For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: റിഷഭ് പന്ത് ഡല്‍ഹി നായകനായി തുടരും, ധവാനും അശ്വിനും ശ്രേയസും പുറത്തേക്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള താരലേലം അടുത്ത മാസം നടക്കാനിരിക്കെ ആരെയൊക്കെ നിലനിര്‍ത്തുമെന്ന തിരക്കിട്ട ആലോചനയിലാണ് ടീമുകള്‍. പല സൂപ്പര്‍ താരങ്ങളും അവസാന സീസണോടെ തന്നെ കൂടുമാറ്റം പ്രഖ്യാപിച്ചതിനാല്‍ വാശിയേറിയ താരലേലം തന്നെയാണ് ഇത്തവണ പ്രതീക്ഷിക്കപ്പെടുന്നത്. പല ടീമുകളും സൂപ്പര്‍ താരങ്ങളെ കൈവിട്ട് പൊളിച്ചെഴുത്തിനുള്ള തയ്യാറെടുപ്പിലാണ്.

1

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡല്‍ഹി ക്യാപിറ്റല്‍സ് റിഷഭ് പന്തിനെ ക്യാപ്റ്റനായി നിലനിര്‍ത്തും. അവസാന സീസണില്‍ ശ്രേയസിന് പരിക്കേറ്റതോടെ പകരം നായകസ്ഥാനത്തേക്കെത്തിയ താരമാണ് റിഷഭ് പന്ത്. ടീമിനെ പ്ലേ ഓഫിലെത്തിക്കാനായെങ്കിലും ഫൈനലിലേക്കെത്തിക്കാന്‍ റിഷഭിന് സാധിച്ചിരുന്നില്ല. എങ്കിലും നായകനായി റിഷഭ് തുടരുമെന്നാണ് ഡല്‍ഹി ടീം വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Also Read: IND vs NZ Test: 'ഇന്ത്യയുടെ സ്പിന്നിനെ നേരിടുക പ്രയാസം', വെല്ലുവിളി എന്തെന്ന് അറിയാം- വില്യംസന്‍

2

ടീമിന്റെ നായകസ്ഥാനം ലഭിക്കാത്ത പക്ഷം ശ്രേയസ് അയ്യര്‍ ടീം വിടുമെന്നുറപ്പാണ്. നിലവില്‍ പല ടീമുകള്‍ക്കും നായകനെ ആവിശ്യമുള്ളതിനാല്‍ ശ്രേയസ് അയ്യര്‍ക്കായി പല പ്രമുഖരും രംഗത്തെത്തിയേക്കും. വിരാട് കോലി നയിക്കുന്ന ആര്‍സിബിക്ക് പുതിയ നായകനെ വേണം. അവസാന സീസണോടെ കോലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിനാല്‍ തല്‍സ്ഥാനത്തേക്ക് ആരെന്നത് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാര്യമാണ്. കെ എല്‍ രാഹുല്‍ ലഖ്‌നൗ ടീം നായകനാവുമെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ ശ്രേയസ് അയ്യര്‍ ആര്‍സിബി ക്യാപ്റ്റനായി എത്തിയേക്കും.

Also Read: വിരാട് കോലി, ജോ റൂട്ട്, കെയ്ന്‍ വില്യംസന്‍, ആരാണ് മികച്ച ക്യാപ്റ്റന്‍? തിരഞ്ഞെടുത്ത് സല്‍മാന്‍ ബട്ട്

