Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: അവരെ നിര്‍ബന്ധിക്കാറില്ല, താനും ഷാരൂഖും തുടങ്ങിയത് രണ്ടു പേരും ഏറ്റെടുത്തതായി ജൂഹി ചൗള

1

ഐപിഎല്ലിന്റെ കഴിഞ്ഞ ലേലത്തിലെ പ്രധാന ആകര്‍ഷണം രണ്ടു പേരായിരുന്നു. ബോളിവുഡിലെ സൂപ്പര്‍ താരമായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനും മുന്‍ ബോളിവുഡ് സുന്ദരി ജൂഹി ചൗളയുടെ മകളായ ജനാവി മെഹത്തയുമായിരുന്നു ഇത്. ഷാരൂഖിന്റെയും ജൂഹിയുടെയും ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഓക്ഷന്‍ ടേബിളിലായിരുന്നു ആര്യനെയും ജനാവിയെയും ക്രിക്കറ്റ് പ്രേമികള്‍ കണ്ടത്. 90 കളില്‍ ബോളിവുഡിലെ ഹിറ്റ് ജോടികളായിരുന്ന ഷാരൂഖിന്റെയും ജൂഹിയുടെയും മക്കള്‍ ആരാധകര്‍ക്കും ഇപ്പോള്‍ പ്രിയപ്പെട്ടവരാണ്.

നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള ഷാരൂഖും ജൂഹിയും തമ്മില്‍ അടുത്ത സുഹൃത്തക്കള്‍ കൂടിയാണ്. 2013ല്‍ രണ്ടു പേരും ചേര്‍ന്ന് ഡ്രീം ഫിലിംസ് അണ്‍ലിമിറ്ററെന്ന പ്രൊഡക്ഷന്‍ കമ്പനി രണ്ടു പേരും ചേര്‍ന്ന് ആരംഭിച്ചിരുന്നെങ്കിലും പിന്നീട് അത് വഴിപിരിയുകയായിരുന്നു. പിന്നീടാണ് ഷാരൂഖും ജൂഹിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ ജയ് മെഹത്തയും ചേര്‍ന്ന് കെകെആറിന്റെ ഉടമസ്ഥാവകാശം നേടിയെടുത്തത്. പിന്നീട് ലേലത്തില്‍ പലപ്പോഴും ഷാരൂഖും ജൂഹിയും ഒരുമിച്ച് പങ്കെടുക്കുകയും ചെയ്തിരുന്നു. പക്ഷെ ഇത്തവണ ലേലത്തില്‍ രണ്ടു പേരുടെയും മക്കള്‍ എത്തിയത് എല്ലാവര്‍ക്കു സര്‍പ്രൈസായിരുന്നു.

2

ഇതേക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ജൂഹി. രണ്ടു പേരെയും അന്ന് ഒരുമിച്ച് കണ്ടപ്പോള്‍ പല കാര്യങ്ങളും മനസ്സിലൂടെ കടന്നുപോയതായി ജൂഹി പറയുന്നു. പ്രകൃതി എത്ര മനോഹരമാണ്, ഒറ്റനോട്ടത്തില്‍ പ്രായം കുറഞ്ഞ ഷാരൂഖിനെപ്പോലെയാണ് ആര്യന്‍ കാണപ്പെട്ടത്, ജനാവിയാവട്ടെ കാണാന്‍ എന്നെപ്പോലെയായിരുന്നുവെന്നും ജൂഹി പറഞ്ഞു.

ആര്യനും ജനാവിയും ക്രിക്കറ്റിനെ വളരെ ഗൗരവമായി പിന്തുടരുന്നതാണന്നും ഗെയിമിനെക്കുറിച്ച് രണ്ടു പേര്‍ക്കും കൃത്യമായ ധാരണയുണ്ടെന്നും ജൂഹി വ്യക്തമാക്കി. രണ്ടു പേരും കെകെആര്‍ ടീമില്‍ താല്‍പ്പര്യം കാണിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇരുവരെയും ഞങ്ങള്‍ നിര്‍ബന്ധിക്കാറില്ല, വളരെയധിക ആഗ്രഹിച്ചാണ് അവര്‍ ഇവയെല്ലാം ചെയ്യുന്നത്. രാത്രിയില്‍ വൈകി പോലും ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ക്രിക്കറ്റ് മല്‍സരങ്ങള്‍ ജനാവി കാണാറുണ്ടെന്നും ജൂഹി വിശദമാക്കി.

താനും ഷാരൂഖും ചേര്‍ന്ന് തുടക്കമിട്ടത് മക്കള്‍ ഏറ്റെടുത്തപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കില്ലെന്നു ജൂഹി പറയുന്നു. ക്രിക്കറ്റിനെക്കുറിച്ച് വളരെയധികം താല്‍പ്പര്യത്തോടെയാണ് ജനാവി സംസാരിക്കാറുള്ളത്. ഗെയിമിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചു പോലും അവള്‍ക്കുള്ള അറിവ് എന്നെ ഞെട്ടിച്ചിട്ടുണ്ട്. അവളും ആര്യനും ഐപിഎല്‍ ലേലത്തില്‍ കെകെആര്‍ ഓക്ഷന്‍ ടേബിൡ ഒരുമിച്ച് ഇരിക്കുന്നതു കണ്ടപ്പോള്‍ ഞാന്‍ ദൈവത്തോടു നന്ദി പറഞ്ഞിരുന്നു. സ്വന്തം താല്‍പ്പര്യപ്രകാരം ടീമിനു വേണ്ടി ഇരുവരും മുന്നോട്ടു വന്നത് ഒരുപാട് സന്തോഷം നല്‍കുന്നതായും ജൂഹി മനസ്സ്തുറന്നു.

Story first published: Wednesday, August 25, 2021, 14:14 [IST]
Other articles published on Aug 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+