
1971 ആവര്‍ത്തിക്കും
1971ല്‍ അജിത് വഡേക്കറുടെ ക്യാപ്റ്റന്‍സിയില്‍ ഓവലില്‍ നടന്ന ടെസ്റ്റില്‍ ജയിച്ച് ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ഇംഗ്ലണ്ടിനെതിരേ പരമ്പര സ്വന്തമാക്കിയിരുന്നു. ഇത്തവണ കോലിയും സംഘവും ഇതാവര്‍ത്തിക്കുമെന്നാണ് ഗവാസ്‌കറുടെ പ്രവചനം.
അന്നു ഓവലില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ നാലു വിക്കറ്റിനു തോല്‍പ്പിച്ചായിരുന്നു മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 1-0നു നേടിയത്. ആദ്യ രണ്ടു ടെസ്റ്റുകളും സമനിലയില്‍ പിരിഞ്ഞിരുന്നു.
ഇത്തവണ ലീഡ്‌സിലെ മൂന്നാം ടെസ്റ്റ് കഴിഞ്ഞാല്‍ നാലാമത്തെ ടെസ്റ്റ് ഓവലിലാണ്. ഇവ രണ്ടും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കുമെന്നാണ് ഗവാസ്‌കര്‍ പ്രവചിച്ചിരിക്കുന്നത്.

അതു തന്നെ ആവര്‍ത്തിക്കും
അന്നത്തേതു പോലെ നമ്മള്‍ ഇത്തവണയും ടെസ്റ്റ് പരമ്പര ഉറപ്പിക്കുക ഓവലിലായിരിക്കും. അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനു മുമ്പ് തന്നെ ഇന്ത്യ പരമ്പര തങ്ങളുടെ വരുതിയിലാക്കുകയും ചെയ്യും. 1971ല്‍ വഡേക്കറിനായിരുന്നു അപൂര്‍വ്വ ഭാഗ്യമുണ്ടായതെങ്കില്‍ ഇത്തവണ കോലിക്കായിരിക്കും ഈ ഭാഗ്യമെന്നും ഗവാസ്‌കര്‍ ഇന്‍സ്റ്റഗ്രം ഹാന്റിലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വ്യക്തമാക്കി. വഡേക്കറുടെ ക്യാപ്റ്റന്‍സിയില്‍ ചരിത്ര നേട്ടം കൊയ്ത ഇന്ത്യന്‍ ടീമിന്റെ ഭാഗം കൂടിയായിരുന്നു അദ്ദേഹം.

മറക്കാനാവാത്ത ദിനം
50 വര്‍ഷങ്ങള്‍ക്കു മുമ്പ്, ആഗസ്റ്റ് 24നായിരുന്നു ഇന്ത്യ ആദ്യമായി ഒരു ടെസ്റ്റില്‍ വിജയിക്കുന്നത്. ഇതു പരമ്പരയും നമുക്കു സമ്മാനിച്ചു. എന്തൊരു ദിവസമായിരുന്നു അത്... ഒരിക്കലും ആ ദിനം മറക്കാന്‍ കഴിയില്ല. 1983ല്‍ ഇന്ത്യയുടെ കന്നി ലോകകപ്പ് വിജയത്തിനു സമാനമായിരുന്നു ആ നിമിഷം. ഓവലിലെ കാണികള്‍ ഇന്ത്യന്‍ ടീമിനെ അഭിനന്ദിക്കാന്‍ അണിനിരന്നത് അവിസ്മരണീയ മുഹൂര്‍ത്തമായിരുന്നു.
83ലേത് കുറേക്കൂടി വലുതായിരുന്നു. കാരണം അന്നു ലോര്‍ഡ്‌സ് ഗ്രൗണ്ട് മുഴുവന്‍ ഇന്ത്യന്‍ ആരാധകര്‍ കീഴടക്കിയിരുന്നു. എങ്കിലും 71ലെ ടെസ്റ്റ് വിജയവും അതുപോലെ തന്നെ മഹത്തരമാണെന്നും ഗവാസ്‌കര്‍ വിലയിരുത്തി.

വഡേക്കറുടെ ക്യാപ്റ്റന്‍സി
ഗംഭീരമായിട്ടാണ് വഡേക്കര്‍ അന്നു ഇന്ത്യന്‍ ടീമിനെ നയിച്ചത്. ഫാറൂഖ് എഞ്ചിനിയര്‍, ഗുണ്ടപ്പ വിശ്വനാഥ്, ദിലിപ് സര്‍ദേശായ് എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ ഈ മല്‍സരത്തില്‍ കണ്ടു. പക്ഷെ ബിഎസ് ചന്ദ്രശേഖറുടെ മാജിക്കല്‍ ബൗളിങബായിരുന്നു ഇംഗ്ലണ്ടിനെ തകര്‍ത്തത്. 38 റണ്‍സിനു ആറു വിക്കറ്റുകളായിരുന്നു അദ്ദേഹം കൊയ്തത്. രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ വെറും 101 റണ്‍സിനു പുറത്താക്കാന്‍ ഇന്ത്യയെ സഹായിച്ചതും ഇന്ത്യക്കു വിജയം സമ്മാനിച്ചതെന്നും ഗവാസ്‌കര്‍ ഓര്‍മിച്ചെടുത്തു.

ലീഡ്‌സിലെ മൂന്നാം ടെസ്റ്റ്
തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ലീഡ്‌സിലെ മൂന്നാം ടെസ്റ്റില്‍ ഇറങ്ങുന്നത്. ലോര്‍ഡ്‌സിലെ രണ്ടാംടെസ്റ്റിലെ വിജയം മാത്രമല്ല ഇന്ത്യക്കു കരുത്താവുന്നത്. ഈ ഗ്രൗണ്ടിലെ മുന്‍ റെക്കോര്‍ഡും ഇന്ത്യയുടെ വിജയപ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്.
കാരണം ഹെഡിങ്‌ലേയില്‍ അവസാനമായി കളിച്ച രണ്ടു ടെസ്റ്റുകളിലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. 1986ലും 2002ലും ഈ ഗ്രൗണ്ടില്‍ ഇംഗ്ലണ്ടിനെതിരേ ആധികാരിക വിജയം ഇന്ത്യ ആഘോഷിച്ചിരുന്നു. 19 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യ വീണ്ടും ഇതേ വേദിയില്‍ വീണ്ടുമൊരു ടെ്റ്റിനു കച്ചമുറുക്കുന്നത്.


Click it and Unblock the Notifications











