IPL 2022: ധോണിയെ സിഎസ്‌കെ നിലനിര്‍ത്തും, 'ആത്മഹത്യക്ക് തുല്യം', ആരാധക പ്രതികരണങ്ങളിങ്ങനെ
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം അടുത്ത മാസം നടക്കാന്‍ പോവുകയാണ്. ഡിസംബര്‍ പകുതിയോടെയാവും താരലേലം നടക്കുകയെന്നാണ് വിവരം. അതിന് മുമ്പായി നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ഈ മാസം 30ന് മുമ്പായി ടീമുകള്‍ നല്‍കേണ്ടതായുണ്ട്. നിലവിലെ എട്ട് ടീമുകള്‍ക്ക് നാല് താരങ്ങളെ വീതവും പുതിയ ടീമുകള്‍ക്ക് മൂന്ന് താരങ്ങളെ വീതവുമാണ് നിലനിര്‍ത്താനാവുക. ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ സൂചനകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെ ആരെയൊക്കെ നിലനിര്‍ത്തുമെന്നത് ആരാധകര്‍ ഉറ്റുനോക്കുന്ന കാര്യമാണ്. ലഭിക്കുന്ന വിവരം അനുസരിച്ച് സിഎസ്‌കെ അടുത്ത മൂന്ന് വര്‍ഷത്തേക്ക് കൂടി എംഎസ് ധോണിയെ നിലനിര്‍ത്തും. നിലവില്‍ 40കാരനായ ധോണി കഴിഞ്ഞ രണ്ട് സീസണിലും ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയിരുന്നു. ക്യാപ്റ്റനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും മികവ് കാട്ടാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ടെങ്കിലും ബാറ്റിങ്ങില്‍ നിരാശപ്പെടുത്തുന്നതിനാല്‍ ടീമില്‍ തുടരുക എളുപ്പമല്ല.
Also Read: IND vs NZ Test: രക്ഷകരായി ശ്രേയസും ജഡേജയും, ആദ്യ ദിനം ഇന്ത്യ മികച്ച നിലയില്‍

എന്നാല്‍ വരുന്ന മൂന്ന് വര്‍ഷത്തേക്ക് കൂടി ധോണിയെ നിലനിര്‍ത്താനാണ് സിഎസ്‌കെ ടീം മാനേജ്‌മെന്റ് പദ്ധതിയിടുന്നത്. ഇപ്പോഴിതാ ധോണിയെ നിലനിര്‍ത്താനുള്ള തീരുമാനത്തോട് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. ആത്മഹത്യക്ക് തുല്യമാണെന്നും വലിയ ദുരന്തമാവുന്ന തീരുമാനമാവുമെന്നുമാണ് ആരാധകര്‍ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. പ്രായം തളര്‍ത്തുന്ന ധോണിയെ ഇനിയും കളത്തിലേക്ക് കൊണ്ടുവരുന്നത് സിഎസ്‌കെയ്ക്ക് ഗുണം ചെയ്യില്ലെന്നാണ് കൂടുതല്‍ ആരാധകരും വിലയിരുത്തുന്നത്.
Also Read: IND vs NZ: ശ്രേയസ് ഇനി അസ്ഹറിനൊപ്പം! അരങ്ങേറ്റത്തില്‍ കുറിച്ചത് വമ്പന്‍ നേട്ടം

ധോണിയുടെ നിലവിലെ കായിക ക്ഷമത അനുസരിച്ച് നിലനിര്‍ത്തിയാലും ഒരു വര്‍ഷം കൂടിയാവും കളിക്കാന്‍ സാധിക്കുക. അതിന് ശേഷം അദ്ദേഹം കളമൊഴിയാന്‍ നിര്‍ബന്ധിതനാവും. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി നിലവില്‍ ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്. അതിനാല്‍ ഇടവേളക്ക് ശേഷം ഐപിഎല്ലിലിറങ്ങി തിളങ്ങുക എളുപ്പമാവില്ല. എബി ഡിവില്ലിയേഴ്‌സിന്റെ വഴിയേ ധോണിയും പോകണമെന്നാണ് ആരാധകര്‍ പറയുന്നത്. അവസാന സീസണില്‍ നിരാശപ്പെടുത്തിയ ഡിവില്ലിയേഴ്‌സ് കഴിഞ്ഞിടെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

ധോണിയെ നിലനിര്‍ത്തുന്നത് ടീമിന്റെ മൂല്യം ഇടിഞ്ഞുപോവാതിരിക്കാനാണെന്നാണ് മറ്റൊരു ആരാധകന്‍ പറഞ്ഞത്. സിഎസ്‌കെയ്ക്ക് ഇത്രയും ആരാധക പിന്തുണ ലഭിക്കാന്‍ കാരണം ധോണിയുടെ സാന്നിധ്യം തന്നെയാണ്. തലയെന്നാണ് ധോണിയെ സിഎസ്‌കെ ആരാധകര്‍ വിളിക്കുന്നത്. ധോണിയുടെ അഭാവം ഉണ്ടായാല്‍ ടീമിന്റെ മൂല്യത്തെ അത് ബാധിക്കുമെന്നുറപ്പാണ്. സിഎസ്‌കെയില്‍ നിന്ന് താരമെന്ന നിലയില്‍ വിരമിച്ചാലും ടീമിന്റെ ഉപദേഷ്ടാവായെന്ന നിലയില്‍ ധോണി പ്രവര്‍ത്തിച്ചേക്കും.
Also Read: IND vs NZ: രഹാനെയും പുജാരയും 'നന്നാവില്ല', വീണ്ടും അതേ അബദ്ധം- മാറ്റാന്‍ സമയമായി?

ധോണി വിരാട് കോലിയെ കണ്ടുപഠിക്കണം ടീമിന് ബാധ്യതയാവരുതെന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്. മൂന്ന് വര്‍ഷത്തേക്ക് ധോണിയെ നിലനിര്‍ത്തുകയെന്നത് ആത്മഹത്യക്ക് തുല്യമാണെന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്. ധോണിയെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന കാര്യം പരസ്യമായി സിഎസ്‌കെ ടീം മാനേജ്‌മെന്റ് പറഞ്ഞിട്ടുണ്ടെങ്കിലും ധോണി സമയമാവുമ്പോള്‍ നോക്കാമെന്നാണ് കഴിഞ്ഞ ദിവസവും പ്രതികരിച്ചത്. അതിനാല്‍ എന്താവും അന്തിമ തീരുമാനമെന്നത് കാത്തിരുന്ന് തന്നെ കാണണം.

സിഎസ്‌കെ ധോണി,രവീന്ദ്ര ജഡേജ,മോയിന്‍ അലി,റുതുരാജ് ഗെയ്ക് വാദ് എന്നിവരെ നിലനിര്‍ത്തുമെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. സ്പിന്‍ ഓള്‍റൗണ്ടറായ മോയിന്‍ അലി സിഎസ്‌കെയ്‌ക്കൊപ്പം ഗംഭീര പ്രകടനമാണ് നടത്തിയത്. അതിനാല്‍ വരുന്ന സീസണിലേക്ക് അദ്ദേഹത്തെ നിലനിര്‍ത്താനാണ് ടീമിന്റെ പദ്ധതിയെന്നാണ് വിവരം. ഇന്ത്യയിലെ സാഹചര്യങ്ങളില്‍ തിളങ്ങാനുള്ള മികവും അനുഭവസമ്പത്തും മോയിന്‍ അലിക്കുണ്ട്.
Also Read: IND vs NZ: സൂര്യയെ പിന്നിലാക്കി ശ്രേയസ് എങ്ങനെ അരങ്ങേറി? ദ്രാവിഡിനെ ആകര്‍ഷിച്ചത് എന്തെന്നറിയാം

ഡ്വെയ്ന്‍ ബ്രാവോയെ ലേലത്തില്‍ സിഎസ്‌കെ തിരിച്ചെത്തിച്ചേക്കും. അതേ സമയം അവസാന സീസണിലും തിളങ്ങിയ ഫഫ് ഡുപ്ലെസിസിന്റെ കാര്യത്തില്‍ ടീം മാനേജ്‌മെന്റിന്റെ നിലപാടെന്തെന്ന് കണ്ടറിയണം. അവസാന സീസണില്‍ ഓറഞ്ച് ക്യാപ് നേടിയ റുതുരാജിനെ സിഎസ്‌കെ നിലനിര്‍ത്തുമെന്ന കാര്യം ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications