For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'ധോണിയില്ലാതെ എന്ത് സിഎസ്‌കെ', മൂന്ന് വര്‍ഷത്തേക്ക് നിലനിര്‍ത്തും, പുതിയ നീക്കങ്ങളിങ്ങനെ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം അടുത്ത മാസം നടക്കാന്‍ പോവുകയാണ്. മെഗാ താരലേലമായതിനാല്‍ വലിയ അഴിച്ചുപണികള്‍ തന്നെ ടീമുകള്‍ നടത്താനാണ് സാധ്യത. നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെ ആരെയൊക്കെ നിലനിര്‍ത്തുമെന്നതാണ് ആരാധകര്‍ ഏറ്റവും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. നായകനും സിഎസ്‌കെയുടെ നട്ടെല്ലുമായ എംഎസ് ധോണിയെ ഒരു സീസണില്‍ക്കൂടി ടീം നിലനിര്‍ത്തുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

IPL 2022: 4 players CSK might retain ahead of the mega auction | Oneindia Malayalam

ഇപ്പോഴിതാ അടുത്ത മൂന്ന് സീസണിലേക്ക് കൂടി സിഎസ്‌കെ ധോണിയെ നിലനിര്‍ത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളുള്ളത്. നേരത്തെ തന്നെ ധോണിയെ നിലനിര്‍ത്തുമെന്ന് സിഎസ്‌കെ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനോട് ധോണിയുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്നതായിരുന്നു പ്രധാന പ്രശ്‌നം. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന സിഎസ്‌കെയുടെ വിജയാഘോഷ ചടങ്ങിനിടയിലും ആലോചിച്ച് ചെയ്യാമെന്ന നിലപാടാണ് ധോണി സ്വീകരിച്ചത്.

അവസാന രണ്ട് സീസണുകളിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ ധോണി വമ്പന്‍ പരാജയമാണ്. അവസാന സീസണിലെ പ്ലേ ഓഫില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ഫിനിഷറെന്ന നിലയില്‍ തിളങ്ങാന്‍ ധോണിക്കായിരുന്നു. എങ്കിലും ആകെയുള്ള പ്രകടനം പരിശോധിക്കുമ്പോള്‍ ധോണി നിരാശപ്പെടുത്തിയെന്ന് പറയാം. 40കാരനായ ധോണിക്ക് ഇനിയും മൂന്ന് സീസണുകളില്‍ കൂടി കളിക്കാനാവുമോയെന്ന് കണ്ടറിയണം.

csk

ധോണി ബാറ്റ്‌സ്മാനെന്ന നിലയില്‍ ടീമിന് വലിയ പ്രതീക്ഷ നല്‍കുന്നതല്ലെങ്കിലും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി എപ്പോഴും മൂര്‍ച്ച കുറയാത്ത ആയുധമാണ്.ആരും ചിന്തിക്കാത്ത വഴിയിലൂടെ ചിന്തിക്കുന്ന ധോണിയുടെ ക്യാപ്റ്റന്‍സി ഒപ്പമുള്ളത് സിഎസ്‌കെയ്ക്ക് കരുത്ത് പകരും. എന്നാല്‍ ഇനിയും മൂന്ന് സീസണില്‍ക്കൂടി കളിക്കാനുള്ള ബാല്യം ധോണിക്കുണ്ടോയെന്നാണ് കണ്ടറിയേണ്ടത്.

വലിയ മാറ്റങ്ങള്‍ക്കാണ് സിഎസ്‌കെ തയ്യാറെടുക്കുന്നത്. സുരേഷ് റെയ്‌നയെ സിഎസ്‌കെ കൈവിടുമെന്നുറപ്പാണ്. എംഎസ് ധോണിക്കൊപ്പം രവീന്ദ്ര ജഡേജയേയും ടീം നിലനിര്‍ത്തും. ഡ്വെയ്ന്‍ ബ്രാവോയെ കൈവിടാന്‍ സിഎസ്‌കെ ഉദ്ദേശിച്ചിട്ടില്ലെന്നാണ് ടീം മാനേജ്‌മെന്റ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇംഗ്ലണ്ട് സ്പിന്‍ ഓള്‍റൗണ്ടര്‍ മോയിന്‍ അലിയേയും റുതുരാജ് ഗെയ്ക് വാദിനെയും നിലനിര്‍ത്തുമെന്നും ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

അങ്ങനെയാണെങ്കില്‍ ധോണി, ജഡേജ, റുതുരാജ്, മോയിന്‍ അലി എന്നിവരെയാവും സിഎസ്‌കെ നിലനിര്‍ത്തുക. ബ്രാവോയെ ലേലത്തില്‍ സ്വന്തമാക്കുകയും ചെയ്യും. റോബിന്‍ ഉത്തപ്പ, ജോഷ് ഹെയ്‌സല്‍വുഡ്, അമ്പാട്ടി റായിഡു എന്നിവരെയൊക്കെ ഒഴിവാക്കിയേക്കും. കഴിഞ്ഞ രണ്ട് സീസണിലും സ്ഥിരത കണ്ടെത്താന്‍ റായിഡുവിനായിട്ടില്ല. ഈ സാഹചര്യത്തില്‍ താരത്തെ നിലനിര്‍ത്താന്‍ സാധ്യത കുറവാണ്.

മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരെ നിലനിര്‍ത്തുമെന്നുറപ്പാണ്. നാലാമനായി സൂര്യകുമാര്‍ യാദവ്/ഇഷാന്‍ കിഷന്‍ എന്നിവരിലാരെ വേണമെന്നതാണ് ടീമിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഇഷാന്‍ കിഷനെ നിലനിര്‍ത്തിയാല്‍ ടീമിന് ഓപ്പണറെയും വിക്കറ്റ് കീപ്പറെയുമാണ് ലഭിക്കുന്നത്. സൂര്യകുമാറിനെ ലേലത്തില്‍ തിരിച്ചെടുക്കുകയോ മധ്യനിരയിലേക്ക് പുതിയ താരങ്ങളെ എത്തിക്കുകയോ ചെയ്യുകയും ചെയ്യാം.

ആര്‍സിബിയുടെ ക്യാപ്റ്റന്‍സ്ഥാനം വിരാട് കോലി ഒഴിഞ്ഞതിനാല്‍ പുതിയ നായകനെ വേണം. നിലവിലെ നായകന്മാരില്‍ കെ എല്‍ രാഹുല്‍ ആര്‍സിബിയിലേക്കെത്തുമെന്നാണ് കരുതിയതെങ്കിലും അദ്ദേഹം ലഖ്‌നൗവിലേക്ക് പോകുമെന്നാണ് വിവരം. ഹൈദരാബാദ് വിട്ടെത്തുന്ന ഡേവിഡ് വാര്‍ണറെ ആര്‍സിബി നായകസ്ഥാനത്തേക്ക് പരിഗണിക്കാനും സാധ്യത കുറവാണ്. ക്യാപ്റ്റന്‍സി ഒഴിഞ്ഞാലും കോലി ആര്‍സിബിക്കൊപ്പമുണ്ട്. അതിനാല്‍ കോലിക്കുകൂടി താല്‍പര്യം ഉള്ള താരത്തെ നായകസ്ഥാനത്തേക്കെത്തിക്കാനാണ് സാധ്യത.

ഡല്‍ഹി ക്യാപിറ്റല്‍സ് റിഷഭ് പന്തിനെ നായകനായി നിലനിര്‍ത്തും. അങ്ങനെയാണെങ്കില്‍ ശ്രേയസ് അയ്യര്‍ ടീം വിടും. ഡല്‍ഹി ഒരു തവണ പ്ലേ ഓഫിലും ഒരു തവണ ഫൈനലിലുമെത്തിച്ച ശ്രേയസിനെ ആര്‍സിബി നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ട്.

Story first published: Thursday, November 25, 2021, 11:16 [IST]
Other articles published on Nov 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+