
ലഭിക്കുന്ന സൂചനകള്‍ പ്രകാരം അഹമ്മദാബാദിന്റെ പരിശീലകനായി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും ഇന്ത്യയെ 2011ലെ ഏകദിന ലോകകപ്പ് കിരീടം ചൂടിച്ച പരിശീലകനുമായ ഗാരി കേഴ്സ്റ്റന്‍ എത്തുമെന്നാണ്. ബൗളിങ് പരിശീലകനായി മുന്‍ ഇന്ത്യന്‍ പേസറും ആര്‍സിബിയുടെ ബൗളിങ് പരിശീലകനുമായിരുന്ന ആശിഷ് നെഹ്‌റയെയും അഹമ്മദാബാദ് നിയമിച്ചേക്കും.
Also Read: 'എപ്പോഴും ആ ടീമിനൊപ്പം കളിക്കാനാണ് ആഗ്രഹിക്കുന്നത്', ഇഷ്ട ടീമിനെ തിരഞ്ഞെടുത്ത് ശുബ്മാന്‍ ഗില്‍

കേഴ്സ്റ്റന്‍ നേരത്തെ ആര്‍സിബിയുടെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പരിശീലകനെന്ന നിലയില്‍ മികച്ച റെക്കോഡും അദ്ദേഹത്തിന് അവകാശപ്പെടാം. അഹമ്മദാബാദ് പുതിയതായി എത്തുന്ന ടീമായതിനാല്‍ത്തന്നെ മികച്ചൊരു ടീമിനെ സൃഷ്ടിച്ചെടുക്കാന്‍ അനുഭവസമ്പന്നരായ പരിശീലകര്‍ ഒപ്പം വേണം. അതുകൊണ്ട് തന്നെ കേഴ്‌സ്റ്റന്റെ സാന്നിധ്യം അഹമ്മദാബാദിന് കരുത്താവുമെന്നുറപ്പ്.
Also Read: ഹാര്‍ദിക്കിന് ഒരു ഫോര്‍മാറ്റ് പോലും കളിക്കാനാവില്ല!, ആരാധകരെ ഞെട്ടിച്ച് മുന്‍ പാക് ക്യാപ്റ്റന്‍

രവി ശാസ്ത്രി പരിശീലകനെന്ന നിലയില്‍ ഒപ്പമുണ്ടായിരുന്നെങ്കില്‍ ടീമിനത് കൂടുതല്‍ കരുത്ത് പകരുമായിരുന്നു. എന്നാല്‍ അല്‍പ്പനാള്‍ വിശ്രമം ആവിശ്യമാണെന്നാണ് അദ്ദേഹം പറഞ്ഞത്. 'ബയോബബിളില്‍ നിന്ന് ഞാന്‍ പുറത്തുവന്നിട്ടേയുള്ളു. അല്‍പ്പം ശുദ്ധവായു ആവിശ്യമാണ്. പുതിയ പരിശീലകസ്ഥാനത്തെപ്പറ്റി ആരോടും സംസാരിച്ചിട്ടില്ല. ചര്‍ച്ചകളും നടത്തിയിട്ടില്ല. ഈ സമയത്ത് ഇടവേള ആഘോഷിക്കാനാണ് ശ്രമിക്കുന്നത്'-രവി ശാസ്ത്രി പറഞ്ഞു. പരിശീലകനാവുന്നതിന് മുമ്പ് സ്റ്റാര്‍ സ്‌പോര്‍ട്‌സിനൊപ്പം നിരൂപകനായി അദ്ദേഹം ഉണ്ടായിരുന്നു. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയില്‍ കളി വിലയിരുത്താന്‍ രവി ശാസ്ത്രി സ്റ്റാര്‍ സ്‌പോര്‍ട്‌സിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
Also Read: '23 വര്‍ഷ കരിയറിന് വിട', എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഹര്‍ഭജന്‍ സിങ്

ലേലത്തിന് മുമ്പ് പഴയ എട്ട് ടീമുകളും തങ്ങളുടെ നിലനിര്‍ത്തലുകള്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇനി പുതിയ രണ്ട് ടീമുകള്‍ക്ക് മൂന്ന് താരങ്ങളെ വീതം നിലനിര്‍ത്താനുള്ള അവസരമാണുള്ളത്. ലഖൗന് ടീം കെ എല്‍ രാഹുല്‍,റാഷിദ് ഖാന്‍,ഇഷാന്‍ കിഷന്‍ എന്നിവരെയാവും സ്വന്തമാക്കുകയെന്നാണ് വിവരം. ഇതില്‍ നായകസ്ഥാനക്കേത്തെത്തുന്ന രാഹുലിന് 20 കോടിയാണ് ഓഫര്‍ നല്‍കിയിരിക്കുന്നതെന്നുമാണ് സൂചന.
Also Read: ക്രിക്കറ്റ് പ്രേമികള്‍ക്കു ക്രിസ്മസ് സമ്മാനം, വീണ്ടുമൊരു ഇന്ത്യ- പാക് ത്രില്ലര്‍! കണക്കുതീര്‍ക്കുമോ?

അതേ സമയം അഹമ്മദാബാദ് ഡേവിഡ് വാര്‍ണര്‍,ശ്രേയസ് അയ്യര്‍,ഹര്‍ദിക് പാണ്ഡ്യ എന്നിവരെയാണ് ലക്ഷ്യമിടുന്നതെന്നാണ് വിവരം. ശ്രേയസിനെയാണ് നായകസ്ഥാനത്തേക്ക് അഹമ്മദാബാദ് പരിഗണിക്കുന്നതെന്നാണ് വിവരം. രണ്ട് സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ച ശ്രേയസ് ഒരു തവണ പ്ലേ ഓഫിലേക്കും ഒരു തവണ ഫൈനലിലേക്കും ടീമിനെയെത്തിച്ചിരുന്നു. എന്നാല്‍ റിഷഭ് പന്തിനെ നായകസ്ഥാനത്ത് നിലനിര്‍ത്തിയ ഡല്‍ഹി ശ്രേയസിനെ ഒഴിവാക്കുകയായിരുന്നു.
Also Read: 1983ലെ ലോകകപ്പ് വിജയത്തിനു ശേഷം ഞങ്ങള്‍ ഭക്ഷണം കിട്ടാതെ ഉറങ്ങി!- വെളിപ്പെടുത്തലുമായി കപില്‍

വാര്‍ണറെ ഹൈദാരാബാദ് കൈവിട്ടതാണ്. 2016ല്‍ ടീമിനെ ചാമ്പ്യന്മാരാക്കിയ നായകനാണ് വാര്‍ണറെങ്കിലും ടീം മാനേജ്‌മെന്റുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണ് അദ്ദേഹം ടീം വിട്ടത്. വാര്‍ണര്‍ അഹമ്മദാബാദിലെത്തുന്നത് ടീമിനെ സംബന്ധിച്ച് മുതല്‍ക്കൂട്ടാണ്. മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ ഹര്‍ദിക് പാണ്ഡ്യ സമീപകാലത്തായി ഇന്ത്യന്‍ ടീമില്‍ നിന്നടക്കം പുറത്താണ്. തുടര്‍ പരിക്കും ഫോമില്ലായ്മയുമാണ് പ്രശ്‌നം.
Also Read: ടെസ്റ്റില്‍ രോഹിത് ക്ലിക്കായതെങ്ങനെ? ഒരേയൊരു കാരണം മാത്രം- ചൂണ്ടിക്കാട്ടി സച്ചിന്‍

എന്നാല്‍ നിലവില്‍ ശക്തമായ പരിശീലനത്തിലാണ് ഹര്‍ദിക്. ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ഹര്‍ദിക്കുള്ളത്. വരാനിരിക്കുന്ന ഐപിഎല്ലില്‍ ഗംഭീര പ്രകടനം നടത്തി ഇന്ത്യന്‍ ടീമിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് ഹര്‍ദിക്കിന്റെ ലക്ഷ്യം. പുറം വേദനെയെത്തുടര്‍ന്ന് പന്തെറിയാന്‍ സാധിക്കാത്ത ഹര്‍ദിക്കിന് തിരിച്ചുവരവില്‍ പഴയ ഓള്‍റൗണ്ട് മികവ് കാട്ടാനാവുമോയെന്നത് കണ്ടറിയണം.


Click it and Unblock the Notifications











