IND vs NZ: ശ്രേയസിനെ ഇനിയും തഴയാനാവില്ല- അരങ്ങേറ്റത്തിലേക്കു നയിച്ചത് ഈ പ്രകടനം
കാണ്‍പൂര്‍: ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലൂടെ ശ്രേയസ് അയ്യരും ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. മുന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്‌കറാണ് അദ്ദേഹത്തിനു ടെസ്റ്റ ്ക്യാപ്പ് സമ്മാനിച്ചത്. നിശ്ചിത ഓവര്‍ സ്‌പെഷ്യലിസ്റ്റെന്നറിയപ്പെട്ടിരുന്ന ശ്രേയസ് ഇതോടെ എല്ലാ ഫോര്‍മാറ്റുകളിലും ദേശീയ ടീമിനെ പ്രതിനിധീകരിക്കാന്‍ ഭാഗ്യമുണ്ടായ താരമായി മാറുകയും ചെയ്തു. മികച്ച പ്രകടനത്തിലൂടെ ടെസ്റ്റിനും താന്‍ അനുയോജ്യനാണെന്നു തെളിയിക്കാനുള്ള അവസരമാണ് ശ്രേയസിനു ലഭിച്ചിരിക്കുന്നത്.
ക്യാപ്റ്റന്‍ വിരാട് കോലിക്കു ഈ ടെസ്റ്റില്‍ ഇന്ത്യ വിശ്രമം നല്‍കിയിരുന്നു. പകരക്കാരനായാണ് അദ്ദേഹത്തിനു ടീമിലേക്കു നറുക്കുവീണത്. സൂര്യകൂമാര്‍ യാദവും ഈ സ്ഥാനത്തിനു വേണ്ടി രംഗത്തുണ്ടായിരുന്നെങ്കിലും ശ്രേയസിനു ഇന്ത്യ പ്രഥമ പരിഗണന നല്‍കുകയായിരുന്നു. കാണ്‍പൂര്‍ ടെസ്റ്റില്‍ ടോസിനു ശേഷം ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ബാറ്റിങ് തിരഞ്ഞെടുത്തിരിക്കുകയാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഉജ്ജ്വല പ്രകടനമാണ് ശ്രേയസിനെ ടെസ്റ്റ് ടീമിലെത്തിച്ചിരിക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ താരത്തിന്റെ പ്രകടനം പരിശോധിക്കാം.

2014ല്‍ അരങ്ങേറ്റം
2019 ഫെബ്രുവരിക്കു ശേഷം ശ്രേയസ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. എങ്കിലും ടെസ്റ്റ് ടീമിലേക്കുള്ള അവസരത്തിനു ഇതു തടസ്സമായില്ല. നേരരത്തേ ഇന്ത്യന്‍ എ ടീമിനെ റെഡ് ബോള്‍ ക്രിക്കറ്റിലും നിശ്ചിത ഒാവര്‍ ക്രിക്കറ്റിലുമെല്ലാം നയിച്ചിട്ടുള്ളയാള്‍ കൂടിയാണ് അദ്ദേഹം.
2014ല്‍ ജമ്മു കാശ്മീരിനെതിരേയായിരുന്നു മുംബൈയ്ക്കു വേണ്ടി ശ്രേയസിന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റം. ഈ കളിയില്‍ പക്ഷെ താരത്തിനു തിളങ്ങാനായില്ല. രണ്ടിന്നിങ്‌സുകളില്‍ നിന്നും നേടാനായത് എട്ടു റണ്‍സ് മാത്രമായിരുന്നു.

ഏറ്റവുമധികം റണ്‍സ്
അരങ്ങേറ്റത്തില്‍ നിരാശപ്പെടുത്തിയെങ്കിലും ഈ സീസണില്‍ മുംബൈ്ക്കു വേണ്ടി ഏറ്റവുമധികം റണ്‍സെടുത്ത താരമായി മാറാന്‍ ശ്രേയസിനു കഴിഞ്ഞു. 10 മല്‍സരങ്ങളില്‍ നിന്നും 50.56 എന്ന മികച്ച ശരാശരിയില്‍ 809 റണ്‍സ് താരം അടിച്ചെടുത്തു.
തൊട്ടടുത്ത സീസണിലെ രഞ്ജി ട്രോഫിയിലും ശ്രേയസ് മികച്ച പ്രകടനം തുടര്‍ന്നു. സീസണില്‍ 1000 റണ്‍സ് തികച്ച ഏക ബാറ്ററായും അദ്ദേഹം മാറി.11 മല്‍സരങ്ങളില്‍ നിന്നും ശ്രേയസ് വാരികൂട്ടിയത് 1321 റണ്‍സായിരുന്നു. മുന്‍ ഇതിഹാസ താരം വിവിഎസ് ലക്ഷ്മണിന്റെ പേരിലുണ്ടായിരുന്ന ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സെന്ന ഓള്‍ടൈം റെക്കോര്‍ഡിന് അടുത്തെത്താനും അദ്ദേഹത്തിനു കഴിഞ്ഞു. 1999-2000 സീസണില്‍ ലക്ഷ്മണ്‍ അടിച്ചെടുത്തത് 1415 റണ്‍സായിരുന്നു.

ഇന്ത്യന്‍ എ ടീമില്‍
2016-17ലെ രഞ്ജി ട്രോഫിയിലും ശ്രേയസ് റണ്‍വേട്ട തുടര്‍ന്നു. 10 മല്‍സരങ്ങളില്‍ നിന്നും 725 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. ഈ പ്രകടനം ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമിലും ശ്രേയസിനു ഇടം നേടിക്കൊടുത്തു. നതാന്‍ ലിയോണ്‍, സ്റ്റീഫന്‍ ഒകീഫെ എന്നീ ബൗളര്‍മാരുള്‍പ്പെട്ട ഓസീസ് ടീമിനെതിരേ ടൂര്‍ മല്‍സരത്തി ഡബിള്‍ സെഞ്ച്വറി കുറിക്കാന്‍ ശ്രേയസിനു സാധിച്ചു. 210 ബോളില്‍ 202 റണ്‍സാണ് താരം നേടിയത്.
2017ല്‍ ഇന്ത്യന്‍ എ ടീമിനായി നിശ്ചിത ഓവര്‍ ക്രിക്കറ്റിലും അരങ്ങേറിയ ശ്രേയസ് പിന്നീട് സ്ഥിരം സാന്നിധ്യമായി മാറി. അതിനു ശേഷം രഞ്ജി ട്രോഫിയില്‍ മുംബൈ ടീമിനു വേണ്ടി താരം സ്ഥിരമായി കളിച്ചിട്ടുമില്ല.
54 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നും 52.18 ശരാശരിയില്‍ 4591 റണ്‍
സാണ് ശ്രേയസിന്റെ സമ്പാദ്യം. മുംബൈ, ഇന്ത്യ എ, ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍ എന്നീ ടീമുകള്‍ക്കായി കളിച്ചപ്പോഴെല്ലാം മികച്ച ബാറ്റിങ് ശരാശരിയോടെ റണ്‍സും നേടിയിട്ടുണ്ട്. ഒരു ഡബിള്‍ സെഞ്ച്വറിയും 12 സെഞ്ച്വറികളുമാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍ ശ്രേയസിന്റെ പേരിലുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications