For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: സെഞ്ച്വറിയില്ലാതെ ഫിഫ്റ്റി! കോലിയുടെ കാലം കഴിഞ്ഞോ? വഴി മുടക്കി ആന്‍ഡേഴ്‌സന്‍

ഏഴു റണ്‍സാണ് അദ്ദേഹം നേടിയത്

ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളുമായ വിരാട് കോലിയുടെ കാലം കഴിയുകയാണോ? സെഞ്ച്വറിക്കു വേണ്ടിയുള്ള അദ്ദേഹത്തിന്റെ കാത്തിരിപ്പ് ഒരു ഫിഫ്റ്റിയടിച്ചിരിക്കുകയാണ്. ലീഡ്‌സില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഏഴു റണ്‍സ് മാത്രമെടുത്ത് പുറത്തായതോടെയാണിത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 50ാമത്തെ ഇന്നിങ്‌സാണ് കോലി സെഞ്ച്വറിയില്ലാതെ പിന്നിട്ടിരിക്കുന്നത്.

സ്ഥിരം പേടിസ്വപ്‌നമായ ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ തന്നെയാണ് ഇത്തവണയും അദ്ദേഹത്തിനു പുറത്തേക്കു വഴി കാണിച്ചത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ രണ്ടു വിക്കറ്റിനു നാലു റണ്‍സെന്ന നിലയില്‍ പതറവെയാണ് രോഹിത് ശര്‍മയ്ക്കു കൂട്ടായി കോലിയെത്തിയത്. ഇത്തവണയെങ്കിലും നായകന്റെ വലിയൊരു ഇന്നിങ്‌സുമായി അദ്ദേഹം ടീമിനെ തകര്‍ച്ചയില്‍ നിന്നും കൈപിടിച്ചുയര്‍ത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും അതു സംഭവിച്ചില്ല.

 17ാം ബോളില്‍ പുറത്ത്

17ാം ബോളില്‍ പുറത്ത്

17 ബോളുകളുടെ ആയുസ് മാത്രമേ കോലിക്കുണ്ടായുള്ളൂ. ആന്‍ഡേഴ്‌സനൊരുക്കിയ കെണിയില്‍ ഒരിക്കല്‍ക്കൂടി അദ്ദേഹം വീണു. കവര്‍ഡ്രൈവ് കളിക്കാനായിരുന്നു കോലിയുടെ ശ്രമം. പക്ഷെ ബോളിന്റെ സീം മൂവ്‌മെന്റ് അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ബാറ്റില്‍ എഡ്ജ് ചെയ്ത ബോള്‍ ജോസ് ബട്‌ലറുടെ വിശ്വസ്തമായ കരങ്ങളിലൊതുങ്ങിയപ്പോള്‍ ഇംഗ്ലണ്ട് അത് മതിമറന്ന് ആഘോഷിച്ചു.

 നാഴികക്കല്ല് തികച്ച് ആന്‍ഡേഴ്‌സന്‍

നാഴികക്കല്ല് തികച്ച് ആന്‍ഡേഴ്‌സന്‍

ഈ പുറത്താക്കലോടെ ആന്‍ഡേഴ്‌സന്‍ പുതിയൊരു നാഴികക്കല്ല് പൂര്‍ത്തിയാക്കുകയും ചെയ്തു. ടെസ്റ്റില്‍ കൂടുതല്‍ തവണ കോലിയുടെ വിക്കറ്റ് വീഴ്ത്തിയ ബൗളറെന്ന റെക്കോര്‍ഡിനൊപ്പം അദ്ദേഹമെത്തി. ഇതു ഏഴാം തവണയാണ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകനെ ആന്‍ഡേഴ്‌സന്‍ പവലിയനിലേക്ക് അയച്ചത്. ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നതാന്‍ ലിയോണിന്റെ പേരിലായിരുന്ന റെക്കോര്‍ഡിനൊപ്പം ഇംഗ്ലണ്ട് പേസ് ഇതിഹാസവും എത്തി. അഞ്ചു തവണ വീതം കോലിയെ പുറത്താക്കിയ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡ്, മോയിന്‍ അലി, ബെന്‍ സ്‌റ്റോക്‌സ്, ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ് എന്നിവരാണ് ലിസ്റ്റില്‍ തൊട്ടു പിന്നിലുള്ളത്.

