For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ Test: ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്ത് ആകാശ് ചോപ്ര, മൂന്ന് സ്പിന്നര്‍മാര്‍ക്ക് ഇടം

കാണ്‍പൂര്‍: ഇന്ത്യ-ന്യൂസീലന്‍ഡ് രണ്ട് മത്സര ടി20 പരമ്പരക്ക് നാളെ തുടക്കമാവുകയാണ്. ആദ്യ മത്സരത്തിന് കാണ്‍പൂരാണ് വേദിയാവുന്നത്.തട്ടകത്തില്‍ സമീപകാലത്തൊന്നും തോല്‍ക്കാത്ത ഇന്ത്യയെ കീഴടക്കുകയെന്ന വലിയ വെല്ലുവിളിയാണ് ഇത്തവണ ന്യൂസീലന്‍ഡിന് മുന്നിലുള്ളത്. 33വര്‍ഷത്തിന് മുമ്പാണ് ന്യൂസീലന്‍ഡ് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടിയത്. അതിനാല്‍ ഇത്തവണ ചരിത്രം തിരുത്താനാണ് സന്ദര്‍ശകര്‍ ലക്ഷ്യമിടുന്നത്.

1

ഇന്ത്യന്‍ ടീമില്‍ പല സൂപ്പര്‍ താരങ്ങളുടെയും അഭാവമുണ്ട്. ഇത് മുതലാക്കാന്‍ ന്യൂസീലന്‍ഡിന് സാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. വിരാട് കോലി,രോഹിത് ശര്‍മ,റിഷഭ് പന്ത്,ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് ഇന്ത്യ വിശ്രമം അനുവദിച്ചപ്പോള്‍ പരിക്കേറ്റ് കെ എല്‍ രാഹുലിന് പുറത്തുപോവേണ്ടി വന്നു. അജിന്‍ക്യ രഹാനെ നയിക്കുന്ന ടീമില്‍ വൈസ് ക്യാപ്റ്റനായി ചേതേശ്വര്‍ പുജാരയാണുള്ളത്. യുവതാരങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് ഇന്ത്യ ഇറങ്ങുന്നത്.

Also Read: IPL 2022: മാക്‌സ്വെല്ലിനെ ആര്‍സിബി കൈവിടും! നിലനിര്‍ത്തുക നാലുപേരെ- പ്രവചിച്ച് ആകാശ് ചോപ്ര

2

സ്പിന്നിനെ തുണക്കുന്ന പിച്ചായിരിക്കുമെന്നുറപ്പാണ്. ഇപ്പോഴിതാ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് ആകാശ് ചോപ്ര. ഓപ്പണിങ്ങില്‍ കെ എല്‍ രാഹുലും രോഹിത് ശര്‍മയും ഇല്ലാത്തതിനാല്‍ മായങ്ക് അഗര്‍വാള്‍-ശുഭ്മാന്‍ ഗില്‍ കൂട്ടുകെട്ടില്‍ത്തന്നെയാണ് ആകാശ് ചോപ്രയും വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്. പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയില്‍ നടന്ന മത്സരങ്ങളിലെല്ലാം ഗംഭീര പ്രകടനം കാഴ്ചവെക്കാന്‍ മായങ്ക് അഗര്‍വാളിന് സാധിച്ചിരുന്നു. എന്നാല്‍ വിദേശ പര്യടനങ്ങളില്‍ ഇന്ത്യ അധികം അവസരം നല്‍കിയില്ല.

Also Read: ടി20യില്‍ കോലിയെ മാറ്റിനിര്‍ത്തണമോ? യുവതാരങ്ങള്‍ക്ക് അവസരം നല്‍കണോ? കണക്കുകള്‍ നോക്കാം

3

അതേ സമയം വിദേശ പിച്ചുകളിലെ ഇന്ത്യയുടെ വിശ്വസ്തനായിരുന്നു ശുഭ്മാന്‍ ഗില്‍.ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലുമെല്ലാം തിളങ്ങാന്‍ ഗില്ലിനായിരുന്നു. മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാരയെന്ന വന്മരത്തിന് തന്നെയാണ് സ്ഥാനം. സെഞ്ച്വറി നേടിയിട്ട് 1056 ദിവസം പിന്നിട്ട പുജാരക്ക് വളരെ നിര്‍ണ്ണായകമായ പരമ്പരയാണ് മുന്നിലുള്ളത്. പ്രമുഖരുടെ അഭാവത്തില്‍ സീനിയര്‍ താരമെന്ന നിലയില്‍ പുജാര ഉത്തരവാദിത്തം കാട്ടേണ്ടതായുണ്ട്. അതിന് സാധിക്കാത്ത പക്ഷം അധികം വൈകാതെ പുജാരയുടെ സ്ഥാനം തെറിച്ചേക്കും.

Also Read: IPL 2022: എന്നെയും ശ്രേയസിനെയും ഡിസി നിലനിര്‍ത്തില്ല! സാധ്യത 3 പേര്‍ക്ക്- വെളിപ്പെടുത്തി അശ്വിന്‍

4

നാലാം നമ്പറില്‍ വിരാട് കോലിയാണ് ഇന്ത്യക്കായി ഇറങ്ങിയിരുന്നത്. കോലിയുടെ അഭാവത്തില്‍ ക്യാപ്റ്റനായ അജിന്‍ക്യ രഹാനെ തന്നെ നാലാം നമ്പറില്‍ ഇറങ്ങണമെന്നാണ് ആകാശ് ചോപ്ര പറയുന്നത്. രഹാനെ സാധാരണ കളിക്കുന്ന അഞ്ചാം നമ്പറില്‍ യുവതാരം ശ്രേയസ് അയ്യരിനാണ് അവസരം. ഇതുവരെ ടെസ്റ്റ് അരങ്ങേറ്റം നടത്താത്ത ശ്രേയസിന് അവസരം ലഭിക്കാനാണ് സാധ്യത കൂടുതല്‍. ആറാം നമ്പറില്‍ റിഷഭ് പന്താണ് കളിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിന് വിശ്രമം അനുവദിച്ചതിനാല്‍ ആറാം നമ്പറില്‍ രവീന്ദ്ര ജഡേജയ്ക്ക് അവസരം നല്‍കണമെന്നാണ് ആകാശ് പറയുന്നത്.

Also Read: IND vs NZ: ഇന്ത്യക്കു വന്‍ ഷോക്ക്, ടെസ്റ്റ് പരമ്പരയ്ക്കു രാഹുല്‍ ഇല്ല!- പുതിയ ഓപ്പണിങ് ജോടി

5

ഏഴാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹക്കാണ് അവസരം. സീനിയര്‍ താരമായ സാഹ ഏറെ നാളുകളായി ഇന്ത്യയുടെ പ്ലേയിങ് 11 പുറത്താണ്. റിഷഭ് മികവ് കാട്ടി മൂന്ന് ഫോര്‍മാറ്റിലും സജീവമായതോടെയാണ് സാഹക്ക് പുറത്തിരിക്കേണ്ടി വന്നത്. എട്ടാം നമ്പറില്‍ ആര്‍ അശ്വിനാണ് അവസരം. ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടറായ അശ്വിന്‍ ബാറ്റുകൊണ്ടും നിര്‍ണ്ണായക സംഭാവന ചെയ്യാന്‍ കെല്‍പ്പുള്ള താരമാണ്. അശ്വിന്റെ ബൗളിങ്ങാണ് പരമ്പരയിലെ ഇന്ത്യയുടെ തുറുപ്പുചീട്ട്. ഒമ്പതാം നമ്പറില്‍ ഇടം കൈയന്‍ സ്പിന്നറായ അക്ഷര്‍ പട്ടേലിനെയാണ് ആകാശ് നിര്‍ദേശിച്ചിരിക്കുന്നത്. അക്ഷര്‍ പട്ടേല്‍ ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന പരമ്പരയില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. മൂന്ന് സ്പിന്നര്‍മാരെയാണ് ആകാശ് ടീമിലേക്ക് നിര്‍ദേശിച്ചിരിക്കുന്നത്.

Also Read: IND vs NZ Test: ഇനി ടെസ്റ്റ് ആവേശം, ആരാധകര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കളിക്കണക്കുകളിതാ

6

രണ്ട് പേസര്‍മാരെയാണ് ആകാശ് തിരഞ്ഞെടുത്തത്. 10ാം നമ്പറില്‍ ഉമേഷ് യാദവ് കളിക്കുമ്പോള്‍ 11ാമനായി മുഹമ്മദ് സിറാജിനാണ് അവസരം. ഇഷാന്ത് ശര്‍മയെ അദ്ദേഹം പ്ലേയിങ് 11ലേക്ക് പരിഗണിച്ചില്ല. ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെയും രണ്ട് പേസര്‍മാരെയും പരിഗണിക്കാനാണ് സാധ്യത. സ്പിന്‍ കുരുക്കില്‍ സന്ദര്‍ശകരെ വീഴ്ത്താനാവും ഇന്ത്യ ശ്രമിക്കുകയെന്നുറപ്പാണ്.

പ്ലേയിങ് 11:മായങ്ക് അഗര്‍വാള്‍,ശുഭ്മാന്‍ ഗില്‍,ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ,ശ്രേയസ് അയ്യര്‍,രവീന്ദ്ര ജഡേജ,വൃദ്ധിമാന്‍ സാഹ,ആര്‍ അശ്വിന്‍,അക്ഷര്‍ പട്ടേല്‍,ഉമേഷ് യാദവ്,മുഹമ്മദ് സിറാജ്.

Story first published: Wednesday, November 24, 2021, 18:07 [IST]
Other articles published on Nov 24, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+