൈദരാബാദും മൂന്ന് താരങ്ങളെയും പഞ്ചാബ് കിങ്‌സ് രണ്ട് താരങ്ങളെയുമാണ് നിലനിര്‍ത്തിയത്.

1

സിഎസ്‌കെ എംഎസ് ധോണിയെ നിലനിര്‍ത്തിയത് പലരെയും അത്ഭുതപ്പെടുത്തി. രാജസ്ഥാന്‍ ജോഫ്രാ ആര്‍ച്ചറെയും ബെന്‍ സ്റ്റോക്‌സിനെയും കൈവിട്ട് യശ്വസി ജയ്‌സ്വാളിനെ നിലനിര്‍ത്തിയതും അല്‍പ്പം കൗതുക തീരുമാനമായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സ് മുന്‍ നായകന്‍ ശ്രേയസ് അയ്യരെയും മിന്നും ഫോമിലുള്ള ശിഖര്‍ ധവാനെ കൈവിട്ടതും അപ്രതീക്ഷിത നീക്കം തന്നെയായിരുന്നു. നായകനായി റിഷഭ് പന്തിനെയും അക്ഷര്‍ പട്ടേല്‍,ആന്‍ റിച്ച് നോക്കിയേ,പൃഥ്വി ഷാ എന്നിവരെയുമാണ് ഡല്‍ഹി നിലനിര്‍ത്തിയത്.

Also Read: ലോക അത്‌ലറ്റിക്‌സ് പുരസ്‌കാരം; വുമണ്‍ ഓഫ് ദി ഇയറായി അഞ്ജു ബോബി ജോര്‍ജ്

2

ഇപ്പോഴിതാ ഡല്‍ഹി ധവാനെയും ഉത്തപ്പയേയും കൈവിട്ടത് മണ്ടന്‍ തീരുമാനമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. 'ശിഖര്‍ ധവാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി ശ്രദ്ധേയ പ്രകടനമാണ് നടത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ധവാനെ ഒഴിവാക്കിയതിനെ മികച്ച തീരുമാനമായി കാണാനാവില്ല. കഗിസോ റബാദയും ആന്‍ റിച്ച് നോക്കിയേയും ചേരുന്ന ഡല്‍ഹിയുടെ ബൗളിങ് നിരയാണ് ഏറ്റവും അപകടകാരികളായി ഉണ്ടായിരുന്നത്. മാച്ച് വിന്നിങ് ബൗളിങ് നിരയായിരുന്നു ഇത്. കൂടാതെ ധവാനും പൃഥ്വിയും ചേരുന്നത് എത്രത്തോളം മികച്ച കൂട്ടുകെട്ടാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതില്‍ ധവാനെ ഒഴിവാക്കിയത് സര്‍പ്രൈസ് നീക്കം തന്നെയായിരുന്നു'-ഉത്തപ്പ പറഞ്ഞു.

Also Read: IPL 2022: 'ക്യാപ്റ്റനെന്ന നിലയിലെ ധോണിയുടെ മികവില്‍ ആര്‍ക്കാണ് സംശയം', സിഎസ്‌കെ സിഇഒ

3

സമീപകാലത്തായി മികച്ച പ്രകടനമാണ് ധവാന്‍ കാഴ്ചവെച്ചിരുന്നതെങ്കിലും പ്രായം പ്രശ്‌നമാണ്. അതുകൊണ്ടാണ് ധവാനെ ടീം കൈവിട്ടത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിട്ട് ഡല്‍ഹിയിലെത്തിയ ധവാന്‍ ശ്രദ്ധേയ പ്രകടനം തന്നെ ടീമിനൊപ്പം നടത്തിയെങ്കിലും ഇത്തവണ താരത്തെ ഒഴിവാക്കാന്‍ ടീം നിര്‍ബന്ധിതരാവുകയായിരുന്നു. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ് ധവാനുള്ളത്. ഇതും ടീം ധവാനെ തഴയാനുള്ള കാരണങ്ങളിലൊന്നാണ്.

Also Read: IND-A vs SA-A: ലീഡിനായി ഇന്ത്യ പൊരുതുന്നു, നിലയുറപ്പിച്ച് വിഹാരി, ഇഷാന് അര്‍ധ സെഞ്ച്വറി നഷ്ടം

4

കഗിസോ റബാദയെ ഒഴിവാക്കാനുള്ള കാരണം സമീപകാല ഫോമാണ്.2020ലെ പര്‍പ്പിള്‍ ക്യാപ് ജേതാവാണെങ്കിലും പിന്നീടുള്ള പ്രകടനങ്ങളെല്ലാം തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. അവസാന സീസണിലെ ഐപിഎല്ലില്‍ തീര്‍ത്തും നിറം മങ്ങിയ റബാദ തല്ലുകൊള്ളി ബൗളറായി മാറിയെന്ന് പറയാം. കൂടാതെ അവസാന ടി20 ലോകകപ്പിലും പ്രതീക്ഷക്കൊത്ത് ഉയരാനായില്ല.

Also Read: IND vs NZ: 'മുംബൈയിലേത് പുജാരയുടെയും രഹാനെയുടെയും അവസാന ഇന്നിങ്‌സ്', മുന്‍ ഇംഗ്ലണ്ട് പേസര്‍

5

അതേ സമയം റബാദയുടെ ദക്ഷിണാഫ്രിക്കയിലെ സഹതാരമായ നോക്കിയേ മികച്ച ഫോമിലുള്ള താരമാണ്. മികച്ച ലൈനും ലെങ്തും കാത്ത് പന്തെറിയുന്ന നോക്കിയേ വിക്കറ്റ് വീഴ്ത്താനും റണ്‍സ് നിരക്ക് പിടിച്ചുനിര്‍ത്താനും മികവ് കാട്ടുന്നു. ഡെത്ത് ഓവറിലും ന്യൂബോളിലും ഒരുപോലെ മികവ് കാട്ടാന്‍ സാധിക്കുന്ന താരമെന്ന നിലയിലും റബാദയെക്കാള്‍ നിലവില്‍ യോഗ്യന്‍ നോക്കിയേയാണ്. അതുകൊണ്ടുതന്നെ ഈ നീക്കം മികച്ചതുതന്നെയാണ്.

Also Read: IND vs NZ: കരുണ്‍ നായരോട് ചെയ്തത് ശ്രേയസിനോടും ഇന്ത്യ ചെയ്യുമോ? പരസ് മാംബ്രേ പറയുന്നു

6

പൃഥ്വി ഷായെ നിലനിര്‍ത്തിയത് മികച്ച നീക്കമെന്ന് വിലയിരുത്താനാവില്ല. കാരണം പവര്‍പ്ലേയില്‍ തല്ലിത്തകര്‍ക്കാന്‍ കെല്‍പ്പുള്ള ഓപ്പണറാണെങ്കിലും സ്ഥിരത പ്രശ്‌നമാണ്. വലിയ ഇന്നിങ്‌സ് കളിക്കാന്‍ പലപ്പോഴും അദ്ദേഹത്തിന് സാധിക്കാറില്ല. സാങ്കേതികമായി ഇനിയുമേറെ മെച്ചപ്പെടാനുള്ള പൃഥ്വിയെ നിലനിര്‍ത്തിയത് ടീമിന് ഗുണം ചെയ്യുമോയെന്നത് കണ്ടറിയണം.

Also Read: IND vs NZ: രഹാനെയെക്കാള്‍ കൂടുതല്‍ സമ്മര്‍ദ്ദം പുജാരക്കാവും, ഇവരിലൊരാള്‍ മാറണം- സഹീര്‍ ഖാന്‍

7

അക്ഷര്‍ പട്ടേലിനെ സ്പിന്നറെ നിലയില്‍ പരിഗണിക്കാമെങ്കിലും സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ വലിയ റെക്കോഡുകള്‍ അവകാശപ്പെടാനാവില്ല. അതുകൊണ്ട് തന്നെ അക്ഷറിനെ നിലനിര്‍ത്തിയതിനെയും മികച്ച നീക്കമെന്ന് വിളിക്കാനാവില്ല. ഡല്‍ഹിയെ ഒരു തവണ പ്ലേ ഓഫിലും ഒരു തവണ ഫൈനലിലും എത്തിച്ച നായകനായ ശ്രേയസിനെ കൈവിട്ടതും ടീമിന് തിരിച്ചടിയായി മാറിയേക്കും.

Story first published: Friday, December 3, 2021, 13:11 [IST]
Other articles published on Dec 3, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+