 2014ലെ പര്യടനം

2014ലെ പര്യടനം

2014ലെ ഇംഗ്ലീഷ് പര്യടനത്തില്‍ കോലിയെ ഏറ്റവുമധികം വേട്ടയാടിയ ബൗളര്‍ ആന്‍ഡേഴ്‌സനായിരുന്നു. കരിയറിലെ ഏറ്റവും ദയനീയ പ്രകടനമായരുന്നു അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ അന്നു അദ്ദേഹം കാഴ്ചവച്ചത്. എന്നാല്‍ 2018ലെ അടുത്ത പര്യടനത്തില്‍ കോലി ഇതിനു കണക്കുതീര്‍ത്തു. 500ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയ അദ്ദേഹം ഇന്ത്യയുടെ മാത്രമല്ല പരമ്പരയിലെ തന്നെ ടോപ്‌സ്‌കോററായി മാറി. പരമ്പര ഇന്ത്യ കൈവിട്ടെങ്കിലും ഗംഭീര ബാറ്റിങിലൂടെ കോലി കൈയടി വാങ്ങിയിരുന്നു. 2016 മുതല്‍ 18 വരെയുള്ള ടെസ്റ്റ് ക്രിക്കറ്റിലെ കണക്കെടുത്താല്‍ 18 ഇന്നിങ്‌സുകളിലാണ് കോലിക്കെതിരേ ആന്‍ഡേഴ്‌സന്‍ ബൗള്‍ ചെയ്തത്. ഒരു തവണ പോലും വിക്കറ്റെടുക്കാന്‍ അദ്ദേഹത്തിനായില്ല. എന്നാല്‍ ഈ വര്‍ഷം നാല് ഇന്നിങ്‌സുകളില്‍ നിന്നും രണ്ടു തവണ കോലിയെ പുറത്താക്കിയ ആന്‍ഡേഴ്‌സന്‍ ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. നോട്ടിങ്ഹാമിലെ ട്രെന്റ്ബ്രിഡ്ജില്‍ നടന്ന ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ കോലിയെ ആന്‍ഡേഴ്‌സന്‍ ഗോള്‍ഡന്‍ ഡെക്കായാണ് പുറത്താക്കിയത്.

ഇന്ത്യക്കു തകര്‍ച്ച

ഇന്ത്യക്കു തകര്‍ച്ച

ലീഡ്‌സ് ടെസ്റ്റില്‍ വന്‍ ബാറ്റിങ് തകര്‍ച്ചയാണ് ഇന്ത്യക്കു നേരിട്ടത്. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ആദ്യ ദിനം ലഞ്ച്‌ബ്രേക്കിനു പിന്നാലെ വെറും 78 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യന്‍ നിരയില്‍ ഒരാള്‍ക്കു പോലും 20 റണ്‍സ് കടക്കാനായില്ല. രണ്ടക്കം കടന്നത് വെറും രണ്ടു പേരായിരുന്നു. രോഹിത് ശര്‍മ 19 റണ്‍സെടുത്തപ്പോള്‍ അജിങ്ക്യ രഹാനെ 18 റണ്‍സും നേടി. മറ്റുള്ളവരെല്ലാം ഒറ്റയക്ക സ്‌കോറിനു പുറത്തായി. മൂന്നു വിക്കറ്റ് വീതമെടുത്ത ജെയിംസ് ആന്‍ഡേഴ്‌സനും ക്രെയ്ഗ് ഒവേര്‍ട്ടനും ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ത്തത്. ഓലി റോബിന്‍സണും സാം കറെനും രണ്ടു വിക്കറ്റുകള്‍ വീതം നേടി.

Story first published: Wednesday, August 25, 2021, 21:30 [IST]
Other articles published on Aug 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+