For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'ദൈവം തന്നെ പ്രതിഭയെ വെറുതെ നശിപ്പിക്കരുത്', സഞ്ജു സാംസണെ വിമര്‍ശിച്ച് ഗവാസ്‌കര്‍

ദുബായ്: പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ആവേശ ജയം നേടിയെടുത്തതോടെ നായകന്‍ സഞ്ജു സാംസണെത്തേടിയും നിരവധി പ്രശംസകളാണെത്തുന്നത്. അവസാന ഓവറിലേക്ക് രണ്ട് പ്രമുഖ ബൗളര്‍മാരെ കരുതിവെച്ച സഞ്ജുവിന്റെ നായകമികവാണ് രാജസ്ഥാന് രണ്ട് റണ്‍സിന്റെ ജയം നേടിക്കൊടുത്തത്. അവസാന ഓവറില്‍ എട്ട് വിക്കറ്റ് കൈയിലിരിക്കെ നാല് റണ്‍സ് മാത്രമായിരുന്നു പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നതെങ്കിലും കാര്‍ത്തിക് ത്യാഗിയുടെ ബൗളിങ് മികവ് രാജസ്ഥാന് വിജയം സമ്മാനിക്കുകയായിരുന്നു.

1

ആവേശം അവസാന പന്തുവരെ നീണ്ട മത്സരത്തില്‍ ബാറ്റുകൊണ്ട് തിളങ്ങാന്‍ സഞ്ജുവിനായിരുന്നില്ല. അഞ്ച് പന്ത് നേരിട്ട താരം നാല് റണ്‍സാണ് നേടിയത്. ഇഷാന്‍ പോറലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് സഞ്ജുവിന്റെ പുറത്താകല്‍. ടീം ജയിച്ചെങ്കിലും ബാറ്റുകൊണ്ട് സഞ്ജു നിരാശപ്പെടുത്തി. ഇപ്പോഴിതാ സഞ്ജുവിന്റെ ഷോട്ട് തിരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. ദൈവം തന്നെ പ്രതിഭയെ വെറുതെ നശിപ്പിക്കരുതെന്നാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്.

Also Read: IPL 2021: ലോകകപ്പ് ടീമില്‍ ഇല്ലാത്തതില്‍ ആശ്വാസം! അണ്ടര്‍ 19 താരത്തെപ്പോലെ- സഞ്ജുവിന് വിമര്‍ശനം

2

'ഇത്തരത്തിലുള്ള ഷോട്ടുകള്‍ കളിക്കാന്‍ അവനെ പ്രേരിപ്പിക്കുന്നതെന്താണ്. അന്താരാഷ്ട്ര മത്സരമായിരുന്നെങ്കില്‍ ചിലപ്പോള്‍ ഇന്നിങ്‌സ് തുറക്കാന്‍ അവന് അവസരം ലഭിക്കുമായിരുന്നില്ല. ആദ്യം നിലയുറപ്പിച്ചതിന് ശേഷമാണ് വലിയ ഷോട്ടുകളിലേക്ക് കടക്കേണ്ടത്. ഷോട്ട് തിരഞ്ഞെടുപ്പാണ് അവന്‍ ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ ദൈവം തന്ന പ്രതിഭ വെറുതെ നഷ്ടമായിപ്പോവും. നിങ്ങളുടെ ആക്രമണോത്സുകതയ്ക്കനുസരിച്ചാവരുത് ഷോട്ട് തിരഞ്ഞെടുപ്പ്. ഇന്ത്യന്‍ ടീമിലേക്ക് എത്താന്‍ ഇനിയും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഷോട്ട് തിരഞ്ഞെടുപ്പ് മെച്ചപ്പെടുത്തേണ്ടതായുണ്ട്'-സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

Also Read: IPL 2021: ഗെയ്ല്‍ വന്നപ്പോഴാണ് പഞ്ചാബ് ജയിക്കാന്‍ തുടങ്ങിയത്- ബോസില്ലാത്തതില്‍ ഫാന്‍സിന് നിരാശ

3

ഐപിഎല്ലില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണ് സഞ്ജു. എന്നാല്‍ സ്ഥിരയില്ലാത്തതാണ് പ്രശ്‌നം. ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള ടീമില്‍ താരത്തിന് ഇടം ലഭിക്കാതെ പോയതും ഇതേ പ്രശ്‌നംകൊണ്ടാണ്. നിലയുറപ്പിച്ചാല്‍ വലിയ സ്‌കോര്‍ നേടാനുള്ള കഴിവ് സഞ്ജുവിനുണ്ട്. ഇത് അദ്ദേഹത്തെ ടി20യിലെ നിര്‍ണ്ണായക താരമാക്കുന്നു. എന്നാല്‍ അവസരത്തിനൊത്ത് കളിക്കാനും ക്ഷമയോടെ ബാറ്റുചെയ്യാനും സഞ്ജുവിന് പലപ്പോഴും സാധിക്കാറില്ല.

Also Read: IPL 2021: ഹണ്ട്രഡില്‍ എന്റെ 27 സിക്‌സറുകളില്‍ റിയാന്‍ പരാഗിനും പങ്ക്! വെളിപ്പെടുത്തി ലിവിങ്സ്റ്റണ്‍

4

ഇന്ത്യന്‍ ടീമില്‍ 10 ടി20 മത്സരങ്ങളില്‍ അവസരം നല്‍കി. 11.7 ശരാശരിയില്‍ നേടിയത് 117 റണ്‍സ്. ഒരു ഏകദിനത്തില്‍ നിന്ന് 46 റണ്‍സും നേടി. 115 ഐപിഎല്ലില്‍ നിന്ന് 2865 റണ്‍സാണ് സഞ്ജുവിന്റെ പേരിലുള്ളത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ആഭ്യന്തര ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് സഞ്ജു. എന്നാല്‍ ഈ മികവൊന്നും ഇന്ത്യന്‍ ജഴ്‌സിയില്‍ കാട്ടാന്‍ അദ്ദേഹത്തിനാവുന്നില്ല.

Also Read: IPL 2021: ഈ 10 പേര്‍ക്കും ഇത് അവസാന ഐപിഎല്‍, ഇനിയൊരു അവസരം ലഭിച്ചേക്കില്ല

5

സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയതോടെ 2021 സീസണിലാണ് സഞ്ജുവിനെ രാജസ്ഥാന്‍ നായകനാക്കുന്നത്. രാജസ്ഥാനൊപ്പം ഏറെ നാളായി കളിക്കുന്ന സഞ്ജു ആദ്യ പാദത്തില്‍ ടീമിനെ ഭേദപ്പെട്ട നിലയില്‍ത്തന്നെ നയിച്ചു. രണ്ടാം പാദത്തിലെ ആദ്യ മത്സരത്തില്‍ ടീമിനെ വിജയത്തിലെത്തിക്കാനും സഞ്ജുവിനായി. നായകനെന്ന നിലയില്‍ ഭേദപ്പെട്ട പ്രകടനം നടത്താന്‍ താരത്തിനാവുന്നുണ്ട്. ഈ വര്‍ഷം രാജസ്ഥാനെ പ്ലേ ഓഫ് കളിപ്പിക്കാന്‍ സാധിച്ചാല്‍ത്തന്നെ സഞ്ജുവിനത് വലിയ നേട്ടമാവും.

Also Read: IPL 2021: വിജയ വഴിയില്‍ തിരിച്ചുവരണോ? ഈ മൂന്ന് മാറ്റങ്ങള്‍ ആര്‍സിബിക്ക് അനിവാര്യം

6

Also Read: IPL 2021: ആര്‍സിബി വിട്ടാല്‍ കോലിയുടെ അടുത്ത ടീം അവര്‍ തന്നെ! പ്രവചിച്ച് ഡെയ്ല്‍ സ്റ്റെയ്ന്‍

അടുത്ത വര്‍ഷം മെഗാ താരലേലം നടക്കാനിരിക്കെ സഞ്ജുവിനെത്തന്നെ നായകനാക്കി രാജസ്ഥാന്‍ തന്ത്രം മെനായാനാണ് സാധ്യത കൂടുതല്‍. 2020ല്‍ യുഎഇയില്‍ മികച്ച ബാറ്റിങ് പ്രകടനം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. അതിനാല്‍ത്തന്നെ ഇത്തവണയും മികച്ച പ്രകടനം തന്നെ അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നു. ബെന്‍ സ്റ്റോക്‌സ്,ജോഫ്രാ ആര്‍ച്ചര്‍,ജോസ് ബട്‌ലര്‍ എന്നിവരുടെ അഭാവത്തെ മികച്ച രീതിയില്‍ നികത്താന്‍ ടീമിന് സാധിച്ചിട്ടുണ്ട്. നിലവിലെ ടീം ഘടന രാജസ്ഥാന്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്.

Story first published: Wednesday, September 22, 2021, 14:58 [IST]
Other articles published on Sep 22, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+