For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ Test: രക്ഷകരായി ശ്രേയസും ജഡേജയും, ആദ്യ ദിനം ഇന്ത്യ മികച്ച നിലയില്‍

കാണ്‍പൂര്‍: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെന്ന നിലയിലാണ്. ടോപ് ഓഡര്‍ പ്രതീക്ഷക്കൊത്ത് ഉയരാതെ വന്നപ്പോള്‍ ശ്രേയസ് അയ്യരുടെയും (75*) രവീന്ദ്ര ജഡേജയുടെയും (50*) അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും (52) അര്‍ധ സെഞ്ച്വറിയോടെ നിര്‍ണ്ണായക പ്രകടനം കാഴ്ചവെച്ചു. വെളിച്ചക്കുറവ് മൂലം ആറ് ഓവര്‍ നേരത്തെയാണ് മത്സരം അവസാനിപ്പിച്ചത്. 84 ഓവറാണ് ആദ്യ ദിനം മത്സരം നടന്നത്.

IND vs NZ 1st Test Day 1-Iyer, Jadeja take India to 258/4 at Stumps | Oneindia Malaylam
1

പിച്ചിന്റെ ബാറ്റിങ് അനുകൂല സ്വഭാവം വിലയിരുത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കെ എല്‍ രാഹുലിന്റെയും രോഹിത് ശര്‍മയുടെയും അഭാവത്തില്‍ മായങ്ക് അഗര്‍വാള്‍-ശുഭ്മാന്‍ ഗില്‍ കൂട്ടുകെട്ടാണ് ഓപ്പണിങ്ങിലിറങ്ങിയത്. 10 മാസത്തെ ഇടവേളക്ക് ശേഷം ഇന്ത്യയുടെ പ്ലേയിങ് 11 ഉള്‍പ്പെട്ട മായങ്ക് അഗര്‍വാളിന് തുടക്കം മുതല്‍ താളം കണ്ടെത്താനായില്ല. സ്വിങ് പന്തുകളില്‍ പ്രയാസപ്പെട്ട മായങ്കിനെ (28 പന്തില്‍ 13) കെയ്ല്‍ ജാമിസനാണ് പുറത്താക്കിയത്. മായങ്ക് മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ വെറും 21 റണ്‍സ്.

രണ്ടാം വിക്കറ്റില്‍ ഒത്തുകൂടിയ ചേതേശ്വര്‍ പുജാരയും (88 പന്തില്‍ 26) ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ആദ്യ സെക്ഷനില്‍ വലിയ അപകടമില്ലാത്ത അവസ്ഥയിലേക്ക് ഇന്ത്യയെ എത്തിച്ചു. 51 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ വലിയ പ്രതീക്ഷ നല്‍കിയെങ്കിലും വലിയൊരു സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ചേതേശ്വര്‍ പുജാരക്കായില്ല. രണ്ട് ബൗണ്ടറികളടക്കം നേടിയ താരത്തെ ടിം സൗത്തിയാണ് പുറത്താക്കിയത്. സമീപകാലത്തെ മോശം പ്രകടനത്തിന്റെ ചീത്തപ്പേരില്‍ നിന്ന് തിരിച്ചുവരാനുള്ള അവസരം പുജാരക്ക് മുതലാക്കാനായില്ല.

2


പ്രതീക്ഷയോടെ ബാറ്റുവീശിയ ശുഭ്മാന്‍ ഗില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി അധികം വൈകാതെ മടങ്ങി. 93 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറും ഒരു സിക്‌സും പറത്തിയ ഗില്ലിനെ കെയ്ല്‍ ജാമിസന്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെക്ക് (35) മികച്ച തുടക്കം ലഭിച്ചെങ്കിലും വലിയൊരു സ്‌കോറാക്കി അതിനെ മാറ്റാനായില്ല. 89 പന്തുകള്‍ നേരിട്ട് ആറ് ബൗണ്ടറികള്‍ ഉള്‍പ്പെട്ട രഹാനെയുടെ ഇന്നിങ്‌സ് കെയ്ല്‍ ജാമിസന്റെ പന്തില്‍ പ്ലേ ഡൗണായാണ് അവസാനിച്ചത്.

സമീപകാലത്തായി 19 ശരാശരിയില്‍ ബാറ്റുവീശുന്ന രഹാനെക്ക് വലിയ തലവേദന ഉയര്‍ത്തുന്ന പ്രകടനമാണിത്. ഈ പരമ്പരയില്‍ മികവ് കാട്ടാനായില്ലെങ്കില്‍ രഹാനെക്ക് ഇനിയും അവസരം ലഭിക്കുക പ്രയാസമാവും. ഒരു ഘട്ടത്തില്‍ 145ന് നാല് എന്ന നിലയില്‍ എത്തിയ ഇന്ത്യ തകര്‍ച്ച മുന്നില്‍ക്കണ്ടെങ്കിലും അഞ്ചാം വിക്കറ്റിലെ ശ്രേയസ്-ജഡേജ അപരാജിത സെഞ്ച്വറി കൂട്ടുകെട്ട് ഇന്ത്യയെ ഭേദപ്പെട്ട നിലയിലേക്കെത്തിക്കുകയായിരുന്നു.

3

അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ പ്രതീക്ഷക്കൊത്തുയരാന്‍ ശ്രേയസിനായി. 136 പന്തുകള്‍ നേരിട്ട് ഏഴ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയാണ് ശ്രേയസ് ക്രീസില്‍ തുടരുന്നത്. ആറാമനായി എത്തിയ ജഡേജ 100 പന്തില്‍ ആറ് ബൗണ്ടറി ഉള്‍പ്പെടെയാണ് ക്രീസില്‍ നില്‍ക്കുന്നത്. നിലവില്‍ 113 റണ്‍സിന്റെ കൂട്ടുകെട്ട് ഇരുവരും തമ്മിലുണ്ട്. രണ്ടാം ദിനം കൂട്ടുകെട്ട് എത്രത്തോളം നീളുമെന്നത് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്.ന്യൂസീലന്‍ഡിനായി കെയ്ല്‍ ജാമിസന്‍ മൂന്നും ടിം സൗത്തി ഒരു വിക്കറ്റും വീഴ്ത്തി. പിച്ചില്‍ നല്ല ടേണ്‍ ഉണ്ടായിരുന്നെങ്കിലും കിവീസ് സ്പിന്നര്‍മാരായ അജാസ് പട്ടേലിനും റാച്ചിന്‍ രവീന്ത്രക്കും മുതലാക്കാനായില്ല. സൂപ്പര്‍ താരങ്ങളില്ലാതെ ഇന്ത്യ ഇറങ്ങിയ ഇന്ത്യ ഭേദപ്പെട്ട പ്രകടനം തന്നെ ആദ്യ ദിനം നടത്തിയെന്ന് പറയാം.

പ്ലേയിങ് ഇലവന്‍
ഇന്ത്യ: മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ.
ന്യൂസീലന്‍ഡ്- ടോം ലാതം, വില്‍ യങ്, കെയ്ന്‍ വില്യംസന്‍ (ക്യാപ്റ്റന്‍), റോസ് ടെയ്‌ലര്‍, ഹെന്‍റി നിക്കോള്‍സ്, ടോം ബ്ലന്‍ഡല്‍, രചിന്‍ രവീന്ദ്ര, കെയ്ല്‍ ജാമിസന്‍, ടിം സൗത്തി, അജാസ് പട്ടേല്‍, വില്യം സോമര്‍വില്ലി.

Story first published: Thursday, November 25, 2021, 17:10 [IST]
Other articles published on Nov 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+