IPL 2021: ഇത്തവണ കിരീടം ഏറ്റവും അര്‍ഹിച്ചിരുന്നത് കെകെആര്‍, കാരണമുണ്ടെന്ന് എംഎസ് ധോണി
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ കിരീടം സിഎസ്‌കെ ചൂടിയിരിക്കുകയാണ്. ഫൈനലില്‍ കെകെആറിനെ 27 റണ്‍സിന് തോല്‍പ്പിച്ചാണ് സിഎസ്‌കെ കിരീടത്തില്‍ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ കെകെആറിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സേ നേടാനായുള്ളു. സിഎസ്‌കെയുടെ നാലാം ഐപിഎല്‍ കിരീടമാണിത്.
മത്സരത്തില്‍ ശക്തമായ പോരാട്ടം കെകെആര്‍ കാഴ്ചവെച്ചു. ഒന്നാം വിക്കറ്റില്‍ 91 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ കെകെആറിനായെങ്കിലും മധ്യനിരയെ എറിഞ്ഞിട്ട് സിഎസ്‌കെ കിരീടത്തിലേക്കെത്തുകയായിരുന്നു. ഇപ്പോഴിതാ ഇത്തവണ ഏറ്റവും കൂടുതല്‍ കിരീടം അര്‍ഹിച്ചിരുന്നത് കെകെആറായിരുന്നുവെന്ന് മത്സരശേഷം അഭിപ്രായപ്പെട്ടിരിക്കുകയാണ് എംഎസ് ധോണി. ആദ്യ പാദത്തിലെ മോശം പ്രകടനത്തിന് ശേഷം രണ്ടാം പാദത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തി ഫൈനല്‍ കളിച്ചതിനെയാണ് ധോണി പ്രശംസിച്ചത്.

'സിഎസ്‌കെയെക്കുറിച്ച് ഞാന്‍ പറയുന്നതിന് മുമ്പ് കെകെആറിനെക്കുറിച്ച് പറയാം. അവരെക്കുറിച്ച് പറയേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ആദ്യ പാദത്തില്‍ വളരെ പിന്നില്‍ നിന്ന ശേഷം രണ്ടാം പാദത്തില്‍ ഇത്തരമൊരു തിരിച്ചുവരവ് നടത്തുകയെന്നത് പ്രയാസമുള്ള കാര്യമാണ്. ഇത്തവണ ഐപിഎല്ലില്‍ ഏതെങ്കിലും ടീം കിരീടം നേടാന്‍ അര്‍ഹിച്ചിരുന്നെങ്കില്‍ അത് കെകെആര്‍. ആദ്യ പാദത്തിന് ശേഷം ഉണ്ടായ ഇടവേള അവരെ വളരെയധികം സഹായിച്ചുവെന്നാണ് കരുതുന്നത്'- ധോണി പറഞ്ഞു.
ആദ്യ പാദത്തില്‍ ഏഴ് മത്സരത്തില്‍ നിന്ന് രണ്ട് ജയം മാത്രമാണ് കെകെആര്‍ നേടിയത്. പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തായിരുന്നു അവര്‍. എന്നാല്‍ രണ്ടാം പാദത്തിലേക്കെത്തിയപ്പോള്‍ തുടര്‍ ജയങ്ങള്‍ നേടാന്‍ ടീമിനായി. വെങ്കടേഷ് അയ്യരുടെ വരവ് രണ്ടാം പാദത്തില്‍ ടീമിന് കരുത്തായി. നാല് അര്‍ധ സെഞ്ച്വറിയടക്കം 10 മത്സരത്തില്‍ നിന്ന് 370 റണ്‍സാണ് അദ്ദേഹം നേടിയത്. യുഎഇയിലേക്കെത്തിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍ എന്നിവര്‍ കൂടുതല്‍ മെച്ചപ്പെട്ടതും ടീമിന് കരുത്തായി.

ഇത്തവണ ഭാഗ്യം കെകെആറിനെ നന്നായി തുണച്ചിരുന്നു. എലിമിനേറ്ററില്‍ ആര്‍സിബിയേയും രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെയും തോല്‍പ്പിക്കാന്‍ കെകെആറിനായി. ഫൈനലില്‍ കളിച്ചെങ്കിലും പതിവ് പിഴവ് ടീം ആവര്‍ത്തിച്ചു. ഓപ്പണര്‍മാര്‍ അര്‍ധ സെഞ്ച്വറി നേടിയിട്ടും അത് മുതലാക്കാന്‍ കെകെആറിനായില്ല. ടീമിന്റെ ആറ് പ്രമുഖ ബാറ്റ്‌സ്മാന്‍മാരാണ് രണ്ടക്കം കാണാതെ പുറത്തായത്. രാഹുല്‍ ത്രിപാഠിക്ക് ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റതും തിരിച്ചടിയായി.
നിധീഷ് റാണ (0), സുനില്‍ നരെയ്ന്‍ (2), ഓയിന്‍ മോര്‍ഗന്‍ (4), ദിനേഷ് കാര്‍ത്തിക് (9), ഷക്കീബ് അല്‍ ഹസന്‍ (0),രാഹുല്‍ ത്രിപാഠി (2) എന്നിവരെല്ലാം ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി. കെകെആറിന്റെ മികച്ച തുടക്കത്തില്‍ പതറാതെ പന്തെറിഞ്ഞ സിഎസ്‌കെ ബൗളര്‍മാരും അഭിനന്ദനം അര്‍ഹിക്കുന്നു. ശര്‍ദുല്‍ ഠാക്കൂര്‍ ടൂര്‍ണമെന്റിലുടെനീളം തകര്‍പ്പന്‍ ബൗളിങ്ങാണ് കാഴ്ചവെച്ചത്.

കെകെആറിനെ സംബന്ധിച്ച് ഓപ്പണര്‍മാരെ മാത്രം ആശ്രയിച്ച് മുന്നേറുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. നായകന്‍ ഓയിന്‍ മോര്‍ഗന്റെ മോശം പ്രകടനമാണ് ഇത്തവണ ടീമിന് ഏറ്റവും തിരിച്ചടിയായത്. ബാറ്റുകൊണ്ട് തീര്‍ത്തും അദ്ദേഹം നിരാശപ്പെടുത്തി. എന്നാല്‍ സ്പിന്‍ മികവിലും ഓപ്പണര്‍മാരുടെ കരുത്തിലും ഫൈനലിലേക്കെത്തുകയായിരുന്നു. അടുത്ത സീസണില്‍ മെഗാ ലേലം നടക്കാനിരിക്കെ പുതിയ നായകന് കീഴില്‍ കെകെആര്‍ എത്തുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സുനില്‍ നരെയ്ന്‍, ആന്‍ഡ്രേ റസല്‍, വെങ്കിടേഷ് അയ്യര്‍, ശുഭ്മാന്‍ ഗില്‍ എന്നിവരെ കെകെആര്‍ നിലനിര്‍ത്താന്‍ സാധ്യതകള്‍ ഏറെയാണ്. എന്നാല്‍ വരുന്ന സീസണിന് മുമ്പ് പല മാറ്റങ്ങളും നടക്കാന്‍ സാധ്യതയുള്ളതിനാല്‍ ബിസിസി ഐ നിയമങ്ങള്‍ക്കനുസരിച്ചാവും ടീമിന്റെ തീരുമാനങ്ങളുണ്ടാവുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications