IPL 2021: സിഎസ്‌കെ കപ്പടിക്കുമോ? ഈ മൂന്ന് താരങ്ങളുടെ പ്രകടനം നിര്‍ണ്ണായകമാവും
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം സെപ്തംബര്‍ 19 മുതല്‍ ഒക്ടോബര്‍ 15വരെ യുഎഇയില്‍ നടക്കാന്‍ പോവുകയാണ്. ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തിന് പിന്നാലെ കോവിഡ് വ്യാപിച്ചതോടെ ടൂര്‍ണമെന്റ് പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടി വരികയായിരുന്നു. ഇന്ത്യയില്‍ ടൂര്‍ണമെന്റ് തുടരാനാവാത്ത സാഹചര്യം ആയതിനാലാണ് രണ്ടാം പാദം യുഎഇയിലേക്ക് മാറ്റിയത്. ആദ്യ പാദം അവസാനിക്കുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്, സിഎസ്‌കെ, ആര്‍സിബി, മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ആദ്യ നാലിലുള്ളത്.
Also Read: INDvENG: 1971ല്‍ വഡേക്കറെങ്കില്‍ ഇത്തവണ കോലി! വമ്പന്‍ പ്രവചനവുമായി ഗവാസ്‌കര്‍ - വായിക്കാം ഇവിടെ
2020ലെ യുഎഇ ഐപിഎല്ലില്‍ ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് കാണാതെ സിഎസ്‌കെ പുറത്തായിരുന്നു. അതിനാല്‍ത്തന്നെ രണ്ടാം പാദത്തില്‍ ടീമിന് ആശങ്കകളേറെയാണ്. എന്നാല്‍ ഇതിനോടകം തന്നെ യുഎഇയില്‍ പരിശീലനം ആരംഭിച്ച സിഎസ്‌കെയ്ക്ക് പ്രതീക്ഷകളേറെയാണ്. മൂന്ന് താരങ്ങളുടെ പ്രകടനമാവും സിഎസ്‌കെയുടെ കിരീട സാധ്യതയില്‍ നിര്‍ണ്ണായകമാവുക. അത് ആരൊക്കെയാണെന്ന് നോക്കാം.
INDvENG: വല്ലാത്ത ധൈര്യം തന്നെ കോലിക്ക്! തീരുമാനത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ച് ബ്രോഡ് - വായിക്കാം

രവീന്ദ്ര ജഡേജ
യുഎഇയിലെ പിച്ച് ബാറ്റിങ്ങിനെയും ബൗളിങ്ങിനെയും ഒരുപോലെ തുണയ്ക്കുന്നതാണ്. പ്രത്യേകിച്ച് സ്പിന്‍ ബൗളര്‍മാരുടെ പ്രകടനം വളരെ പ്രധാനപ്പെട്ടതാണ്. അതിനാല്‍ത്തന്നെ രവീന്ദ്ര ജഡേജ സിഎസ്‌കെയുടെ നിര്‍ണ്ണായക താരമാണ്. മധ്യനിരയില്‍ ബാറ്റുകൊണ്ടും മധ്യ ഓവറുകളില്‍ പന്തുകൊണ്ടും കളി നിയന്ത്രിക്കാന്‍ കെല്‍പ്പുള്ള അദ്ദേഹം ടീമിന്റെ അഭിവാജ്യ ഘടകം തന്നെയാണ്. ആദ്യ പാദത്തില്‍ ആറ് മത്സരത്തില്‍ നിന്ന് 131 റണ്‍സാണ് അദ്ദേഹം നേടിയത്. അതും 161.72 എന്ന മികച്ച സ്‌ട്രൈക്കറേറ്റില്‍. 6.70 എന്ന മികച്ച ഇക്കോണമിയില്‍ ആറ് വിക്കറ്റും ജഡേജ വീഴ്ത്തിയിട്ടുണ്ട്. ഫീല്‍ഡിങ് മികവുകൊണ്ടും ടീമിന് വളരെ അധികം ഉപകാരം ചെയ്യുന്ന ജഡേജയുടെ പ്രകടനം ധോണിപ്പടക്ക് വളരെ നിര്‍ണ്ണായകമാണ്.
INDvENG: പോയി രഞ്ജി കളിക്കൂ, എന്നിട്ടാവാം ടെസ്റ്റ്! കോലിക്ക് രൂക്ഷവിമര്‍ശനം - വായിക്കാം

സാം കറാന്‍
ഇംഗ്ലണ്ടിന്റെ പേസ് ഓള്‍റൗണ്ടറായ സാം കറാനില്‍ സിഎസ്‌കെയ്ക്ക് വളരെ പ്രതീക്ഷയാണുള്ളത്. ന്യൂബോളില്‍ തിളങ്ങുന്നതോടൊപ്പം ബാറ്റുകൊണ്ട് മാച്ച് വിന്നിങ് പ്രകടനം നടത്താനും സാം കറാന് മികവുണ്ട്. ആദ്യ പാദത്തില്‍ മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയത്. ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയ കറാന്‍ ടീമിന്റെ വിജയക്കുതിപ്പില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. 52 റണ്‍സാണ് അദ്ദേഹത്തിന് നേടാനായത്. മോയിന്‍ അലിയുടെ വരവോടെ ടോപ് ഓഡറിലേക്ക് ആദ്യ പാദത്തില്‍ സാം കറാനെ പരീക്ഷിച്ചിരുന്നില്ല. രണ്ടാം പാദത്തില്‍ ബാറ്റിങ് പ്രെമോഷന്‍ ലഭിച്ചാല്‍ തിളങ്ങാന്‍ മികവുള്ള താരമാണ് സാം കറാന്‍.
IPL 2021: കപ്പാരും മോഹിക്കേണ്ട, ഡല്‍ഹി ക്യാപിറ്റല്‍സ് കിരീടം ചൂടും, മൂന്ന് കാരണങ്ങളറിയാം - വായിക്കാം

മോയിന്‍ അലി
ഇംഗ്ലണ്ട് താരമായ മോയിന്‍ അലിയെ സിഎസ്‌കെ ടീമിലെത്തിച്ചപ്പോള്‍ നെറ്റി ചുളിച്ചവര്‍ക്ക് ആദ്യ പാദത്തിലൂടെത്തന്നെ അദ്ദേഹം മറുപടി നല്‍കി. മൂന്നാം നമ്പറിലിറങ്ങി വെടിക്കെട്ട് ബാറ്റിങ് നടത്തിയ മോയിന്‍ 206 റണ്‍സാണ് അടിച്ചെടുത്തത്. അതും 158 എന്ന മികച്ച സ്‌ട്രൈക്കറേറ്റില്‍. 6.16 എന്ന മികച്ച ഇക്കോണമിയില്‍ അഞ്ച് വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. യുഎഇയിലെ പിച്ചിലും ബാറ്റിങ് വെടിക്കെട്ട് തുടരാന്‍ മോയിന് സാധിച്ചാല്‍ സിഎസ്‌കെയുടെ വിജയ സാധ്യതയും അത് ഉയര്‍ത്തും.
ടി20 ഫോര്‍മാറ്റിനെ കൂടുതല്‍ ആവേശകരമാക്കാന്‍ ഈ അഞ്ച് മാറ്റങ്ങള്‍, നടപ്പിലായാല്‍ 'പൊളിക്കും' - വായിക്കാം
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications