IPL 2021: കപ്പാരും മോഹിക്കേണ്ട, ഡല്‍ഹി ക്യാപിറ്റല്‍സ് കിരീടം ചൂടും, മൂന്ന് കാരണങ്ങളറിയാം
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാംപാദം സെപ്തംബര്‍ 19 മുതല്‍ യുഎഇയില്‍ ആരംഭിക്കുകയാണ്. കോവിഡിനെത്തുടര്‍ന്ന് ഇന്ത്യയില്‍ നടന്ന ആദ്യ പാദം പാതിവഴിയില്‍ നിര്‍ത്തിവെച്ചിരുന്നു. രണ്ടാം പാദം ഇന്ത്യയില്‍ നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് യുഎഇയിലേക്ക് വേദി മാറ്റിയത്. സിഎസ്‌കെ, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ ഇതിനോടകം യുഎഇയിലെത്തി പരിശീലനം ആരംഭിച്ചിട്ടുണ്ട്.
Also Read: INDvENG: സെഞ്ച്വറിയില്ലാതെ ഫിഫ്റ്റി! കോലിയുടെ കാലം കഴിഞ്ഞോ? വഴി മുടക്കി ആന്‍ഡേഴ്‌സന്‍ - വായിക്കാം ഇവിടെ
Also Read: IPL: അവരെ നിര്‍ബന്ധിക്കാറില്ല, താനും ഷാരൂഖും തുടങ്ങിയത് രണ്ടു പേരും ഏറ്റെടുത്തതായി ജൂഹി ചൗള - വായിക്കാം ഇവിടെ
ആദ്യ പാദം അവസാനിച്ചപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സാണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത്. രണ്ടാം പാദത്തിലേക്കെത്തുമ്പോള്‍ പോയിന്റ് പട്ടികയില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഡല്‍ഹിയുടെ കാര്യത്തില്‍ വേദി മാറ്റം വലിയ തിരിച്ചടിയായേക്കില്ല. യുഎഇയില്‍ നടന്ന 2020 ഐപിഎല്ലില്‍ ഫൈനല്‍ കളിച്ച ടീമാണ് ഡല്‍ഹി. ഇത്തവണ ഡല്‍ഹി കപ്പടിക്കാനുള്ള സാധ്യത വളരെ കൂടുതലുമാണ്. അതിനുള്ള മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

താരങ്ങളുടെ ഫോം
ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങളുടെ സമീപകാല ഫോം വളരെ പ്രതീക്ഷ നല്‍കുന്നതാണ്. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും പൃഥ്വി ഷായും ആദ്യ പാദത്തില്‍ ഗംഭീര പ്രകടനമാണ് നടത്തിയത്. എട്ട് മത്സരത്തില്‍ നിന്ന് 380 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ് ഓറഞ്ച് ക്യാപ് പട്ടികയില്‍ തലപ്പത്ത്. 308 റണ്‍സുമായി പൃഥ്വി ഷാ നാലാം സ്ഥാനത്തുമുണ്ട്. റിഷഭ് പന്തും മികച്ച ഫോമിലും ടീമിന് പ്രതീക്ഷകളേറെ. ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, ആന്‍ റിച്ച് നോക്കിയേ എന്നിവരെല്ലാം പൂര്‍ണ്ണ ഫിറ്റ്‌നസോടെ രണ്ടാം പാദത്തിനിറങ്ങുന്നതും ഇവരെല്ലാം നിലവില്‍ മത്സരങ്ങള്‍ കളിച്ചുകൊണ്ടിരിക്കുകയാണെന്നതും ഡല്‍ഹിയെ സംബന്ധിച്ച് വളരെ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.
Also Read: ഇന്ത്യക്കായി ഒരു മത്സരം കളിച്ചു, പിന്നീട് അവസരം ലഭിച്ചേയില്ല, 10 നിര്‍ഭാഗ്യവാന്മാരായ താരങ്ങളിതാ - വായിക്കാം ഇവിടെ

ശ്രേയസ് അയ്യരുടെ മടങ്ങിവരവ്
ശ്രേയസ് അയ്യര്‍ രണ്ടാം പാദത്തിലേക്ക് മടങ്ങിയെത്തുന്നത് ഡല്‍ഹിയുടെ കരുത്ത് ഇരട്ടിപ്പിക്കും. നായകസ്ഥാനത്തേക്ക് ശ്രേയസ് തിരിച്ചെത്തുന്നതോടെ റിഷഭിന് കൂടുതല്‍ ആക്രമിച്ച് കളിക്കാന്‍ സാധിക്കും. കൂടാതെ ശ്രേയസിന്റെ സാന്നിധ്യം ടീമിന്റെ ബാറ്റിങ് കരുത്തും ഉയര്‍ത്തും. പരിക്കിനെത്തുടര്‍ന്ന് ശ്രേയസിന് ആദ്യ പാദം കളിക്കാന്‍ സാധിച്ചിരുന്നില്ല. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തി ഫിറ്റ്‌നസ് വീണ്ടെടുത്താണ് ശ്രേയസ് മടങ്ങിയെത്തിയത്. പരിശീലനം മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രേയസിനാവുന്നുണ്ടെന്നതും വലിയ പ്രതീക്ഷ നല്‍കുന്നതാണ്.
Also Read: IPL 2021: സിഎസ്‌കെ കപ്പടിക്കുമോ? ഈ മൂന്ന് താരങ്ങളുടെ പ്രകടനം നിര്‍ണ്ണായകമാവും - വായിക്കാം ഇവിടെ

ആക്രമിച്ച് കളിക്കുന്ന താരനിര
Also Read: INDvENG: ഹാവൂ, കോലിക്ക് ആശ്വാസം- ഒമ്പതാംതവണ അതു സംഭവിച്ചു, ബ്രാഡ്മാനൊപ്പം! - വായിക്കാം ഇവിടെ
ഡല്‍ഹിയുടെ ബാറ്റിങ് നിരയുടെ ആക്രമണോത്സുകതയാണ് ടീമിന്റെ പ്രധാന പ്ലസ് പോയിന്റ്. ശിഖര്‍ ധവാനെ വമ്പനടിക്കാരനെന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും പൃഥ്വി ഷാ, റിഷഭ് പന്ത്, ഷിംറോന്‍ ഹെറ്റ്‌മെയര്‍, മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നിവരെല്ലാം വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്താന്‍ കെല്‍പ്പുള്ളവരാണ്. 2020ലെ ഐപിഎല്ലില്‍ ശ്രദ്ധേയ പ്രകടനമാണ് കഗിസോ റബാദയും ആന്റിച്ച് നോക്കിയേയും നടത്തിയത്. യുഎഇയില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ ഇരുവരും കളിക്കുന്നതും ഡല്‍ഹിയുടെ കിരീട സാധ്യത ഉയര്‍ത്തുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications