For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: പുതിയ രണ്ട് ടീമുകള്‍, നായകന്മാരായി ആരൊക്കെ? ഈ മൂന്ന് പേര്‍ സാധ്യതാ പട്ടികയില്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആരംഭിക്കുമ്പോള്‍ അടിമുടി മാറ്റങ്ങള്‍. പുതിയ രണ്ട് ടീമുകളെ തിരഞ്ഞെടുത്തതോടെ 10 ടീമുമായാവും അടുത്ത സീസണിലെ പോരാട്ടങ്ങള്‍ നടക്കുക. മത്സരങ്ങളുടെ എണ്ണവും ആവേശകാഴ്ചകളുടെ ദിവസങ്ങളും കൂടിയതോടെ ആരാധകരും ഹാപ്പി. അടുത്ത സീസണിന് മുന്നോടിയായി മെഗാ താരലേലവും നടക്കാനുണ്ട്. ഇതോടെ പുതിയ താരനിരയുമായാവും 10 ടീമുകളും എത്തുക. നാല് താരങ്ങളെ വീതമേ നിലനിര്‍ത്താനാവു എന്നതിനാല്‍ പല പ്രമുഖര്‍ക്കും ടീമിലെ സ്ഥാനം നഷ്ടമാവുമെന്നുറപ്പ്.

1

മുംബൈ ഇന്ത്യന്‍സിനെയാവും പ്രധാനമായും മെഗാ താരലേലം പ്രതികൂലമായി ബാധിക്കുക. ലഖ്‌നൗ,അഹമ്മദാബാദ് എന്നീ ടീമുകളാണ് പുതിയതായി എത്തുന്നത്. ഈ ടീമുകളുടെ ഔദ്യോഗിക പേരുകള്‍ ഇനി പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു. ഡിസംബറില്‍ മെഗാ താരലേലം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ടീമുകള്‍ എത്തുമ്പോള്‍ അവര്‍ക്ക് ടൂര്‍ണമെന്റില്‍ ടീം കെട്ടിപ്പടുക്കാന്‍ മികച്ചൊരു നായകനെ ആവിശ്യമാണ്.

പല സൂപ്പര്‍ താരങ്ങളും നിലവിലെ ടീം മാറാനിരിക്കുന്നതോടെ നായകനെ കണ്ടെത്താന്‍ അധികം പ്രയാസപ്പെടേണ്ടി വരില്ല.ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന നിരവധി താരങ്ങള്‍ ഉണ്ടെങ്കിലും ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന ചില താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

Also Read: T20 World Cup: ഹാര്‍ദിക്കേ നീ തീര്‍ന്നു! പിടിച്ചു പുറത്തു 'കളയാന്‍' കോലിയും ശാസ്ത്രിയും

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

പുതിയ ടീമിന്റെ നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ പ്രധാനി ഡേവിഡ് വാര്‍ണറാണ്. 2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കിരീടത്തിലേക്കെത്തിച്ച നായകനാണ് വാര്‍ണര്‍. എന്നാല്‍ ഈ സീസണില്‍ ഹൈദരാബാദുമായി അഭിപ്രായഭിന്നതയിലായിരുന്നു വാര്‍ണര്‍. മോശം ഫോമിലായിരുന്ന വാര്‍ണറെ പാതി വഴിയില്‍ നായകസ്ഥാനത്ത് നിന്ന് മാറ്റുകയും പ്ലേയിങ് 11ല്‍ നിന്ന് തഴയുകയും ചെയ്തു. ഈ സീസണ്‍ അവസാനിച്ചതിന് പിന്നാലെ ഹൈദരാബാദ് ആരാധകരോട് വിടപറയല്‍ വാര്‍ണര്‍ പ്രഖ്യാപിച്ചിരുന്നു.

Also Read: T20 World Cup 2021: പാകിസ്ഥാനോട് തോറ്റു, സെമിയിലെത്താന്‍ ഇന്ത്യ എന്തുചെയ്യണം? മുന്നില്‍ വലിയ കടമ്പ

3

അതിനാല്‍ അടുത്ത സീസണില്‍ അദ്ദേഹത്തെ പുതിയ ടീമിനൊപ്പം കാണാനാവുമെന്നുറപ്പ്. നിലവിലെ സാധ്യതകള്‍ പ്രകാരം അഹമ്മദാബാദ് ടീമിനൊപ്പം വാര്‍ണര്‍ നായകനായി എത്താനാണ് സാധ്യത. സമീപകാലത്ത് മോശം ഫോമിലാണെങ്കിലും ഐപിഎല്ലില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണ് വാര്‍ണര്‍. പുതിയ ടീമിനെ മികച്ച നിലയിലേക്കെത്തിക്കാന്‍ കെല്‍പ്പുള്ള നായകന്‍ കൂടിയാണ് വാര്‍ണര്‍.

