For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ Test: 'അവന്‍ അര്‍ഹിച്ച നേട്ടം', ശ്രേയസ് അയ്യരുടെ ടെസ്റ്റ് അരങ്ങേറ്റത്തെ അഭിനന്ദിച്ച് പോണ്ടിങ്

സിഡ്‌നി: ഇന്ത്യ-ന്യൂസീലന്‍ഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് കാണ്‍പൂരില്‍ പുരോഗമിക്കുകയാണ്. ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയാണ്. മത്സരത്തിലൂടെ ഇന്ത്യ ശ്രേയസ് അയ്യര്‍ക്ക് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരം നല്‍കിയിരിക്കുകയാണ്.ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്ന 303ാമത്തെ പുരുഷ ക്രിക്കറ്റ് താരമാണ് ശ്രേയസ് അയ്യര്‍. നേരത്തെ തന്നെ ഇന്ത്യക്കായി പരിമിത ഓവറില്‍ അരങ്ങേറ്റം കുറിച്ച ശ്രേയസിന് ഇപ്പോഴാണ് ടെസ്റ്റ് അരങ്ങേറ്റം സാധ്യമായത്.

1

ഇപ്പോഴിതാ ശ്രേയസിന്റെ ടെസ്റ്റ് അരങ്ങേറ്റത്തെ പ്രശംസിച്ചിരിക്കുകയാണ് റിക്കി പോണ്ടിങ്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മുഖ്യ പരിശീലകനാണ് പോണ്ടിങ്. രണ്ട് സീസണില്‍ ഡല്‍ഹിയുടെ നായകനായിരുന്നു ശ്രേയസ് അയ്യര്‍. ശ്രേയസ് അര്‍ഹിച്ച നേട്ടം തന്നെയാണെന്നാണ് ട്വിറ്ററിലൂടെ റിക്കി പോണ്ടിങ് പ്രശംസിച്ചത്. 'കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നീ ചെയ്ത എല്ലാ അധ്വാനങ്ങളും നോക്കുമ്പോള്‍ ഇത് വളരെയധികം നീ അര്‍ഹിക്കുന്നു.ഇതൊരു തുടക്കം മാത്രം.നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു' എന്നാണ് പോണ്ടിങ് കുറിച്ചത്.

Also Read: IND vs NZ: ശ്രേയസിനെ ഇനിയും തഴയാനാവില്ല- അരങ്ങേറ്റത്തിലേക്കു നയിച്ചത് ഈ പ്രകടനം

2

വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യയുടെ മധ്യനിരയിലേക്ക് ശ്രേയസ് ഇടം പിടിക്കുകയായിരുന്നു. ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറില്‍ നിന്നാണ് ശ്രേയസ് ടെസ്റ്റ് ക്യാപ് സ്വീകരിച്ചത്. അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ ഗംഭീര പ്രകടനം നടത്താന്‍ ശ്രേയസിന് സാധിക്കുമോയെന്ന് കണ്ടറിയാം. നിലവിലെ ഇന്ത്യന്‍ ടീമിന്റെ സാഹചര്യത്തില്‍ ശ്രേയസിനെപ്പോലെയുള്ള യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

Also Read: IND vs NZ Test: 'ഈ പരമ്പരയില്‍ തിളങ്ങിയില്ലെങ്കില്‍ രഹാനെ ടീമിന് പുറത്താവും'- ഹര്‍ഭജന്‍ സിങ്

3

ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണ് ശ്രേയസ് അയ്യര്‍. 54 മത്സരത്തില്‍ നിന്ന് 52.18 ശരാശരിയില്‍ 4592 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഇതില്‍ 23 അര്‍ധ സെഞ്ച്വഫിയും 12 സെഞ്ച്വറിയും ഉള്‍പ്പെടും. ഇന്ത്യക്ക് ഭാവിയില്‍ മുതല്‍ക്കൂട്ടാവാന്‍ കെല്‍പ്പുള്ള താരമാണ് ശ്രേയസ് അയ്യര്‍. ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് നിരയില്‍ അഴിച്ചുപണിക്ക് സമയമായെന്ന് തന്നെ പറയാം.

Also Read: ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഉദ്ദേശിക്കുന്നതെന്ത്? ഇൗ അഞ്ച് പേരെ കൈകാര്യം ചെയ്യുന്ന രീതി ശരിയല്ല

4

ന്യൂസീലന്‍ഡ് പരമ്പരയില്‍ തിളങ്ങാനായാല്‍ ടെസ്റ്റ് ടീമിനൊപ്പം വലിയ കരിയര്‍ സൃഷ്ടിച്ചെടുക്കാന്‍ ശ്രേയസ് അയ്യര്‍ക്ക് സാധിച്ചേക്കും. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയും ന്യൂസീലന്‍ഡും തമ്മില്‍ കളിക്കുന്നത്. 33 വര്‍ഷം മുമ്പാണ് ന്യൂസീലന്‍ഡ് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടിയത്. 2013ന് ശേഷം ഇന്ത്യയില്‍ ഒരു ടീമിനും ടെസ്റ്റ് പരമ്പര നേടാനായിട്ടില്ല. എന്നാല്‍ വിരാട് കോലി,രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍,റിഷഭ് പന്ത്,ജസ്പ്രീത് ബുംറ എന്നിവരൊന്നുമില്ലാതെ ഇറങ്ങുന്ന ഇന്ത്യയെ തോല്‍പ്പിക്കാനുള്ള സുവര്‍ണ്ണാവസരമാണ് സന്ദര്‍ശകര്‍ക്ക് മുന്നിലുള്ളത്.

Also Read: IND vs NZ Test: കണക്കുതീര്‍ക്കാന്‍ ഇന്ത്യ, തിരിച്ചടിക്കാന്‍ കിവീസ്, ഒന്നാം ടെസ്റ്റ് നാളെ കാണ്‍പൂരില്‍

5

ഇന്ത്യയുടെ ഭാവി നായകനായിവരെ കാണാന്‍ സാധ്യതയുള്ള താരമാണ് ശ്രേയസ് അയ്യര്‍.ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ രണ്ട് സീസണില്‍ നയിക്കാന്‍ ശ്രേയസിനായി. ഒരു സീസണില്‍ പ്ലേ ഓഫിലെത്തിച്ചപ്പോള്‍ ഒരു സീസണില്‍ ഫൈനലില്‍ ടീമിനെയെത്തിക്കാന്‍ ശ്രേയസിനായി. എന്നാല്‍ കിരീടം നേടിക്കൊടുക്കാനായില്ല. കഴിഞ്ഞ സീസണില്‍ ശ്രേയസിന് പരിക്കേറ്റതോടെ റിഷഭ് പന്താണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ചത്.

Also Read: IND vs NZ Test: നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ വേണ്ട, സൂര്യകുമാര്‍ യാദവ് കളിക്കണം, കാരണങ്ങള്‍

6

അടുത്ത സീസണിന് മുമ്പ് മെഗാ താരലേലം നടക്കാനുണ്ട്. ലഭിക്കുന്ന വിവരം അനുസരിച്ച് ശ്രേയസ് അയ്യരെ ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴിവാക്കിയേക്കും. റിഷഭ് പന്തിനെ ക്യാപ്റ്റനാക്കാനാണ് ഡല്‍ഹിക്ക് താല്‍പ്പര്യമെന്നാണ് ടീം വൃത്തങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ശ്രേയസ് ടീം വിടും. ആര്‍സിബിയുടെ നായകസ്ഥാനം വിരാട് കോലി ഒഴിഞ്ഞതിനാല്‍ അവര്‍ക്ക് മികച്ചൊരു നായകനെ അത്യാവശ്യമാണ്. ശ്രേയസ് അയ്യരെ പരിഗണിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.പുതിയതായി എത്തുന്ന അഹമ്മദാബാദ് ടീമിനും ശ്രേയസിനെ നോട്ടമുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ലേലത്തിലേക്ക് ശ്രേയസ് എത്തിയാല്‍ വലിയ പ്രതിഫലം തന്നെ നേടുമെന്ന കാര്യം ഉറപ്പാണ്.

Story first published: Thursday, November 25, 2021, 15:43 [IST]
Other articles published on Nov 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+