For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'രാഹുല്‍ മുതല്‍ ഹര്‍ദിക് വരെ', ടീമുകള്‍ ഒഴിവാക്കാന്‍ സാധ്യതയുള്ള പ്രമുഖ ഇന്ത്യന്‍ താരങ്ങളിതാ

മുംബൈ: ഇത്തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മെഗാ താരലേലം അടുത്ത മാസം നടക്കാന്‍ പോവുകയാണ്. 15ാം സീസണിന് മുന്നോടിയായി മെഗാ താരലേലം നടക്കുന്നതിനാല്‍ ടീമുകളില്‍ അടിമുടി മാറ്റമുണ്ടാവുമെന്നുറപ്പാണ്. നിലവിലെ ടീമുകള്‍ക്ക് നാല് താരങ്ങളെയാണ് പരമാവധി നിലനിര്‍ത്താനാവുക. അഹമ്മദാബാദ്,ലഖ്‌നൗ എന്നിങ്ങനെ രണ്ട് ടീമുകള്‍ക്കൂടി പുതിയ സീസണ്‍ മുതല്‍ ടീമിലുണ്ടാവും. അതിനാല്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം ലഭിച്ചേക്കും.

1

പല പ്രമുഖ താരങ്ങളും തട്ടകം മാറാന്‍ തയ്യാറെടുത്തുകഴിഞ്ഞു. ആര്‍സിബി,പഞ്ചാബ് കിങ്‌സ്,സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളിലുള്‍പ്പെടെ വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്. പല പ്രമുഖ താരങ്ങള്‍ക്കും നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയില്‍ ഇത്തവണ ഇടം പിടിക്കാനായേക്കില്ല. അത്തരത്തില്‍ ടീമുകള്‍ മെഗാ ലേലത്തിന് മുമ്പ് ഒഴിവാക്കാന്‍ സാധ്യതയുള്ള പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read: IPL 2022: രോഹിതും ബുംറയും മുംബൈയില്‍ തന്നെ, രണ്ടു പേരുടെ കാര്യത്തില്‍ സംശയം- പാണ്ഡ്യമാര്‍ ഇല്ല!

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

നിലവിലെ പഞ്ചാബ് കിങ്‌സ് നായകനായ കെ എല്‍ രാഹുല്‍ ടീം വിടുമെന്ന് അവസാന സീസണോടെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുതിയ സീസണില്‍ പുതിയ തട്ടകം തന്നെയാണ് രാഹുല്‍ ലക്ഷ്യം വെക്കുന്നത്. വിരാട് കോലി നായകസ്ഥാനം ഒഴിഞ്ഞ ആര്‍സിബിയിലേക്ക് രാഹുല്‍ എത്തുമെന്നാണ് ആദ്യം ഉണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. കോലിക്കും പ്രിയപ്പെട്ട താരമാണ് രാഹുല്‍ എന്നതിനാല്‍ ഇതിനും സാധ്യതയേറെയാണ്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം പുതിയതായി എത്തുന്ന ലഖ്‌നൗ ടീമിനൊപ്പമാവും രാഹുല്‍ ഉണ്ടാവുകയെന്നതാണ്. എന്തായാലും രാഹുല്‍ കൂടുമാറുമെന്ന കാര്യം ഉറപ്പാണ്.

Also Read: IPL 2022: 'ധോണിയില്ലാതെ എന്ത് സിഎസ്‌കെ', മൂന്ന് വര്‍ഷത്തേക്ക് നിലനിര്‍ത്തും, പുതിയ നീക്കങ്ങളിങ്ങനെ

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

ഇന്ത്യയുടെ മധ്യനിരയിലെ സൂപ്പര്‍ താരമാണ് ശ്രേയസ് അയ്യര്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെ രണ്ട് സീസണില്‍ നയിച്ച അദ്ദേഹം ഒരു സീസണില്‍ പ്ലേ ഓഫിലും മറ്റൊരു സീസണില്‍ ഫൈനലിലുമെത്തിച്ചു. എന്നാല്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ശ്രേയസ് അയ്യരെ ഡല്‍ഹി ക്യാപിറ്റല്‍സ് കൈവിട്ടേക്കും. റിഷഭ് പന്തിനെ ക്യാപ്റ്റനാക്കി തുടരാനാണ് ഡല്‍ഹിയുടെ പദ്ധതി. ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ശ്രേയസ് അയ്യരെ പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.

Also Read: IND vs NZ: ശ്രേയസിനെ ഇനിയും തഴയാനാവില്ല- അരങ്ങേറ്റത്തിലേക്കു നയിച്ചത് ഈ പ്രകടനം

ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യ

മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ ഓള്‍റൗണ്ടറായിരുന്ന ഹര്‍ദിക് പാണ്ഡ്യയെ ഇത്തവണ ടീം കൈവിടും. പരിക്കും മോശം ഫോമും വലക്കുന്ന ഹര്‍ദിക് പാണ്ഡ്യ നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. പന്തെറിയാന്‍ പ്രയാസപ്പെടുന്ന ഹര്‍ദിക്കിന് സമീപകാലത്തായൊന്നും മികച്ചൊരു ബാറ്റിങ് പ്രകടനം കാഴ്ചവെക്കാനായിട്ടില്ല. അതിനാല്‍ ഹര്‍ദിക് പാണ്ഡ്യയെ നിലനിര്‍ത്തുക മുംബൈക്ക് നഷ്ട കച്ചവടമാണ്. അതിനാല്‍ ഇത്തവണ താരത്തെ മുംബൈ ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.

Also Read: IND vs NZ Test: 'ഈ പരമ്പരയില്‍ തിളങ്ങിയില്ലെങ്കില്‍ രഹാനെ ടീമിന് പുറത്താവും'- ഹര്‍ഭജന്‍ സിങ്

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

36കാരനായ ശിഖര്‍ ധവാനെ ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴിവാക്കിയേക്കും. കഴിഞ്ഞ രണ്ട് സീസണിലും 500ന് മുകളില്‍ റണ്‍സ് നേടാന്‍ ശിഖര്‍ ധവാനായിരുന്നു. ഓപ്പണറെന്ന നിലയില്‍ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും നിലനിര്‍ത്തുന്നത് നഷ്ട കച്ചവടമാണ്. ഇനിയും മൂന്ന് വര്‍ഷം മികച്ച ഫോമില്‍ കളിക്കാന്‍ ധവാന് സാധിക്കുമോയെന്നത് സംശയമാണ്.നിലവില്‍ ഇന്ത്യന്‍ ടീമിനും പുറത്തുള്ള ധവാനെ ഡല്‍ഹി ക്യാപിറ്റല്‍സ് കൈവിടുമെന്ന് ഉറപ്പാണ്.

Also Read: IND vs NZ Test: നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ വേണ്ട, സൂര്യകുമാര്‍ യാദവ് കളിക്കണം, കാരണങ്ങള്‍

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ഇടവേളക്കുശേഷം ഇന്ത്യന്‍ ടി20 ടീമിലേക്ക് മടങ്ങിയെത്തുകയും ഗംഭീര പ്രകടനം നടത്തുകയും ചെയ്ത താരമാണ് അശ്വിന്‍. എന്നാല്‍ അശ്വിനെ ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്തില്ലെന്നാണ് വിവരം. സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ മികച്ച താരമാണെങ്കിലും പ്രായമാണ് പ്രശ്‌നം. 35കാരനായ അശ്വിനെ ഇനിയും മൂന്ന് വര്‍ഷത്തേക്കായി നിലനിര്‍ത്തുന്നത് നഷ്ട കച്ചവടമാണെന്നാണ് ഡല്‍ഹി കരുതുന്നത്. എന്നാല്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ ഗംഭീര പ്രകടനം നടത്താന്‍ കെല്‍പ്പുള്ള താരമാണ് അശ്വിന്‍.

Story first published: Thursday, November 25, 2021, 15:56 [IST]
Other articles published on Nov 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+