Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: ഹാവൂ, കോലിക്ക് ആശ്വാസം- ഒമ്പതാംതവണ അതു സംഭവിച്ചു, ബ്രാഡ്മാനൊപ്പം!

1

ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ടോസ് ശാപം ഒടുവില്‍ അവസാനിച്ചിരിക്കുകയാണ്. ലീഡ്‌സിലെ ഹെഡിങ്‌ലേയില്‍ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് കോലിക്കു അനുകൂലമായി മാറി. അദ്ദേഹം ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്തു. ഇംഗ്ലണ്ടില്‍ തുടര്‍ച്ചയായി എട്ടു ടെസ്റ്റുകളില്‍ ടോസ് നഷ്ടമായ ശേഷമാണ് ഒമ്പതാം തവണ ഭാഗ്യം കോലിയെ തേടിയെത്തിയത്. ഇംഗ്ലണ്ടില്‍ നായകനെന്ന നിലയില്‍ അദ്ദേഹം ടെസ്റ്റില്‍ ടോസ് ജയിച്ചതും ആദ്യമായിട്ടാണ്. ഇതോടെ ഓസ്‌ട്രേലിയയുടെ മുന്‍ ബാറ്റിങ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്റെ റെക്കോര്‍ഡിനൊപ്പവും അദ്ദേഹമെത്തി. ബ്രാഡ്മാനും ഇംഗ്ലണ്ടില്‍ ഒമ്പത് ടെസ്റ്റുകളില്‍ ഒരിക്കല്‍ മാത്രമേ ടോസ് ജയിച്ചിട്ടുള്ളൂ. ലീഡ്‌സില്‍ ടോസ് ജയിച്ചത് സര്‍പ്രൈസാണെന്നായിരുന്നു കോലിയുടെ ചിരിച്ചുകൊണ്ടുള്ള പ്രതികരണം.

ലീഡ്‌സില്‍ ടോസ് നേടിയതോടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ പേരിലുള്ള റെക്കോര്‍ഡിനൊപ്പമെത്തുന്നതില്‍ നിന്നും അദ്ദഹം രക്ഷപ്പെട്ടു. ഇംഗ്ലണ്ടില്‍ ഏറ്റവുമധികം ടെസ്റ്റുകളില്‍ ടോസ് നഷ്ടപ്പട്ടെ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ധോണിയുടെ പേരിലാണ് (ഒമ്പതു തവണ). ലീഡ്‌സിലും ടോസ് കൈവിട്ടിരുന്നെങ്കില്‍ കോലിയും ഇതിനൊപ്പമെത്തുമായിരുന്നു. 2014ല്‍ ഓവലില്‍ നടന്ന ടെസ്റ്റില്‍ ടോസ് ജയിച്ച ശേഷം ആദ്യമായിട്ടാണ് കോലി ഇന്നു ലീഡ്‌സില്‍ ടോസ് നേടിയിരിക്കുന്നത്.

അവസാനമായി ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ വര്‍ഷമവസാനം നടന്ന ടെസ്റ്റിലായിരുന്നു കോലി ടോസ് ജയിച്ചത്. അഡ്‌ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യ വന്‍ പരാജയവും ഏറ്റുവാങ്ങിയിരുന്നു. വെറും 36 റണ്‍സിന് ഓള്‍ഔട്ടായി ഇന്ത്യ നാണക്കേടിന്റെ ലോക റെക്കോര്‍ഡ് കുറിച്ചത് ഈ മല്‍സരത്തിലായിരുന്നു.

അതേസമയം, രണ്ടാം ടെസ്റ്റിലെ അതേ ടീമിനെ തന്നെ ലീഡ്‌സിലും ഇന്ത്യ നിലനിര്‍ത്തിയിട്ടുണ്ട്. ഇതും കോലിയെ സംബന്ധിച്ച് കൗതുകമുണര്‍ത്തുന്ന കാര്യമാണ്. കാരണം അദ്ദേഹത്തിനു കീഴില്‍ 64 ടെസ്റ്റുകളില്‍ കളിച്ച ഇന്ത്യ നാലാം തവണ മാത്രമാണ് ഒരേ ഇലവനെ തുടര്‍ച്ചയായി രണ്ടു ടെസ്റ്റുകളില്‍ ഇറക്കിയത്. ഇതിനു മുമ്പ് 2018ല്‍ ഇംഗ്ലണ്ടിനെതിരെ (ട്രെന്റ് ബ്രിഡ്ജ്, സതാംപ്റ്റണ്‍) 2019ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ (നോര്‍ത്ത് സൗണ്ട്, കിങ്‌സ്്റ്റണ്‍), 2019-20ല്‍ ബംഗ്ലാദേശിനെതിരേ (ഇന്‍ഡോര്‍, കൊല്‍ക്കത്ത) എന്നീ ടെസ്റ്റുകളില്‍ മാത്രമേ ഒരേ ഇലവനെ കോലി നിലനിര്‍ത്തിയിട്ടുള്ളൂ.

ലീഡ്‌സില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം പാളിയിരിക്കുകയാണ്. 10 ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റിനു 19 റണ്‍സെന്ന നിലയില്‍ പതറുകയാണ്. ഓപ്പണര്‍ കെഎല്‍ രാഹുല്‍ (0), ചേതേശ്വര്‍ പുജാര (1) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്കു നഷ്ടമായിക്കഴിഞ്ഞു. അഞ്ചാമത്തെ ബോളില്‍ തന്നെ രാഹുല്‍ പുറത്തായിരുന്നു. ജെയിംസ് ആന്‍ഡേഴ്‌സനായിരുന്നു വിക്കറ്റ്. കവേഴ്‌സിലേക്കു ഷോട്ടിനു ശ്രമിച്ച രാഹുലിന്റെ ബാറ്റില്‍ എഡ്ജ് ചെയത് ബോള്‍ ജോസ് ബട്‌ലറുകളില്‍ കൈകളില്‍ കുരുങ്ങുകയായിരുന്നു.

ലോര്‍ഡ്‌സിലെ കഴിഞ്ഞ ടെസ്റ്റില്‍ ഇന്ത്യയുടെ വിജയശില്‍പ്പി കൂടിയായിരുന്നു രാഹുല്‍. ആദ്യ ഇന്നിങ്‌സില്‍ 129 റണ്‍സുമായി ടീമിനു അടിത്തറയിട്ടത് അദ്ദേഹമായിരുന്നു. മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും രാഹുല്‍ തന്നെയായിരുന്നു. പക്ഷെ ലീഡ്‌സില്‍ അക്കൗണ്ട് തുറക്കാന്‍ പോലുമാവാതെ അദ്ദേഹത്തിനു മടങ്ങേണ്ടി വന്നു. മോശം ഫോം തുടര്‍ക്കഥയാക്കിയ പുജാര ഇത്തവണയും പതിവ് തെറ്റിച്ചില്ല. അഞ്ചാം ഓവറിലെ ആദ്യ ബോളില്‍ ആന്‍ഡേഴ്‌സനു മുന്നില്‍ അദ്ദേഹം കീഴടങ്ങി. ബട്‌ലര്‍ക്കു ക്യാച്ച് സമ്മാനിച്ചായിരുന്നു പുജാരയുടെ മടക്കം.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട്- റോറി ബേണ്‍സ്, ഹസീബ് ഹമീദ്, ഡേവിഡ് മലാന്‍, ജോ റൂട്ട് (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍, മോയിന്‍ അലി, സാം കറെന്‍, ക്രെയ്ഗ് ഒവേര്‍ട്ടന്‍, ഓലി റോബിന്‍സണ്‍, ജെയിംസ് ആന്‍ഡേഴ്‌സന്‍.

Story first published: Wednesday, August 25, 2021, 21:32 [IST]
Other articles published on Aug 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+