For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സീസണിലെ ഏറ്റവും മനോഹര നിമിഷമേത്? തിരഞ്ഞെടുത്ത് സെവാഗും നെഹ്‌റയും

ദുബായ്: നിരവധി പ്രതിസന്ധികളെ മറികടന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ അവസാനിച്ചിരിക്കുകയാണ്. ഫൈനലില്‍ കെകെആറിനെ 27 റണ്‍സിന് തോല്‍പ്പിച്ച് എംഎസ് ധോണി നായകനായ സിഎസ്‌കെയാണ് കിരീടം ചൂടിയത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ കെകെആറിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനെ സാധിച്ചുള്ളു.

1

ആദ്യ പാദം ഇന്ത്യയില്‍ നടക്കുകയും കോവിഡ് വ്യാപനം താരങ്ങളിലേക്കെത്തിയതോടെ പാതി വഴിയില്‍ നിര്‍ത്തിവെക്കേണ്ടി വരികയും പിന്നീട് യുഎഇയില്‍ രണ്ടാം പാദം നടത്തി ടൂര്‍ണമെന്റ് പൂര്‍ത്തീകരിക്കുകയും ചെയ്തിരിക്കുകയാണ്. പ്രമുഖ താരങ്ങളായ വിരാട് കോലി,രോഹിത് ശര്‍മ,ക്രിസ് ഗെയ്ല്‍,കീറോണ്‍ പൊള്ളാര്‍ഡ്,എബി ഡിവില്ലിയേഴ്‌സ് എന്നിവരെല്ലാം സീസണില്‍ നിരാശപ്പെടുത്തിയപ്പോള്‍ വെങ്കടേഷ് അയ്യര്‍,റുതുരാജ് ഗെയ്ക് വാദ് തുടങ്ങി ചില താരോദയങ്ങള്‍ക്കും ഇൗ സീസണ്‍ സാക്ഷ്യം വഹിച്ചു.

Also Read: IPL 2021: ഇത്തവണ കിരീടം ഏറ്റവും അര്‍ഹിച്ചിരുന്നത് കെകെആര്‍, കാരണമുണ്ടെന്ന് എംഎസ് ധോണി

2

വലിയ ബാറ്റിങ് പ്രകടനങ്ങള്‍ ഇത്തവണ രണ്ടാം പാദത്തിലുണ്ടായില്ലെന്നത് വസ്തുതയാണ്. എങ്കിലും ഓര്‍ത്തിരിക്കാന്‍ സാധിക്കുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ ഇത്തവണയും ഉണ്ടായിരുന്നു. ഇപ്പോഴിതാ സീസണിലെ ഏറ്റവും മനോഹര നിമിഷം ഏതായിരുന്നുവെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരങ്ങളായ വീരേന്ദര്‍ സെവാഗും ആശിഷ് നെഹ്‌റയും. സെവാഗ് തന്റെ ഇഷ്ട നിമിഷമായി തിരഞ്ഞെടുത്തത് ഗെയ്ക് വാദ് അവസാന പന്തില്‍ സിക്‌സര്‍ പറത്തി സെഞ്ച്വറി പൂര്‍ത്തിയാക്കിയതിനെയാണ്.

Also Read: IPL: 2020ല്‍ പ്ലേഓഫ് കാണാതെ പുറത്ത്, ഇത്തവണ ചാംപ്യന്‍മാര്‍!- സിഎസ്‌കെയ്ക്കു എങ്ങനെ സാധിച്ചു?

3

'ഗെയ്ക് വാദിന്റെ സെഞ്ച്വറി സാധ്യതകള്‍ ഏകദേശം രവീന്ദ്ര ജഡേജ നഷ്ടപ്പെടുത്തിയത് പോലെയായിരുന്നു. എനിക്കും ഇതുപോലെയുള്ള സാഹചര്യങ്ങളിലൂടെ കടന്ന് പോകേണ്ടി വന്നിട്ടുണ്ട്. അതിനാല്‍ എനിക്ക് അവന്റെ അപ്പോഴത്തെ മാനസികാവസ്ഥ മനസിലാവും'-സെവാഗ് പറഞ്ഞു.രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലായിരുന്നു റുതുരാജ് തന്റെ കന്നി ഐപിഎല്‍ സെഞ്ച്വറി നേടിയത്. ഒരുവശത്ത് രവീന്ദ്ര ജഡേജ അടിച്ചുകളിച്ചതോടെ അവസാന പന്തില്‍ അഞ്ച് റണ്‍സ് നേടിയാല്‍ റുതുരാജിന് സെഞ്ച്വറി പൂര്‍ത്തിയാക്കാമെന്ന അവസ്ഥ. സിക്‌സറല്ലാതെ മറ്റ് വഴികളൊന്നുമില്ല.എന്നാല്‍ മുസ്തഫിസുര്‍ റഹ്മാന്റെ പന്തിനെ സിക്‌സര്‍ പറത്തി ഗെയ്ക് വാദ് തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കുകയായിരുന്നു. എന്നാല്‍ മത്സരം സിഎസ്‌കെ പരാജയപ്പെട്ടു.

Also Read: IPL 2021: വീണ്ടും അച്ഛനാവാനൊരുങ്ങി ധോണി, സാക്ഷി ഗര്‍ഭിണിയെന്ന് റിപ്പോര്‍ട്ടുകള്‍

4

ഈ സീസണിലെ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത് ഗെയ്ക് വാദാണ്. 16 മത്സരത്തില്‍ നിന്ന് 635 റണ്‍സാണ് അദ്ദേഹം നേടിയത്. 45.35 എന്ന മികച്ച ശരാശരിയും 136.26 എന്ന മികച്ച സ്‌ട്രൈക്കറേറ്റിലുമായിരുന്നു താരത്തിന്റെ പ്രകടനം. ഒരു സെഞ്ച്വറി മാത്രമല്ല നാല് അര്‍ധ സെഞ്ച്വറിയും അദ്ദേഹം നേടി. ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ഗെയ്ക് വാദാണ് സ്വന്തമാക്കിയത്. 64 ഫോറും 23 സിക്‌സും ഈ സീസണില്‍ യുവതാരം പറത്തി.

Also Read: ഇന്ത്യന്‍ കോച്ച് ദ്രാവിഡ് തന്നെ, കാലാവധി രണ്ടു വര്‍ഷം- ശമ്പളം ശാസ്ത്രിയേക്കാള്‍ ഡബിള്‍!

5

അതേ സമയം സുനില്‍ നരെയ്ന്‍ ഫൈനലില്‍ തന്റെ വിക്കറ്റ് നേട്ടം ആഘോഷിച്ചതിനെയാണ് നെഹ്‌റ മനോഹര നിമിഷമായി തിരഞ്ഞെടുത്തത്. പൊതുവേ അധികം വികാരങ്ങള്‍ പ്രകടിപ്പിക്കാത്ത താരമാണ് നരെയ്ന്‍. വിക്കറ്റ് നേടിയാലും സിക്‌സര്‍ പറത്തിയാലും ജയിച്ചാലും കിരീടം നേടിയാലും അമിത ആഹ്ലാദം നരെയ്ന്‍ കാട്ടാറില്ല. എന്നാല്‍ ഫൈനലില്‍ സിഎസ്‌കെയുടെ റുതുരാജ് ഗെയ്ക് വാദിനെ പുറത്താക്കിയപ്പോള്‍ നരെയ്ന്‍ ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു. 'നരെയ്ന്‍ വിക്കറ്റ് നേടിയതിന് ശേഷം ആഹ്ലാദിക്കുന്നു. തന്റെ വികാരം വെളിപ്പെടുത്തുകയും ആഹ്ലാദിക്കുകയും ചെയ്യുന്നു. ഇതിന് മുമ്പ് ഇത്തരത്തിലൊന്ന് കണ്ടിട്ടില്ല'-നെഹ്‌റ പറഞ്ഞു.

Also Read: 'ആദ്യമായല്ല, മുമ്പും ഇങ്ങനെ ദേഷ്യപ്പെട്ടിട്ടുണ്ട്', 2014ലെ തൊപ്പിയെറിഞ്ഞ സംഭവത്തെക്കുറിച്ച് ദ്രാവിഡ്

6

ഹര്‍ഷല്‍ പട്ടേലിന്റെ മുംബൈ ഇന്ത്യന്‍സിനെതിരായ അഞ്ച് വിക്കറ്റ് പ്രകടനവും അര്‍ഷദീപ് സിങ്ങിന്റെ അഞ്ച് വിക്കറ്റ് പ്രകടനവും സിക്‌സറിലൂടെ കെകെആറിനെ ഫൈനലിലെത്തിച്ച രാഹുല്‍ ത്രിപാഠിയുടെ പ്രകടനവുമെല്ലാം ഈ സീസണിലെ മറക്കാനാവാത്ത നിമിഷങ്ങള്‍ തന്നെയാണ്.

Story first published: Saturday, October 16, 2021, 16:44 [IST]
Other articles published on Oct 16, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+