Also Read: T20 World Cup: ഇന്ത്യ ചോദിച്ചു വാങ്ങിയ തോല്‍വി- അഞ്ചു ചോദ്യങ്ങള്‍ക്കു കോലി ഉത്തരം നല്‍കണം!

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

പഞ്ചാബ് കിങ്‌സ് നായകനായിരുന്ന കെ എല്‍ രാഹുല്‍ അടുത്ത സീസണില്‍ ടീമിനൊപ്പം ഉണ്ടാവില്ലെന്നുറപ്പ്. നായകനെന്ന നിലയില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാത്ത താരമാണ് രാഹുല്‍. എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ ഏത് ഫ്രാഞ്ചൈസിയേയും മോഹിപ്പിക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. 2018 മുതല്‍ ഇക്കഴിഞ്ഞ സീസണ്‍വരെ 550 റണ്‍സില്‍ കൂടുതല്‍ എല്ലാ സീസണിലും രാഹുല്‍ നേടി.

Also Read: T20 World Cup 2021: ഇന്ത്യയെ ചതിച്ചത് അമിത ആത്മവിശ്വാസമല്ല, പാകിസ്താന്റെ പോരാട്ട വീര്യമാണ്

5

എന്നാല്‍ പുതിയ ടീമിന്റെ നായകനായി രാഹുല്‍ എത്തുന്നത് വലിയ ഗുണം ചെയ്‌തേക്കില്ല. സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ മികവില്ലാത്ത നായകനായാണ് ഇതുവരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. കാര്യങ്ങളിങ്ങനെയാണെങ്കിലും നായകനായി പരിഗണിക്കപ്പെടുന്നവരില്‍ ഒരാളാണ് രാഹുല്‍. പുതിയ ടീമിനൊപ്പം നായകസ്ഥാനം ലഭിക്കുമോയെന്ന് കണ്ടറിയണം.

Also Read: T20 World Cup 2021: 'ഹര്‍ദിക് പാണ്ഡ്യയെ കളിപ്പിച്ചതാണ് ഇന്ത്യ ചെയ്ത വലിയ തെറ്റ്'- ബ്രാഡ് ഹോഗ്

സ്റ്റീവ് സ്മിത്ത്

സ്റ്റീവ് സ്മിത്ത്

ലഖ്‌നൗവില്‍ നിന്നുള്ള ഫ്രാഞ്ചൈസിയുടെ ഉടമകള്‍ 2016-2017 സീസണില്‍ കളിച്ച റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിന്റെ ഉടമകളാണ്. അന്ന് എംഎസ് ധോണിയുള്ളപ്പോഴും സ്റ്റീവ് സ്മിത്തിനെയാണ് ഒരു സീസണില്‍ അവര്‍ നായകനാക്കിയിരുന്നത്. ഫൈനലില്‍ ടീമിനെ എത്തിക്കാനും സ്മിത്തിന് സാധിച്ചിരുന്നു. നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ സ്മിത്തിനെ വരുന്ന സീസണില്‍ ടീം കൈവിട്ടേക്കും. അങ്ങനെ വന്നാല്‍ ലഖ്‌നൗ ടീം നായകസ്ഥാനത്തേക്ക് സ്മിത്തിനെ പരിഗണിക്കാന്‍ സാധ്യത കൂടുതല്‍.

Also Read: T20 World Cup: രണ്ടേ രണ്ടു ബോള്‍, ഇന്ത്യയുടെ കഥ കഴിഞ്ഞു!- ക്ലൂ പോലുമില്ലായിരുന്നെന്ന് അക്തര്‍

7

മുന്‍ ഓസീസ് നായകനായ സ്മിത്ത് രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അനുഭവസമ്പന്നനായ സ്മിത്തിനെ നായകസ്ഥാനത്തേക്ക് എത്തിച്ചാല്‍ ടീമിനെ മികച്ച ടീമില്‍ കെട്ടിപ്പടുക്കാന്‍ സാധിച്ചേക്കും. ഇതിനാല്‍ സ്മിത്ത് ലഖ്‌നൗ ടീം നായകനായെത്താനുള്ള സാധ്യതകളേറെ.

Story first published: Tuesday, October 26, 2021, 14:42 [IST]
Other articles published on Oct 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+