IPL 2021: സിഎസ്‌കെ X പഞ്ചാബ്, ജയത്തോടെ മടങ്ങുമോ പഞ്ചാബിന്റെ രാജാക്കന്മാര്‍?
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (7-10-2021) നാളെ നടക്കുന്ന ആദ്യ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും പഞ്ചാബ് കിങ്‌സും നേര്‍ക്കുനേര്‍. ഇന്ത്യന്‍ സമയം വൈകീട്ട് 3.30നാണ് മത്സരം. 13 മത്സരത്തില്‍ നിന്ന് 18 പോയിന്റുള്ള സിഎസ്‌കെ രണ്ടാം സ്ഥാനത്താണ്. ഇതിനോടകം സിഎസ്‌കെ പ്ലേ ഓഫ് ഉറപ്പിച്ച് കഴിഞ്ഞു. അവസാന മത്സരത്തില്‍ ജയിച്ച് രണ്ടാം സ്ഥാനം നിലനിര്‍ത്താനാവും സിഎസ്‌കെ ശ്രമിക്കുക. അതേ സമയം ജയത്തോടെ ഈ സീസണോട് വിടപറയാനാവും കെ എല്‍ രാഹുലും സംഘവും ശ്രമിക്കുക. പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പായതിനാല്‍ ആരാധകര്‍ക്ക് നല്ലൊരു ബാറ്റിങ് വിരുന്നൊരുക്കാന്‍ പഞ്ചാബ് ശ്രമിച്ചാല്‍ പോരാട്ടം ആവേശകരമാവും.

സിഎസ്‌കെയ്ക്ക് ജയിക്കണം
അവസാന രണ്ട് മത്സരത്തിലും തോറ്റ ക്ഷീണത്തിലാണ് സിഎസ്‌കെ.രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റ സിഎസ്‌കെ അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോടും തോറ്റു. അതിനാല്‍ത്തന്നെ പഞ്ചാബിനെതിരായ മത്സരത്തില്‍ ജയം പ്രധാനപ്പെട്ടതാണ്. രണ്ടാം സ്ഥാനം നിലനിര്‍ത്തുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. രണ്ടാമതായി പ്ലേ ഓഫിലേക്ക് കടക്കുന്നതിന് മുമ്പ് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തേണ്ടതായുണ്ട്. തുടര്‍ച്ചയായി രണ്ട് തോല്‍വി വഴങ്ങിയത് താരങ്ങള മാനസികമായി ബാധിച്ചിട്ടുണ്ടാവും. അതിന് പരിഹാരം കാണാന്‍ സിഎസ്‌കെയ്ക്ക് വിജയം നേടേണ്ടതായുണ്ട്.
Also Read: IPL 2021: ആര് കടക്കും പ്ലേ ഓഫില്‍? പ്രതീക്ഷയോടെ കെകെആറും മുംബൈയും, സാധ്യതകള്‍ അറിയാം

ബാറ്റിങ്ങാണ് പ്രശ്‌നം. റുതുരാജ് ഗെയ്ക് വാദ്,ഫഫ് ഡുപ്ലെസിസ്,അമ്പാട്ടി റായിഡു എന്നിവരുടെ പ്രകടനം വളരെ പ്രധാനപ്പെട്ടതാണ്. ധോണി,റോബിന്‍ ഉത്തപ്പ എന്നിവര്‍ മെല്ലപ്പോക്ക് ബാറ്റിങ് നടത്തിയാല്‍ സിഎസ്‌കെയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. അതിവേഗം റണ്‍സുയര്‍ത്താന്‍ സാധിക്കാത്ത പക്ഷം ഡ്വെയ്ന്‍ ബ്രാവോക്കും രവീന്ദ്ര ജഡേജക്കും അവസരം നല്‍കേണ്ടതായുണ്ട്. ജോഷ് ഹെയ്‌സല്‍വുഡിനെ മാറ്റിനിര്‍ത്തിയാല്‍ ടീമിലെ മറ്റെല്ലാവരും നന്നായി ബാറ്റ് ചെയ്യുന്നവരാണ്. എന്നാല്‍ സീനിയര്‍ താരങ്ങളുടെ ബാറ്റിങ് വേഗം കൂട്ടാത്ത പക്ഷം പ്ലേ ഓഫിലേക്ക് തോല്‍വിയോടെ സിഎസ്‌കെയ്ക്ക് പ്രവേശിക്കേണ്ടി വരും.
Also Read: 'ലോകകപ്പ് ടീമില്‍ അവനും വേണം, ധോണി കോലിയോടും ശാസ്ത്രിയോടും പറയണം'- മൈക്കല്‍ വോണ്‍

അഭിമാന ജയം തേടി പഞ്ചാബ്
കെ എല്‍ രാഹുല്‍,മായങ്ക് അഗര്‍വാള്‍,നിക്കോളാസ് പൂരാന്‍,ഷാരൂഖ് ഖാന്‍,ദീപക് ഹൂഡ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ ടീമിലുണ്ടായിട്ടും ടീമിന് പ്ലേ ഓഫിലേക്കെത്താനായില്ല. രാഹുല്‍-മായങ്ക് എന്നിവരുടെ ബാറ്റിങ്ങിനെ ടീം അമിതമായി ആശ്രയിക്കുന്നു. ഇരുവരും പെട്ടെന്ന് മടങ്ങിയാല്‍ ടീം കൂട്ടത്തകര്‍ച്ച നേരിടുന്ന അവസ്ഥ. പുരാന് അതിവേഗം റണ്‍സുയര്‍ത്താനാവുന്നില്ല. എന്നാല്‍ സീസണിലെ അവസാന മത്സരത്തില്‍ ബാറ്റിങ് വെടിക്കെട്ട് നടത്താനുറച്ചാവണം പഞ്ചാബ് ഇറങ്ങുക.
മുഹമ്മദ് ഷമി,അര്‍ഷദീപ് സിങ്,രവി ബിഷ്‌നോയ് എന്നിവര്‍ ബൗളിങ്ങില്‍ മികവ് കാട്ടുന്നു. പലപ്പോഴും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ടീമിന് ഉയരാനാവുന്നില്ല. അഭിമാന ജയം തേടി ഇറങ്ങുന്ന പഞ്ചാബ് ധോണിക്കും സംഘത്തിനും വലിയ ഭീഷണിയായേക്കും.
Also Read: T20 World Cup: സന്നാഹം ലോകകപ്പിനേക്കാള്‍ പൊടിപാറും! വമ്പന്‍ പോരാട്ടങ്ങള്‍- ഷെഡ്യൂള്‍ പുറത്ത്

നേര്‍ക്കുനേര്‍ കണക്കില്‍ സിഎസ്‌കെ
നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ധോണിക്കും സംഘത്തിനും മുന്‍തൂക്കമുണ്ട്. 24 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ 15 മത്സരങ്ങളിലാണ് സിഎസ്‌കെയ്ക്ക് ജയിക്കാനായത്. 9 മത്സരങ്ങളില്‍ പഞ്ചാബ് കിങ്‌സും ജയിച്ചു. നിലവിലെ ഫോമില്‍ രണ്ട് പേര്‍ക്കും മുന്‍തൂക്കം അവകാശപ്പെടാനാവില്ല. എന്നാല്‍ പ്ലേ ഓഫില്‍ കടന്ന ടീമെന്ന നിലയില്‍ സിഎസ്‌കെയ്ക്ക് തന്നെയാണ് മുന്‍തൂക്കം. ധോണിയെന്ന നായകന്റെ തന്ത്രങ്ങള്‍ പഞ്ചാബിനെ വീണ്ടും കുടുക്കുമോയെന്ന് കണ്ടറിയാം.
Also Read: IPL 2021: വിരമിച്ച ശേഷം ബോളിവുഡിലേക്കോ? ആഗ്രഹം തുറന്ന് പറഞ്ഞ് എംഎസ് ധോണി

സാധ്യതാ പ്ലേയിങ് 11
പഞ്ചാബ് കിങ്‌സ്- കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പൂരാന്‍, സര്‍ഫ്രാസ് ഖാന്‍, ഷാരൂഖ് ഖാന്‍, മോയിസസ് ഹെന്‍ റിക്വസ്, ഹര്‍പ്രീത് ബ്രാര്‍, രവി ബിഷ്‌നോയ്, മുഹമ്മദ് ഷമി, അര്‍ഷദീപ് സിങ്
സിഎസ്‌കെ- റുതുരാജ് ഗെയ്ക് വാദ്, ഫഫ് ഡുപ്ലെസിസ്, മോയിന്‍ അലി, അമ്പാട്ടി റായിഡു, റോബിന്‍ ഉത്തപ്പ, എംഎസ് ധോണി, രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ദീപക് ചഹാര്‍, ശര്‍ദുല്‍ ഠാക്കൂര്‍, ജോഷ് ഹെയ്‌സല്‍വുഡ്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications