Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: വല്ലാത്ത ധൈര്യം തന്നെ കോലിക്ക്! തീരുമാനത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ച് ബ്രോഡ്

1

ഇംഗ്ലണ്ടിനെതിരേ ലീഡ്‌സില്‍ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ തീരുമാനത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ച് വെറ്ററന്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. നോട്ടിങ്ഹാമിലെ ട്രെന്റ്ബ്രിഡ്ജില്‍ നടന്ന ആദ്യ ടെസ്റ്റില്‍ അദ്ദേഹം പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. എന്നാല്‍ പരിക്കു കാരണം ശേഷിച്ച ടെസ്റ്റുകളില്‍ നിന്നും ബ്രോഡ് പിന്‍മാറുകയായിരുന്നു. ട്വിറ്ററിലൂടെയാണ് ടോസിനു ശേഷം ബാറ്റ് ചെയ്ത ഇന്ത്യന്‍ തീരുമാനത്തില്‍ അദ്ദേഹം അമ്പരപ്പ് പ്രകടിപ്പിച്ചത്.

ഇംഗ്ലണ്ടിനെ സംബന്ധിച്ച് വലിയ മണിക്കൂറായിരുന്നു ഇത്. മൂന്നു വമ്പന്‍ വിക്കറ്റുകള്‍. ആദ്യം ബാറ്റ് ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനം ധീരമാണ്. രാജ്യത്ത് ആദ്യ ദിനം ടെസ്റ്റില്‍ ബൗള്‍ ചെയ്യാവുന്ന ഏറ്റവുമം മികച്ച ഗ്രൗണ്ടാണിത്. പിച്ച് ഇനി കളി പുരോഗമിക്കുന്തോറും മെച്ചപ്പെട്ടു കൊണ്ടിരിക്കും. മൂന്നാംദിനം മുതല്‍ സീമര്‍മാര്‍ക്കു പിച്ചില്‍ നിന്നും കാര്യമായൊന്നും ലഭിക്കില്ലെന്നായിരുന്നു ബ്രോഡ് ട്വിറ്ററില്‍ കുറിച്ചത്.

2

ആദ്യദിനം ബൗളര്‍മാര്‍ക്ക് അനുകൂലമാണെന്ന ചരിത്രമുള്ള പിച്ചായിരുന്നിട്ടും ഇവിടെ ബാറ്റിങ് തിരഞ്ഞെടുത്ത കോലിയുടെ തീരുമാനം പാളിയെന്ന് ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ വ്യക്തമാവുകയും ചെയ്തു. ലഞ്ച് ബ്രേക്കാവുമ്പോഴേക്കും നാലു മുന്‍നിര വിക്കറ്റുകള്‍ ഇന്ത്യക്കു നഷ്ടമായി. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ രണ്ടാം സെഷനില്‍ 33 ഓവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റിനു 60 റണ്‍സെന്ന നിലയില്‍ പതറുകയാണ്. രോഹിത് ശര്‍മയോടൊപ്പം (17) റണ്ണൊന്നുമെടുക്കാതെ രവീന്ദ്ര ജഡേജയാണ് ക്രീസില്‍. ഇന്ത്യയുടെ അവസാനത്തെ അംഗീകൃത ബാറ്റിങ് കൂട്ടുകെട്ട് കൂടിയാണിത്.

കെഎല്‍ രാഹുല്‍ (0), ചേതേശ്വര്‍ പുജാര (1), നായകന്‍ വിരാട് കോലി (7), അജിങ്ക്യ രഹാനെ (18), റിഷഭ് പന്ത് (2) എന്നിവരാണ് പുറതത്തായത്. ആദ്യത്തെ മൂന്നു വിക്കറ്റുകളും ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ്. ഓലി റോബിന്‍സണിനു രണ്ടു വിക്കറ്റ് ലഭിച്ചു. ടീം സ്‌കോറില്‍ ഇരട്ടയക്കം തികയുമ്പോഴേക്കും രണ്ടു വിക്കറ്റുകള്‍ ഇന്ത്യക്കു നഷ്ടമായിരുന്നു. രാഹുലിനെ ആദ്യ ഓവറിലെ അഞ്ചാമത്തെ ബോളില്‍ ആന്‍ഡേഴ്‌സന്‍ പുറത്താക്കിയിരുന്നു. ജോസ് ബട്‌ലര്‍ ക്യാച്ചെടുക്കുകയായിരുന്നു. പിന്നാലെ പുജാരയും ക്രീസ് വിട്ടു. ആന്‍ഡേഴ്‌സന്‍ ബൗളിങില്‍ ബട്‌ലറാണ് പുജാരയെ പിടികൂടിയത്. കോലി ഇത്തവണയും ആന്‍ഡേഴ്‌സനു മുന്നില്‍ മുട്ടുമടക്കി. ഫോര്‍ത്ത് സ്റ്റംപിലേക്കു പോയ ബോളില്‍ എഡ്ജ് ചെയ്ത കോലിയെ ബട്‌ലര്‍ തന്നെയാണ് പിടികൂടിയത്. ഇതോടെ ഇന്ത്യ മൂന്നിന് 21 റണ്‍സിലേക്കു വീണു.

തുടര്‍ന്ന് രോഹിത്തിന്റെയും രഹാനെയുടെയും രക്ഷാപ്രവര്‍ത്തനം. 35 റണ്‍സുമായി ഈ സഖ്യം ഇന്ത്യയെ ടെസ്റ്റിലേക്കു തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കവെയാണ് റോബിന്‍സണ്‍ ഇന്ത്യക്കു അടുത്ത പ്രഹരമേല്‍പ്പിക്കുന്നത്. 54 ബോളില്‍ മൂന്നു ബൗണ്ടറികളോടെ 18 റണ്‍സെടുത്ത രഹാനെയെ റോബിന്‍സണിന്റെ ബൗളിങില്‍ ബട്‌ലര്‍ ക്യാച്ചെടുക്കുകയായിരുന്നു. രഹാനെ മടങ്ങിയതിനു പിന്നാലെ ഇന്ത്യ ലഞ്ച് ബ്രേക്കിനു പിരിഞ്ഞു. രണ്ടാം സെഷനില്‍ കളി പുനരാരംഭിച്ച് വൈകാതെ തന്നെ റിഷഭും പുറത്തായി. റോബിന്‍സണിന്റെ ബൗളിങില്‍ ബട്‌ലറാണ് ക്യാച്ചെടുത്തത്.

ലോര്‍ഡ്‌സില്‍ നടന്ന തൊട്ടുമുമ്പത്തെ ടെസ്റ്റില്‍ ജയിച്ച അതേ ടീമിനെ തന്നെ നിലനിര്‍ത്തിയാണ് ഇന്ത്യ ലീഡ്‌സില്‍ ഇറങ്ങിയത്. മറുഭാഗത്ത് ഇംഗ്ലണ്ടാവട്ടെ രണ്ടാം ടെസ്റ്റിലെ ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ലീഡ്‌സില്‍ ഇറങ്ങിയത്. ഡേവിഡ് മലാനും ക്രെയ്ഗ് ഒവേര്‍ട്ടനുമാണ് പുതുതായി ടീമിലേക്കു വന്നത്. 151 റണ്‍സിന്റെ ആധികാരിക വിജയമായിരുന്നു ഇന്ത്യ ലോര്‍ഡ്‌സില്‍ നേടിയത്. ഇതോടെ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തുകയും ചെയ്തിരുന്നു.

Story first published: Wednesday, August 25, 2021, 21:24 [IST]
Other articles published on Aug 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+