
ഫായിസ് ഫസല്‍
വിദര്‍ഭ താരമായ ഫായിസ് ഫസല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്തിയിട്ടുള്ള താരങ്ങളിലൊരാളാണ്. ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി തിളങ്ങിയിരുന്ന അദ്ദേഹം 2016ലെ സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിലൂടെയാണ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. 30ാം വയസില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച ആദ്യ താരമായിരുന്നു ഫായിസ്. മത്സരത്തില്‍ 55 റണ്‍സുമായി തിളങ്ങാന്‍ ഫായിസിനായെങ്കിലും പിന്നീട് ടീമിലേക്ക് വിളിയെത്തിയില്ല. 12 ഐപിഎല്ലില്‍ നിന്നായി 183 റണ്‍സും താരത്തിന്റെ പേരിലുണ്ട്. രാജസ്ഥാന്‍ റോയല്‍സിനുവേണ്ടിയാണ് അദ്ദേഹം കളിച്ചത്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ താരം 714 ഫസ്റ്റ് ക്ലാസ് റണ്‍സാണ് നേടിയത്. അതും 44.62 എന്ന മികച്ച ശരാശരിയില്‍.

വിജയ് രാജേന്ദ്രനാഥ്
പഞ്ചാബ് താരമായ വിജയ് രാജേന്ദ്രനാഥ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ തിളങ്ങിയിട്ടുള്ള താരമാണ്. 1952-53 ല്‍ ഇന്ത്യക്കായി ഒരു ടെസ്റ്റിലാണ് അദ്ദേഹം കളിച്ചത്. മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചില്ല. പിന്നീട് ഒരിക്കലും ഇന്ത്യന്‍ ടീമില്‍ കളിക്കാനും അവസരം ലഭിച്ചില്ല. ഒരു ക്യാച്ച് പോലും നേടാതെ കൂടുതല്‍ സ്റ്റംപിങ് എന്ന റെക്കോഡ് അദ്ദേഹത്തിന്റെ പേരിലാണ്. രഞ്ജി ട്രോഫിയില്‍ 844 റണ്‍സ് നേടിയ അദ്ദേഹം 34 ക്യാച്ചും 23 സ്റ്റംപിങ്ങും നടത്തിയിട്ടുണ്ട്.

ഇഖ്ബാല്‍ സിദ്ദിഖ്
വലം കൈയന്‍ ബാറ്റ്‌സ്മാനും മീഡിയം പേസറുമായ ഇഖ്ബാല്‍ സിദ്ദിഖ് മാഹാരാഷ്ട്രക്കുവേണ്ടിയാണ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ കളിച്ചത്. ഇന്ത്യക്കായി ഒരു ടെസ്റ്റില്‍ നിന്ന് 29 റണ്‍സും ഒരു വിക്കറ്റുമാണ് അദ്ദേഹം വീഴ്ത്തിയത്. പിന്നീട് ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചിട്ടില്ല. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 1343 റണ്‍സും 315 വിക്കറ്റും ലിസ്റ്റ് എ ക്രിക്കറ്റില്‍ 385 റണ്‍സും 80 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.

മായങ്ക് മാര്‍ക്കണ്ഡെ
മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്നുവന്ന യുവ സ്പിന്നറാണ് മായങ്ക് മാര്‍ക്കണ്ഡെ. ഇന്ത്യക്കായി ഒരു ടി20 കളിച്ച മാര്‍ക്കണ്ഡെക്ക് പിന്നീട് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. 23 വയസ് മാത്രമാണ് പ്രായമെന്നതിനാല്‍ ഇനിയും ടീമിലേക്ക് തിരിച്ചുവരാന്‍ താരത്തിന് മുന്നില്‍ അവസരമുണ്ട്. ഓസ്‌ട്രേലിയക്കെതിരായ ടി20 മത്സരത്തില്‍ അരങ്ങേറ്റം നടത്തിയെങ്കിലും വിക്കറ്റ് വീഴ്ത്താനായില്ല. മുംബൈ ഇന്ത്യന്‍സ്,രാജസ്ഥാന്‍ റോയല്‍സ് റോയല്‍സ് ടീമുകള്‍ക്കൊപ്പം ഐപിഎല്‍ കളിച്ച താരം 16 വിക്കറ്റുകളാണ് നേടിയത്.

കെനിയ ജയന്തിലാല്‍
ഇന്ത്യക്കായി ഒരു ടെസ്റ്റ് മാത്രം കളിച്ച താരമാണ് കെനിയ ജയന്തിലാല്‍. 1971ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലായിരുന്നു കെനിയ അരങ്ങേറ്റം നടത്തിയത്. ഓപ്പണറായി ഇറങ്ങിയ താരം അഞ്ച് റണ്‍സെടുത്ത് പുറത്തായി. പിന്നീടൊരിക്കലും ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചിട്ടില്ല. ഹൈദരാബാദിനൊപ്പം രഞ്ജി ട്രോഫിയില്‍ മികച്ച റെക്കോഡാണ് അദ്ദേഹത്തിനുള്ളത്. 91 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 4687 റണ്‍സ് കെനിയയുടെ പേരിലുണ്ട്.

ബക്വ ജിലാനി
ഇന്ത്യക്കായി ഒരു ടെസ്റ്റ് മത്സരം മാത്രം കളിച്ച താരമാണ് ബക്വ ജിലാനി. ഓള്‍റൗണ്ടറായ അദ്ദേഹം 16 റണ്‍സാണ് നേടിയത്. 15 ഓവര്‍ എറിഞ്ഞെങ്കിലും ഒരു വിക്കറ്റ് പോലും നേടാനായില്ല. ഇംഗ്ലണ്ടിനെതിരേ ഓവലിലായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. പിന്നീടൊരിക്കലും കളിക്കാന്‍ ജിലാനിക്ക് അവസരം ലഭിച്ചില്ല. രഞ്ജി ട്രോഫിയുടെ പ്രഥമ സീസണില്‍ത്തന്നെ ഹാട്രിക് നേടിയ ബൗളറാണ് ജിനാലി. മികച്ച ഫസ്റ്റ് ക്ലാസ് റെക്കോഡുണ്ടെങ്കിലും അന്താരാഷ്ട്ര കരിയറില്‍ ഒന്നുമാവാന്‍ അദ്ദേഹത്തിനായില്ല.

പങ്കജ് ധര്‍മണി
1996ല്‍ ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം കുറിച്ച താരമാണ് പങ്കജ് ധര്‍മണി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ എട്ട് റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. പിന്നീടൊരിക്കലും ഇന്ത്യന്‍ ടീമില്‍ കളിക്കാനുള്ള അവസരം അദ്ദേഹത്തെ തേടി എത്തിയില്ല. 1997ലെ സിംബാബ് വെയ്‌ക്കെതിരായ പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും പ്ലേയിങ് 11 അവസരം ലഭിച്ചിരുന്നില്ല. ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ ഭാഗമായിരുന്നു അദ്ദേഹം. എന്നാല്‍ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. 13 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 1194 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്.

ശ്രീനാഥ് അരവിന്ദ്
ഐപിഎല്ലില്‍ ആര്‍സിബിയിലൂടെ വളര്‍ന്ന ഫാസ്റ്റ് ബൗളറാണ് ശ്രീനാഥ് അരവിന്ദ്. ഇടം കൈയന്‍ പേസറായ അദ്ദേഹം ഒരു ടി20യില്‍ നിന്ന് ഒരു വിക്കറ്റാണ് ഇന്ത്യന്‍ ജഴ്‌സിയില്‍ നേടിയത്. മത്സരത്തില്‍ 44 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹത്തെ ടീമിലേക്ക് പിന്നെ പരിഗണിച്ചില്ല. 2015ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. 38 ഐപിഎല്ലില്‍ നിന്ന് 45 വിക്കറ്റുകളാണ് അരവിന്ദിന്റെ പേരിലുള്ളത്. കര്‍ണാടകയ്ക്ക് വേണ്ടിയാണ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് കളിച്ചിരുന്നത്.

എംജെ ഗോപാലന്‍ - അഭിനാഷ് ബാനര്‍ജി
1933-34ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലൂടെയാണ് എംജെ ഗോപാലന്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. മത്സരത്തില്‍ 18 റണ്‍സും ഒരു വിക്കറ്റുമാണ് അദ്ദേഹം നേടിയത്. പിന്നീട് ഒരു മത്സരത്തില്‍ പോലും അദ്ദേഹത്തിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 2916 റണ്‍സും 194 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.
അഭിനാഷ് ബാനര്‍ജി 1948ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലൂടെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ച താരമാണ്. വലം കൈയന്‍ പേസറായ അദ്ദേഹം അഞ്ച് വിക്കറ്റുകള്‍ മത്സരത്തില്‍ നേടി. ഭേദപ്പെട്ട തുടക്കമായിട്ടും ഇന്ത്യന്‍ ടീമില്‍ തുടര്‍ന്ന് കളിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചില്ല.


Click it and Unblock the Notifications