For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 ഫോര്‍മാറ്റിനെ കൂടുതല്‍ ആവേശകരമാക്കാന്‍ ഈ അഞ്ച് മാറ്റങ്ങള്‍, നടപ്പിലായാല്‍ 'പൊളിക്കും'

ആധുനിക കാലത്ത് ഏറ്റവും സ്വീകാര്യതയുള്ള ക്രിക്കറ്റ് ഫോര്‍മാറ്റാണ് ടി20. 20 ഓവറുകള്‍ മാത്രമുള്ള ആവേശകരമായ പോരാട്ടത്തിന് വലിയ ആരാധക പിന്തുണയുണ്ട്. ഫ്രാഞ്ചൈസി ക്രിക്കറ്റുകളുടെ വരവോടെ കുട്ടിക്രിക്കറ്റ് ഫോര്‍മാറ്റിന്റെ സ്വീകാര്യത കൂടുതല്‍ ഉയര്‍ന്നു. ഫ്രീ ഹിറ്റ് അടക്കമുള്ള പല നിയമ മാറ്റങ്ങളും ടി20 ഫോര്‍മാറ്റിനെ കൂടുതല്‍ ആരാധകരിലേക്ക് അടിപ്പിച്ചു. എന്നാല്‍ ടൂര്‍ണമെന്റിനെ കൂടുതല്‍ ആവേശകരമാക്കാന്‍ സാധിക്കുന്ന അഞ്ച് പുതിയ മാറ്റങ്ങള്‍ എന്തൊക്കെയാണ് നോക്കാം.

ഗോള്‍ഡന്‍ ഓവര്‍

ഗോള്‍ഡന്‍ ഓവര്‍

രസകരമായ പരിഷ്‌കാരമാണിത്. മത്സരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ടീമിന് ഒരു ഓവര്‍ തിരഞ്ഞെടുക്കാം. ഈ ഓവറില്‍ ടീം നേടുന്ന റണ്‍സ് ഇരട്ടിയായാവും കണക്കാക്കുക. എക്‌സ്ട്രാസ് അടക്കമുള്ള സ്‌കോര്‍ ഇതില്‍ പരിഗണിക്കും. ഉദാഹരമായി 10ാം ഓവര്‍ ഗോള്‍ഡന്‍ ഓവറായി തിരഞ്ഞെടുക്കുന്നു. ബാറ്റിങ് ടീം ഈ 10ാം ഓവറില്‍ 15 റണ്‍സ് നേടിയാല്‍ അത് 30 റണ്‍സായി കണക്കാക്കും. ഒരു ഓവര്‍ മത്സരത്തില്‍ നിര്‍ണ്ണായകമാവുന്ന സ്ഥിതി. ഇത് ആരാധകരെ കൂടുതല്‍ ത്രസിപ്പിക്കുമെന്നുറപ്പാണ്. എന്നാല്‍ ഇത്തരമൊരു മാറ്റത്തിന് അനുമതി ലഭിക്കുക പ്രയാസം തന്നെയായിരിക്കും.

കുറഞ്ഞ ഓവര്‍ നിരക്കിന് റണ്‍സ് പെനാല്‍റ്റി

കുറഞ്ഞ ഓവര്‍ നിരക്കിന് റണ്‍സ് പെനാല്‍റ്റി

നിലവിലെ നിയമപ്രകാരം കുറഞ്ഞ ഓവര്‍ നിരക്കിന് ലഭിക്കുന്ന ശിക്ഷ മാച്ച് ഫീയുടെ നിശ്ചിത ശതമാനം പിഴയാണ്. ഇതോടൊപ്പം അഞ്ച് റണ്‍സ് പെനാല്‍റ്റി കൂടി ചേര്‍ക്കുന്നത് കൂടുതല്‍ ആവേശകരമാവും. നിശ്ചിത സമയത്തില്‍ കൂടുതല്‍സമയം ഒരു ടീം ഓവര്‍ എറിയാന്‍ എടുത്താല്‍ അത് ആരാധകരില്‍ വിരസതയുണ്ടാക്കും. എന്നാല്‍ അഞ്ച് റണ്‍സ് പെനാല്‍റ്റി വന്നാല്‍ അത് മത്സരഫലത്തെ തന്നെ മാറ്റിമറിക്കും. അതിനാല്‍ നായകന്മാര്‍ കൂടുതല്‍ ശ്രദ്ധിക്കുകയും വിരസത ഒഴിവാക്കി മത്സരം കൂടുതല്‍ വേഗത്തിലാക്കാനും സഹായിക്കും.

എക്‌സ് ഫാക്ടര്‍ താരത്തെ അനുവദിക്കാം

എക്‌സ് ഫാക്ടര്‍ താരത്തെ അനുവദിക്കാം

ബിഗ്ബാഷ് ലീഗില്‍ ഇതിനോടകം നടപ്പിലാക്കിയ നിയമമാണിത്. എക്‌സ്ഫാക്ടര്‍ താരത്തെ ടീമിന് തീരുമാനിക്കാം. മത്സരത്തിന്റെ 10 ഓവര്‍ കഴിയുമ്പോള്‍ പകരക്കാരനായി ആ താരത്തിന് ഇറങ്ങാം. ബാറ്റിങ് നിരയില്‍ എക്‌സ് താരമായി ഇറങ്ങുന്നയാള്‍ക്ക് ഫീല്‍ഡ് ചെയ്യാന്‍ സാധിക്കില്ല. ബൗളിങ് നിരയില്‍ എക്‌സ് ഫാക്ടറായി ഇറങ്ങുന്ന താരത്തിന് ഒരോവറില്‍ കൂടുതല്‍ പന്തെറിയാനാവില്ല. ഇൗ നിയമപ്രകാരം മത്സരത്തിന്റെ ഗതിയനുസരിച്ച് നിര്‍ണ്ണായക താരത്തെ ടീമിലേക്ക് ഉള്‍പ്പെടുത്താനുള്ള അവസരം ലഭിക്കുന്നു. ചിലപ്പോള്‍ എക്‌സ് താരങ്ങള്‍ പരാജയപ്പെടുകയും ചിലപ്പോള്‍ മാച്ച് വിന്നര്‍മാരായി മാറുകയും ചെയ്യും. എന്തായാലും ആരാധകര്‍ക്ക് ആവേശം നല്‍കുന്ന നിയമം തന്നെയാണിത്.

ഒരു ബൗളര്‍ക്ക് നാലിലധികം ഓവര്‍

ഒരു ബൗളര്‍ക്ക് നാലിലധികം ഓവര്‍

നിലവിലെ നിയമപ്രകാരം ഒരു ബൗളര്‍ക്ക് ടി20യില്‍ എറിയാന്‍ കഴിയുന്ന പരമാവധി ഓവര്‍ നാലാണ്. എന്നാല്‍ ടീമിലെ മുഖ്യ ബൗളറായ ഒരാള്‍ക്ക് മാത്രം ഒരോവര്‍ കൂടി അധികമായി എറിയാന്‍ സാധിക്കുന്ന നിലയിലൊരു മാറ്റം വന്നാല്‍ അത് മത്സരത്തില്‍ നിര്‍ണ്ണായകമാവും. കാരണം ഒരു മത്സരത്തില്‍ ചിലപ്പോള്‍ ഒരു ബൗളര്‍ക്ക് കൂടുതല്‍ മികവ് കാട്ടാന്‍ സാധിക്കുകയും മറ്റൊരു ബൗളര്‍ തീര്‍ത്തും നിരാശപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായേക്കാം. ഇത്തരമൊരു അവസരത്തില്‍ ഇങ്ങനെയൊരു നിയമം കൊണ്ടുവന്നാല്‍ ബൗളിങ് ടീം നായകന് വലിയ കരുത്ത് നല്‍കുന്ന തീരുമാനമായിരിക്കും അത്.

വമ്പന്‍ സിക്‌സറിന് എട്ട് റണ്‍സ്

വമ്പന്‍ സിക്‌സറിന് എട്ട് റണ്‍സ്

പല ടി20 ടൂര്‍ണമെന്റുകളിലും 100ലധികം മീറ്റര്‍ ദൂരം താരങ്ങള്‍ സിക്‌സര്‍ പറത്തുന്നത് കാണാന്‍ സാധിക്കും. ഇതിന് സാധാരണ രീതിയിലുള്ള ആറ് റണ്‍സ് തന്നെയാണ് ലഭിക്കാറ്. എന്നാല്‍ 100 മീറ്ററിലധികം ദൂരം പോകുന്ന സിക്‌സിന് എട്ട് റണ്‍സ് എന്ന നിയമംകൊണ്ടുവന്നാല്‍ അത് ബാറ്റ്‌സ്മാന്‍മാര്‍ക്ക് വമ്പന്‍ സിക്‌സുകള്‍ നേടാന്‍ കൂടുതല്‍ പ്രചോദനമാവും. കൂടാതെ ആരാധകര്‍ക്കും അത് കാഴ്ചയുടെ വിരുന്നൊരുക്കും. ഇത്തരമൊരു മാറ്റം ടി20 ഫോര്‍മാറ്റില്‍ അനിവാര്യമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

Story first published: Wednesday, August 25, 2021, 17:23 [IST]
Other articles published on Aug 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+