3

മറ്റ് ചില പ്രധാന താരങ്ങളെയും ഡല്‍ഹി ഒഴിവാക്കും. അതില്‍ പ്രധാന താരം ശിഖര്‍ ധവാനാണ്. അവസാന രണ്ട് സീസണിലും ഡല്‍ഹിക്കായി ഗംഭീര പ്രകടനമാണ് ധവാന്‍ കാഴ്ചവെച്ചത്. എന്നാല്‍ പ്രതീക്ഷക്കൊത്ത സ്‌ട്രൈക്കറേറ്റില്‍ കളിക്കാന്‍ ധവാന് സാധിച്ചിട്ടില്ല. അതിനാല്‍ ഇന്ത്യയിലേക്ക് ഐപിഎല്‍ തിരിച്ചെത്തുമ്പോള്‍ ധവാനെ നിലനിര്‍ത്തേണ്ടെന്ന നിലപാടിലാണ് ഡല്‍ഹി ടീം മാനേജ്‌മെന്റ്. നിലവില്‍ ഇന്ത്യയുടെ ടി20 ടീമിന് പുറത്താണ് ധവാനുള്ളത്. 2020 സീസണില്‍ 618 റണ്‍സും കഴിഞ്ഞ സീസണില്‍ 587 റണ്‍സും നേടിയ ധവാനെ ഒഴിവാക്കിയാല്‍ വാങ്ങാന്‍ പുതിയ ടീമുകളിലൊന്ന് തയ്യാറായേക്കും.എന്നാല്‍ പ്രായം 36 ആയി എന്നതാണ് ധവാനെ നിലനിര്‍ത്തുന്നതില്‍ പ്രധാന തടസം.

Also Read: IND vs NZ Test: ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്ത് ആകാശ് ചോപ്ര, മൂന്ന് സ്പിന്നര്‍മാര്‍ക്ക് ഇടം

4

സീനിയര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്തുകയും ഗംഭീര പ്രകടനം കാഴ്ചവെക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അശ്വിനെ ഡല്‍ഹി കൈവിടുമെന്നാണ് വിവരം. ഇക്കാര്യം അശ്വിന്‍ തന്നെ കഴിഞ്ഞ ദിവസം തമാശ രൂപേണെ വ്യക്തമാക്കിയിരുന്നു. മിന്നും ഫോമിലുള്ള അശ്വിന്‍ ഇന്ത്യന്‍ മൈതാനങ്ങളില്‍ വലിയ അപകടം എതിരാളികള്‍ക്ക് സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള ബൗളറാണ്. അശ്വിനെ ഡല്‍ഹി കൈവിട്ടാലും ആവിശ്യക്കാര്‍ ഏറെയുണ്ടാവും.

Also Read: ഐസിസി ടി20 റാങ്കിങ്: വിരാട് കോലി ആദ്യ 10ന് പുറത്ത്, നേട്ടമുണ്ടാക്കി കെ എല്‍ രാഹുല്‍

5

സൂപ്പര്‍ പേസര്‍ കഗിസോ റബാദയേയും ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴിവാക്കുമെന്നാണ് സൂചന. അവസാന സീസണില്‍ അദ്ദേഹം തീര്‍ത്തും നിറം മങ്ങിയിരുന്നു. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ വലിയ റെക്കോഡ് അവകാശപ്പെടാനാവാത്ത റബാദയെ ഒഴിവാക്കി ആന്‍ റിച്ച് നോക്കിയേയെ നിലനിര്‍ത്താനുള്ള പദ്ധതിയിലാണ് ഡല്‍ഹിയുള്ളത്.

Also Read: ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഉദ്ദേശിക്കുന്നതെന്ത്? ഇൗ അഞ്ച് പേരെ കൈകാര്യം ചെയ്യുന്ന രീതി ശരിയല്ല

6

ഓപ്പണിങ്ങില്‍ യുവതാരം പൃഥ്വി ഷായെ ഡല്‍ഹി നിലനിര്‍ത്തുമെന്നാണ് സൂചന. തുടക്കം മുതല്‍ തല്ലിക്കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് പൃഥ്വി ഷാ. അതിനാല്‍ അദ്ദേഹത്തെ ടീം നിലനിര്‍ത്തിയേക്കും. സ്പിന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ് ഡല്‍ഹി നിലനിര്‍ത്താന്‍ സാധ്യതയുള്ള മറ്റൊരു താരം. ഇന്ത്യയുടെ ടി20 ടീമില്‍ അത്ര സജീവമല്ലെങ്കിലും അക്ഷറിനെ ഡല്‍ഹി കൈവിടില്ലെന്നാണ് സൂചന. അജിന്‍ക്യ രഹാനെ,സ്റ്റീവ് സ്മിത്ത്,ആവേഷ് ഖാന്‍ എന്നിവരെയെല്ലാം ഡല്‍ഹി കൈവിടുമെന്നാണ് വിവരം.

Story first published: Thursday, November 25, 2021, 13:24 [IST]
Other articles published on Nov 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+